'അവന്‍ ഞങ്ങള്‍ക്ക് വേണ്ടി ഖുറാന്‍ പഠിക്കുന്നു, ഞങ്ങള്‍ അവന് വേണ്ടി ഗായത്രി മന്ത്രവും..'

By Web TeamFirst Published Mar 14, 2019, 12:44 PM IST
Highlights

ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ഫ് എക്സലിന്‍റെ പരസ്യത്തിന്‍റെ പേരില്‍ ഇവിടെ വിവാദമുണ്ടായത്. അതിനോടനുബന്ധിച്ചാണ് പലരും പോസ്റ്റിന് കീഴില്‍ കമന്‍റുകളിട്ടിരിക്കുന്നത്. പങ്കുവെച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 
 

വ്യത്യസ്തമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ശ്രദ്ധേയമാകുന്ന പേജാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ'.. ഇന്ന് ഹ്യുമന്‍സ് ഓഫ് ബോംബെ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റ് ശ്രദ്ധേയമാകുന്നത് അത് മുന്നോട്ടു വെക്കുന്ന സന്ദേശം കൊണ്ടാണ്. മതത്തിന്‍റെ പേരില്‍ അങ്ങേയറ്റം അസഹിഷ്ണുത പുലര്‍ത്തുന്ന കാലത്ത് വളരെ ലളിതമായി നാലുപേര്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹ്യുമന്‍സ് ഓഫ് ബോംബെ.. 

നമാസിനെത്തിയിരിക്കുന്ന നാല് സുഹൃത്തുക്കളാണ് ചിത്രത്തില്‍. അതില്‍ ഒരാള്‍ ഹിന്ദുവാണെന്നും എങ്കിലും ഇവിടെയെത്തി നമാസില്‍ പങ്കെടുക്കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. അവര്‍ക്ക് വേണ്ടി അയാളും അയാള്‍ക്കു വേണ്ടി ആ സുഹൃത്തുക്കളും പ്രാര്‍ത്ഥിക്കുമെന്നും അതിനായി ഖുറാന്‍ ഭാഗങ്ങളും, ഗായത്രിമന്ത്രവും അവര്‍ പഠിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. മാത്രവുമല്ല, ഒരേയൊരു ശക്തിയാണ് എല്ലാവരുടെ പ്രാര്‍ത്ഥനയും കേള്‍ക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ഫ് എക്സലിന്‍റെ പരസ്യത്തിന്‍റെ പേരില്‍ ഇവിടെ വിവാദമുണ്ടായത്. അതിനോടനുബന്ധിച്ചാണ് പലരും പോസ്റ്റിന് കീഴില്‍ കമന്‍റുകളിട്ടിരിക്കുന്നത്. പങ്കുവെച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ്: നമ്മള്‍ നാലുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. നമാസിന് വേണ്ടിയാണ് ഇവിടെയെത്തിയിരിക്കുന്നത്. ഇവന്‍ ഒരു ഹിന്ദു മതവിശ്വാസിയാണ്. പക്ഷെ, എല്ലാ ദിവസവും ജോലി കഴിഞ്ഞതിനു ശേഷം ഇവന്‍ നമ്മോടൊപ്പം വരും. നമ്മളൊരുമിച്ച് സമയം ചെലവഴിക്കും. ഞങ്ങളവനു വേണ്ടിയും അവന്‍ ഞങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കും. ഖുറാനിലെ ചില ഭാഗങ്ങള്‍ അവന് ഹൃദയം കൊണ്ടു തന്നെ അറിയാം. അവനു വേണ്ടി ഞങ്ങള്‍ ഗായത്രി മന്ത്രവും പഠിച്ചിട്ടുണ്ട്. അവിടെയുള്ളത് ഒരേയൊരു ശക്തിയാണ്. അവനെല്ലാം കേള്‍ക്കുന്നു. നിങ്ങളെവിടെ നിന്നാണ് വരുന്നതെന്നത് അവിടെ കാര്യമേ അല്ല. ഈ ലോകം മുഴുവന്‍ അതറിയാമെങ്കില്‍ അതു തന്നെയല്ലേ ഭൂമിയിലെ സ്വര്‍ഗ്ഗം?

click me!