കയ്യിലുണ്ടായിരുന്നത് വെറുമൊരു വടി, മുതലയിൽ നിന്നും ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ ചെയ്തത്... 

Published : Apr 13, 2023, 08:51 AM ISTUpdated : Apr 13, 2023, 08:53 AM IST
കയ്യിലുണ്ടായിരുന്നത് വെറുമൊരു വടി, മുതലയിൽ നിന്നും ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ ചെയ്തത്... 

Synopsis

തന്റെ ഭാര്യ ഈ ധൈര്യം കാണിച്ചില്ലായിരുന്നു എങ്കിൽ താനിന്ന് ജീവനോടെ കാണുമായിരുന്നില്ല എന്നാണ് ബാനെ സിം​ഗ് പറയുന്നത്. താൻ ജീവനോടെ രക്ഷപ്പെട്ടതിന് ഭാര്യയ്ക്ക് നന്ദി പറയുകയും ചെയ്തു സിം​ഗ്.

നമ്മൾ സ്നേഹിക്കുന്ന മനുഷ്യർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ മുന്നും പിന്നും നോക്കാതെ, സ്വന്തം ജീവൻ അപകടത്തിലാണോ എന്ന് പോലും ​ഗൗനിക്കാതെ അവരെ രക്ഷിക്കാൻ പുറപ്പെടുന്ന മനുഷ്യരുണ്ട്. ആ സമയത്ത് എന്തെന്നില്ലാത്ത ധൈര്യം മാത്രമായിരിക്കും അവർക്ക് കൈമുതൽ. അതുപോലെ ഒരു സ്ത്രീയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഒരു മുതലയിൽ നിന്നും വെറുമൊരു വടികൊണ്ട് തന്റെ ഭർത്താവിനെ രക്ഷിച്ചെടുക്കുകയാണ് സ്ത്രീ ചെയ്തത്. 

രാജസ്ഥാനിലെ കരൗലിയിലെ കൈംകാച്ച് ഗ്രാമത്തിലാണ് സംഭവം നടന്നത്. 26 കാരനായ ബാനെ സിം​ഗ് തന്റെ ആടിന് വെള്ളം കൊടുക്കാൻ ചമ്പൽ നദിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ഒരു മുതല പതിയിരുന്ന് അയാളുടെ കാലിൽ കടിക്കുകയായിരുന്നു. എന്നാൽ, ഭാര്യ വിമൽ ബായി സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഒന്നും നോക്കാതെ അവർ ഒരു വടിയുമായി മുതലയോട് നേരിടാനിറങ്ങി. അവർ അതിനെ തല്ലിയും മറ്റും ഭർത്താവിനെ അതിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. എന്നാൽ, അപ്പോഴേക്കും മുതല അയാളേയും കൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ, വിമൽ ബായി വടിയെടുത്ത് അതിന്റെ കണ്ണിൽ കുത്തി. അതോടെ മുതല അയാളെ ഉപേക്ഷിച്ച് വെള്ളത്തിലേക്ക് ഇറങ്ങി പോവുകയായിരുന്നു. 

തന്റെ ഭാര്യ ഈ ധൈര്യം കാണിച്ചില്ലായിരുന്നു എങ്കിൽ താനിന്ന് ജീവനോടെ കാണുമായിരുന്നില്ല എന്നാണ് ബാനെ സിം​ഗ് പറയുന്നത്. താൻ ജീവനോടെ രക്ഷപ്പെട്ടതിന് ഭാര്യയ്ക്ക് നന്ദി പറയുകയും ചെയ്തു സിം​ഗ്. എന്നാൽ, വിമൽ ബായ് പറയുന്നത് തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ താൻ തന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യും. വേണമെങ്കിൽ അതിന് വേണ്ടി തന്റെ ജീവൻ തന്നെ നൽകാനും തയ്യാറാണ് എന്നാണ്. 

 

ഏതായാലും, ഭർത്താവിന്റെ ജീവൻ രക്ഷിച്ച വിമൽ ബായിയെ ഇപ്പോൾ ഒരു ഹീറോ ആയിട്ടാണ് ആളുകൾ കാണുന്നത്. സോഷ്യൽ മീഡിയയിലും ബായി വൈറലായി. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?