ഭർത്താവ് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാൻ തയ്യാറായാൽ കുഞ്ഞിന് ജന്മം നൽകാമെന്ന് യുവതി

Published : Apr 13, 2023, 11:33 AM IST
ഭർത്താവ് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാൻ തയ്യാറായാൽ കുഞ്ഞിന് ജന്മം നൽകാമെന്ന് യുവതി

Synopsis

കുഞ്ഞുങ്ങളെ നോക്കേണ്ടത് അമ്മയാണെന്ന് പരമ്പരാഗത ചിന്താഗതി മാറണമെന്നും കുട്ടികൾ ഉണ്ടായാൽ അച്ഛനും അമ്മയും ഒരുപോലെ കുട്ടികളെ നോക്കാൻ തയ്യാറാകണം എന്നുമായിരുന്നു മറ്റൊരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്.

ഭർത്താവ് ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്ന് കുഞ്ഞിനെ നോക്കാൻ തയ്യാറായാൽ താൻ പ്രസവിക്കാനും തയ്യാറാണ് എന്ന അഭിപ്രായവുമായി യുവതി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 

വീട്ടിലിരുന്ന് കുഞ്ഞുങ്ങളെ നോക്കുന്ന അച്ഛനാകാൻ ഭർത്താവിന് സമ്മതമായിരുന്നെങ്കിലും പിന്നീട് ജോലി രാജി വെക്കേണ്ടി വരുമെന്ന് ഓർത്തപ്പോൾ അദ്ദേഹം അതിൽ നിന്നും പിന്മാറുകയായിരുന്നു എന്നുമാണ് യുവതി പറയുന്നത്. താൻ സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചിട്ടേ ഉള്ളൂ എന്നും അതുകൊണ്ടുതന്നെ ഓരോ ആഴ്ചയും 40 മുതൽ 50 മണിക്കൂർ വരെയെങ്കിലും തനിക്ക് ജോലിസ്ഥലത്ത് ചെലവഴിക്കേണ്ടി വരുന്നതിനാൽ കുഞ്ഞുങ്ങൾക്കായി വീട്ടിൽ സമയം ചെലവഴിക്കാൻ തനിക്ക് സാധിക്കില്ലെന്നും  ആണ് യുവതി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് റെഡ്ഡിറ്റിൽ വലിയ ചർച്ചയായെങ്കിലും പിന്നീട് യുവതി തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ദ മിറർ യുകെ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യുകെ സ്വദേശിനിയായ യുവതിയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തൻറെ അഭിപ്രായത്തോട് നെറ്റിസൺസ് എങ്ങനെ യോജിക്കുന്നു എന്ന ചോദ്യവുമായി ആണ് യുവതി പോസ്റ്റ് അവസാനിപ്പിച്ചിരുന്നത്. സമ്മിശ്ര പ്രതികരണം ആയിരുന്നു യുവതിയുടെ പോസ്റ്റിന് ലഭിച്ചത്. കുഞ്ഞിൻറെ ഉത്തരവാദിത്വം ഭർത്താവിൻറെ മാത്രം ചുമതലയാക്കി മാറ്റുന്നത് അംഗീകരിക്കാൻ ആകില്ല എന്നായിരുന്നു ഒരു വിഭാഗത്തിൻറെ അഭിപ്രായം. 

കുഞ്ഞുങ്ങളെ നോക്കേണ്ടത് അമ്മയാണെന്ന് പരമ്പരാഗത ചിന്താഗതി മാറണമെന്നും കുട്ടികൾ ഉണ്ടായാൽ അച്ഛനും അമ്മയും ഒരുപോലെ കുട്ടികളെ നോക്കാൻ തയ്യാറാകണം എന്നുമായിരുന്നു മറ്റൊരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. കുട്ടികളെ നല്ല രീതിയിൽ വളർത്തി വലുതാക്കാൻ സാഹചര്യവും സമയവും ഇല്ലാത്തവർ കുട്ടികൾക്ക് ജന്മം നൽകാത്തതാണ് നല്ലതെന്നും യുവതിയുടെ പോസ്റ്റിനു താഴെ ചിലർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?