ഗുഹയിൽ നിന്നും കണ്ടെത്തിയ ഒരു വിരലുകൊണ്ട് പ്രശസ്തനായ ശാസ്ത്രജ്ഞൻ, നൊബേൽ പുരസ്കാര ജേതാവ് പേബു

Published : Oct 05, 2022, 02:34 PM IST
ഗുഹയിൽ നിന്നും കണ്ടെത്തിയ ഒരു വിരലുകൊണ്ട് പ്രശസ്തനായ ശാസ്ത്രജ്ഞൻ, നൊബേൽ പുരസ്കാര ജേതാവ് പേബു

Synopsis

ആ വിരലിൽ ഒരു വിദഗ്ധ പരിശോധന തന്നെ പേബുവും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും നടത്തി. പരിശോധനയിൽ ആ വിരൽ ഒരു പെൺകുട്ടിയുടെതാണെന്ന് കണ്ടെത്തി.

ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബു ആണ്. സൈബീരിയയിലെ ഒരു ഗുഹയിൽ നിന്നും കണ്ടെത്തിയ ഒരു വിരലുകൊണ്ട് പ്രശസ്തനായ പേബു. ഒരു പെൺകുട്ടിയുടെ വിരൽ ആയിരുന്നു അത്. അത് വിരൽ ചൂണ്ടിയത് ഒരുപാട് ശാസ്ത്ര സത്യങ്ങളിലേക്ക് ആയിരുന്നു.

2008 -ലായിരുന്നു സൈബീരിയിലെ ആൾട്ടയിലുള്ള ഡെന്നിസോവ ഗുഹയിൽ നിന്നും ആ വിരൽ പേബുവും സംഘവും കണ്ടെത്തിയത്. റഷ്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ റിപ്പബ്ലിക്കാണ് ആൾട്ടാ. പക്ഷേ ഒരുപാട് ചരിത്ര രഹസ്യങ്ങൾ ആ മണ്ണിൽ ഉറങ്ങിക്കിടന്നിരുന്നു. ആ രഹസ്യങ്ങളിലേക്ക് പേബു നടന്നു കയറിയത് ഡെന്നിസോവ ഗുഹയിൽ നിന്നും കിട്ടിയ ആ കൈവിരലും പിടിച്ചായിരുന്നു.

ആ വിരലിൽ ഒരു വിദഗ്ധ പരിശോധന തന്നെ പേബുവും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും നടത്തി. പരിശോധനയിൽ ആ വിരൽ ഒരു പെൺകുട്ടിയുടെതാണെന്ന് കണ്ടെത്തി. ഒപ്പം മറ്റൊന്നു കൂടി മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു, അവളുടെ അമ്മ ഒരു നിയാൻഡർത്താൽ വംശജയായിരുന്നു. എന്നാൽ, അവളുടെ അച്ഛൻ നിയാൻഡർത്താൽ വംശജനോ ആധുനിക മനുഷ്യവംശത്തിൽപ്പെട്ട വ്യക്തിയോ ആയിരുന്നില്ല. അയാൾ ഡെന്നിസോവർ എന്ന മറ്റൊരു നരവംശത്തിൽ പെട്ട ആളായിരുന്നു.

മനുഷ്യ പരമ്പരയിൽ ഏറ്റവുമധികം വികാസം കൈവരിച്ചിട്ടുള്ളത് നമ്മുടെ നരവംശമായ ഹോമോസാപ്പിയൻസ് ആണ്. പരിണാമ ചരിത്രത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഹോമോസാപ്പിയനോട് ഏറെ അടുത്തു നിൽക്കുന്ന രണ്ട് നരവംശങ്ങളാണ് നിയാൻഡർത്താലും ഡെന്നിസോവറും.

ഏതാണ്ട് 7 ലക്ഷം വർഷങ്ങൾക്കു മുൻപാണ് ഹോമോസാപ്പിയന്‍സിൽ നിന്ന് ഈ രണ്ട് നരവംശവും വഴിപിരിഞ്ഞു പോയത്. ആദ്യ കാലഘട്ടങ്ങളിൽ ഇവ രണ്ടും ഒരു വർഗ്ഗമായാണ് നിലനിന്നിരുന്നതെങ്കിലും പിന്നീട് ഏതാണ്ട് നാല് ലക്ഷം വർഷം മുൻപ് ഇവ രണ്ടും വഴി പിരിഞ്ഞ് രണ്ടു വംശങ്ങളായി മാറി.

ടെന്നിസോവർ നരവംശം റഷ്യയുടെയും ചൈനയുടെയും വിവിധ ഭാഗങ്ങളിൽ അധിവസിച്ചിരുന്നതായാണ് നരവശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ, ഇതിനു പുറത്തേയ്ക്ക് അവർ താമസിച്ചിട്ടുണ്ടായിരുന്നോ എന്നത് എന്നും ഒരു ചോദ്യചിഹ്നമായിരുന്നു. അതിനുള്ള ഉത്തരമായി, തെക്കു കിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്ന് കിട്ടിയ ഒരു പല്ല്. 1.64 ലക്ഷം വർഷം പഴക്കമുണ്ടായിരുന്ന ആ പല്ല് ഒരു ടെന്നിസോവർ പെൺകുട്ടിയുടെതാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ ടെന്നിസോവർ നരവംശം റഷ്യയിലും ചൈനയിലും മാത്രമല്ല മറ്റു പല രാജ്യങ്ങളിലും അധിവസിച്ചിരുന്നതായി കണ്ടെത്തി.

ഇപ്പോഴത്തെ ഓസ്ട്രേലിയയും ന്യൂസിലാൻഡും ഉൾപ്പെടുന്ന ഓഷ്യാനയിലെ ആദിമ നിവാസികളിൽ ചിലർക്ക് ഡെന്നിസ് ഓവർ ജീനുകളും ആയി ബന്ധമുള്ളതായി പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വർഷത്തിനു മുമ്പ് വളരെ കുറച്ച് ടെന്നിസോവർ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. മൂന്ന് പല്ലുകളും ഒരു കൈയുടെ അസ്ഥിയും ഒരു ഒരു താടിയെലും ഉൾപ്പെടുന്നു. ഇതിൽ താടിയെല്ല് ഒഴിച്ചുള്ള ബെനിസ്വാവർ ഗുഹയിൽ നിന്നാണ് കണ്ടെത്തിയത്. ടെന്നിസോവ എന്നൊരു സ്വാമി ഏറെക്കാലം ഈ ഗുഹയിൽ ഏകാന്തവാസം അനുഭവിച്ചതിനാൽ ആണ് ഈ ഗുഹയ്ക്ക് ടെന്നിസോവർ ഗുഹ എന്ന പേരിട്ടിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!