
ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ പുതുമയുള്ള കാര്യമല്ല. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വഴക്ക് പലപ്പോഴും ദാരുണമായ തലത്തിലേക്ക് പോലുമെത്തുന്നു. സമാനമായ ഒരു സംഭവം ഉത്തർപ്രദേശിലെ കാൺപൂരിൽ കഴിഞ്ഞ ദിവസമുണ്ടായി. ഭാര്യയുടെ പക്കലുള്ള പണത്തിന്‍റെ കണക്കാവശ്യപ്പെട്ട് ഭര്‍ത്താവാണ് വഴക്കിന് തുടക്കം കുറിച്ചത്. സാധാരണഗതിയില്‍ ഭര്‍ത്താവിന്‍റെ മര്‍ദ്ദനം സഹിക്കവയ്യാതെ ഭാര്യ കൈയിലുള്ള പണം മുഴുവന്‍ ഭര്‍ത്താവിന് എടുത്ത് കൊടുക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ സംഗതി നേരെ തിരിഞ്ഞു.
അക്ബർപൂർ കോട്വാലി മേഖലയിലെ ബദാപൂർ ഗ്രാമത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സഹോദരനൊപ്പം ബനാറസിൽ ഒരു കുൽഫി വണ്ടി നടത്തുകയായിരുന്നു ഭര്‍ത്താവ്. ദൈനംദിന ആവശ്യങ്ങള്‍ക്കായി അയാള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഇടയ്ക്ക് അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് കൃഷി ചെയ്ത് ഉണ്ടാക്കിയ 8 ക്വിന്‍റലോളം ഗോതമ്പ് തന്നോട് ചോദിക്കാതെ ഭാര്യ വിറ്റതായി അദ്ദേഹമറിഞ്ഞത്. തുടര്‍ന്ന് ഗോതമ്പ് വിറ്റതെന്തിനാണെന്നും വിറ്റ് കിട്ടിയ പണം എവിടെയെന്നും അയാള്‍ ഭാര്യയോട് തിരക്കി. എന്നാല്‍ മറുപടി പറയാന്‍ ഭാര്യ തയ്യാറാകാതിരുന്നതോടെ അയാള്‍ തന്‍റെ ചോദ്യം ആവര്‍ത്തിച്ചു.
ഒരു കൈയില്‍ കൈക്കുഞ്ഞ്, മറുകൈകൊണ്ട് റിക്ഷയോടിക്കുന്ന അമ്മയുടെ വീഡിയോ വൈറല്‍ !
ഇതില്‍ പ്രകോപിതയായ ഭാര്യ, ഭര്‍ത്താവിന്‍റെ കൈകാലുകള്‍ തുണി ഉപയോഗിച്ച് ബന്ധിച്ച ശേഷം വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ ഭാര്യാ സഹോദരിയും സഹോദരനും ചേര്‍ന്ന് അദ്ദേഹത്തെ തല്ലാനായെത്തി. തുടര്‍ന്ന് സമീപത്തെ മറ്റ് സ്ത്രീകളും അയാളെ തല്ലാനായെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയില്‍ ഒരു പുരുഷനും സ്ത്രീയും അയാളുടെ കൈയിലും കാലിലും തുണി ഉപയോഗിച്ച് കെട്ടി പിടിച്ച് വച്ചിരിക്കുന്നതും സ്ത്രീകള്‍ വടിയുപയോഗിച്ച് തല്ലുന്നതും കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്ന് ഇയാള്‍ ഭാര്യ തല്ലിയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി. താനറിയാതെ ഗോതമ്പ് വിറ്റ പണത്തിന് പുറമേ ഭാര്യയ്ക്ക് ചെലവിനായി അയച്ച് കൊടുത്ത 32,000 രൂപയും ചോദിച്ചതിനാണ് ഭര്‍ത്താവിന് മര്‍ദ്ദനമേറ്റതെന്ന് പോലീസ് പറയുന്നു.