വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ അദ്ദേഹം കാർ ഓതറൈസ്ഡ് സർവീസ് സെന്ററിലെത്തിച്ചെങ്കിലും അവിടെയുള്ളവരെപ്പോലും ഞെട്ടിച്ചുകൊണ്ട് സർവീസ് സെന്റർ അധികൃതർ 61 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നൽകിയത്.

ഹൈവേയിലുണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ നിന്ന് വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ട ബെംഗളൂരു ടെക്കിയെ കാത്തിരുന്നത് മറ്റൊരാഘാതമാണ്. താൻ ഉപയോഗിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ റിപ്പയർ ചെയ്യാൻ അംഗീകൃത സർവീസ് സെന്ററിൽ നിന്ന് ലഭിച്ച എസ്റ്റിമേറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആമസോൺ സോഫ്റ്റ്‌വെയർ എൻജിനീയറായ ആദം റിസ്ക്. കാർ വാങ്ങാൻ താൻ മുടക്കിയ തുകയ്ക്ക് തുല്യമാണ് റിപ്പയർ ചെലവെന്നും അദ്ദേഹം പറയുന്നു.

കനത്ത മഴയ്ക്കിടയിൽ ബെംഗളൂരു ഹൈവേയിലൂടെ ഡ്രൈവ് ചെയ്യവെ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് എതിർദിശയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 'ഞാൻ എന്റെ ബെൻസ്‌ കാർ ഇടിച്ചു തകർത്തു. ഭാഗ്യവശാൽ വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞു. ഡിവൈഡർ തകർത്ത് ഹൈവേയുടെ എതിർവശത്ത് ചെന്നുപെടുകയായിരുന്നു, കാര്യങ്ങൾ ഇതിലും മോശമാകാമായിരുന്നു' ആദം റിസ്ക് എക്സിൽ കുറിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ അദ്ദേഹം കാർ ഓതറൈസ്ഡ് സർവീസ് സെന്ററിലെത്തിച്ചെങ്കിലും അവിടെയുള്ളവരെപ്പോലും ഞെട്ടിച്ചുകൊണ്ട് സർവീസ് സെന്റർ അധികൃതർ 61 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നൽകിയത്. വാഹനം ശരിയാക്കാൻ ചെലവേറുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം വരുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Scroll to load tweet…

'എന്റെ കാർ മെഴ്‌സിഡസ് സർവീസ് സെന്ററിലേക്ക് മാറ്റിയപ്പോൾ അവർ തന്ന റിപ്പയർ എസ്റ്റിമേറ്റ് 61 ലക്ഷം രൂപയാണ്. 61 ലക്ഷം രൂപ!' അദ്ദേഹം കുറിച്ചു. ഇൻഷുറൻസ് ഈ തുക കവർ ചെയ്യുമോ എന്ന ചോദ്യത്തിന്, 'ഇൻഷുറൻസ് തുക നൽകാൻ ഒരു വഴിയുമില്ല. ഇതൊരു ടോട്ടൽ ലോസ് ആയി കണക്കാക്കി അവർ കാശിന്റെ രൂപത്തിൽ പേഔട്ട് നൽകും' എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

പോസ്റ്റ് വൈറലായതോടെ വാഹനം ശരിയാക്കി ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് പുതിയൊരെണ്ണം വാങ്ങുന്നതാണെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. 'റിപ്പയറിനു ശേഷവും ഇത്തരം കാറുകൾ ഓടിക്കുന്നത് പഴയ ആത്മവിശ്വാസം തരില്ല. എല്ലാ ഭാഗങ്ങളും മാറ്റിയാലും അത് ഒരിക്കലും പഴയതുപോലെയാകില്ല' മറ്റൊരാൾ കുറിച്ചു.