കെ പോപ്പിന്‍റെ നാട്ടിൽ നിന്നും പുതിയ ലുക്കുമായി യുവതലമുറ! ‘പണക്കാരിയുടെ ലുക്ക്’ ദക്ഷിണകൊറിയയിൽ യുവതികൾക്കിടെയിൽ വൈറലായി ‘ഹ്യുൻബെക്-കോർ’ സ്റ്റൈൽ!

Published : Oct 23, 2026, 10:16 AM IST
hyunbaek core style

Synopsis

ദക്ഷിണകൊറിയയിലെ യുവതലമുറയ്ക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന പുതിയ ഫാഷൻ ട്രെൻഡാണ് 'ഹ്യുൻബെക്-കോർ'. വിലകൂടിയ ബ്രാൻഡുകളുടെ ലോഗോകൾ ഒഴിവാക്കി, ഗുണമേന്മയുള്ള തുണിത്തരങ്ങളിലൂടെ ലളിതമായ ആഡംബരം പ്രകടിപ്പിക്കുന്നതാണ് ഈ ശൈലി. പാരമ്പര്യ സമ്പന്നരോടുള്ള ആകർഷണവും 'പനോപ്ലി ഇഫക്ടും' ഈ ട്രെൻഡിന്റെ വളർച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നു.

ദക്ഷിണകൊറിയയിലെ യുവതലമുറയ്ക്കിടയിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ‘ഹ്യുൻബെക്-കോർ’ (Hyunbaek-core) എന്ന പുതിയ ഫാഷൻ ട്രെൻഡ്. “ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറിൽ ഷോപ്പിങ്ങിന് പോയിട്ടും വാങ്ങാൻ ഒന്നുമില്ലാത്ത സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയുടെ ശൈലി” എന്നാണ് ഈ ലുക്കിനെ വിശേഷിപ്പിക്കുന്നത്. 20–30 പ്രായക്കാരാണ് ട്രെൻഡിന്‍റെ പ്രധാന ആകർഷണം.

‘ഹ്യുൻബെക്-കോർ’

ദക്ഷിണകൊറിയയിലെ ഹ്യുണ്ടായ് ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറിന്‍റെ ചുരുക്കപ്പേരായ ‘ഹ്യുൻബെക്’, ഒരു പ്രത്യേക ശൈലിയെ സൂചിപ്പിക്കുന്ന ‘കോർ’ എന്നീ വാക്കുകൾ ചേർന്നാണ് ഈ പേര് രൂപപ്പെട്ടത്. വിലകൂടിയ ബ്രാൻഡുകളുടെ ലോഗോകൾ പ്രദർശിപ്പിച്ച് സമ്പത്ത് വിളിച്ചുപറയുന്നതിന് പകരം സിൽക്ക്, കാഷ്മിയർ തുടങ്ങിയ ഗുണമേന്മയുള്ള തുണിത്തരങ്ങളിലൂടെയും ലളിതമായ ഡിസൈനുകളിലൂടെയും ആഡംബരം പ്രകടിപ്പിക്കുന്നതാണ് ഈ ട്രന്‍റിന്‍റെ പ്രത്യേകത.

പ്രത്യേക സ്ഥലം അടിസ്ഥാനമാക്കിയുള്ളത്

പരമ്പരാഗത സമ്പന്നരുടെ വസ്ത്രധാരണ ശൈലിയായ ‘ഓൾഡ് മണി’ ട്രെൻഡിനോട് സാമ്യമുണ്ടെങ്കിലും, കൂടുതൽ അനായാസവും അനൗപചാരികവുമായ ലുക്കാണ് ഹ്യുൻബെക്-കോർ പിന്തുടരുന്നത്. ബാലെരിനകളെയും കവികളെയും മാതൃകയാക്കിയ ‘ബാലെ കോർ’, ‘പോയറ്റ് കോർ’ തുടങ്ങിയ ട്രെൻഡുകളിൽനിന്ന് വ്യത്യസ്തമായി, ഒരു പ്രത്യേക സ്ഥലത്തെ അടിസ്ഥാനമാക്കിയുള്ള ഫാഷൻ ശൈലിയാണിത്.

യുവസമ്പന്നരെ ആകർഷിക്കാനുള്ള ഹ്യുണ്ടായ് ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറിന്‍റെ തന്ത്രങ്ങളും ട്രെൻഡിന്‍റെ വളർച്ചയ്ക്ക് സഹായകമായി. സിയോളിലെ ‘ദി ഹ്യുണ്ടായ് സിയോൾ’ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. 2020 -ൽ സന്ദർശകരിൽ 20–30 പ്രായക്കാർ 37 ശതമാനമായിരുന്നെങ്കിൽ, ഈ വർഷം ആദ്യ ഒൻപത് മാസങ്ങളിൽ അത് 46.7 ശതമാനമായി ഉയർന്നു.

‘പനോപ്ലി ഇഫക്ടും’

കഠിനാധ്വാനംകൊണ്ട് മാത്രം സാമൂഹികമായി മുന്നേറാനാകുമെന്ന വിശ്വാസം കുറയുന്നതും പാരമ്പര്യമായി സമ്പത്ത് ലഭിച്ചവരോടുള്ള ആകർഷണം വർധിപ്പിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. പ്രത്യേക സാമൂഹിക വിഭാഗവുമായി സ്വയം ബന്ധപ്പെടുത്താൻ അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുന്ന ‘പനോപ്ലി ഇഫക്ടും’ ഈ ട്രെൻഡിന്‍റെ പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

അപകടത്തിൽ തകർന്നു, മെഴ്‌സിഡസ് ബെൻസ് റിപ്പയർ ചെലവ് 61 ലക്ഷം രൂപ; ആകെ ഷോക്കിൽ ബെംഗളൂരു ടെക്കി
'അയ്യോ, ഇവർ കറുത്തവർഗ്ഗക്കാരാണ്'; ഏജന്റിന്റെ വംശീയാധിക്ഷേപം: റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ കേസ്