Latest Videos

ഭർത്താവ് ശമ്പളം മുഴുവൻ ഭാര്യയെ ഏൽപ്പിക്കും, പിന്നീട് പോക്കറ്റ് മണിയായി വാങ്ങും; ജപ്പാൻ പൊളിയെന്ന് !

By Web TeamFirst Published Mar 6, 2024, 3:00 PM IST
Highlights

. ജപ്പാനിലെ ഉയര്‍ന്ന ജീവിത ചെലവ് കുടുംബ ബജറ്റ് താളം തെറ്റിക്കാന്‍ തുടങ്ങിയതും കുടുംബങ്ങളില്‍ സാമ്പത്തിക അസ്ഥിരത സൃഷ്ടിച്ചു. ഇതെല്ലാം ഭര്‍ത്താക്കന്മാരുടെ പുതിയ നീക്കത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രോ ദേശത്തും ഓരോ ആചാരങ്ങളാണ്. ഈ ആചാരങ്ങളിലേക്ക് എത്തിച്ചേരാന്‍ മനുഷ്യന്‍ നിരവധി നൂറ്റാണ്ടുകളിലൂടെ കടന്ന് പോയി. പലപ്പോഴും ചില ദേശക്കാരുടെ ആചാരങ്ങള്‍ മറ്റ് ദേശക്കാരെ സംബന്ധിച്ച് ഏറെ വിചിത്രമായി തോന്നാം. ഇത് സംസ്കാരങ്ങള്‍ തമ്മിലുള്ള അന്തരത്തില്‍ നിന്നുമാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അടുത്തിടെ അത്ഭുതപ്പെടുത്തിയ ഒരു ജാപ്പനീസ് ആചാരമുണ്ട്. അത്, ജപ്പാനിലെ ചില ഭര്‍ത്താക്കന്മാര്‍ അവര്‍ക്ക് ലഭിക്കുന്ന പണം മുഴുവന്‍ അത് ശമ്പളമാകട്ടെ ബിസിനസില്‍ നിന്നുള്ളതാകട്ടെ, തങ്ങളുടെ ഭാര്യമാരെ ഏല്‍പ്പിക്കുന്നു. പിന്നീട് ഈ പണം ഗഡുക്കളായി പോക്കറ്റ് മണിയായി ഭാര്യമാരില്‍ നിന്നും ആവശ്യാനുസരണം കൈപറ്റുന്നു. 

സംഗതി കേട്ടപ്പോള്‍ തന്നെ ഇതെന്ത് ആചാരമെന്ന തോന്നില്‍ നമ്മളിലുണ്ടാക്കുന്നു. എന്നാല്‍, സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ മിക്കവരും ജപ്പാനിലെ ഈ ആചാരത്തെ അനുകൂലിക്കുന്നവരാണ്. ജപ്പാന്‍റെ സംസ്കാരമാണ് ഇത്തരമൊരു ആചാരത്തിന് തുടക്കം കുറിച്ചത്. പുരുഷന്മാര്‍ ജോലിക്ക് പോകുമ്പോള്‍ കുടുംബം നോക്കുന്നതും വീട്ടിലേക്കുള്ള സാധാനങ്ങള്‍ വാങ്ങുന്നതും മറ്റും ഭാര്യമാരാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുമ്പോഴും കുടുംബകാര്യങ്ങളും വീട്ടിലെ ബജറ്റ് അടക്കമുള്ള കാര്യങ്ങളും ഭാര്യ തന്നെയാണ് നോക്കുന്നത്. എല്ലായിടത്തും അങ്ങനെതന്നെയല്ലേയെന്ന് നിങ്ങള്‍ക്ക് തോന്നാം. ശരിയാണ് ലോകത്ത് ഏതാണ്ട് എല്ലായിടത്തെ കുടുംബങ്ങളിലും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. എന്നാല്‍ ഇത് ജപ്പാനാണ്. 

പ്രസവിച്ച് രണ്ടാം ദിനം, ഭാര്യയോട് ഭക്ഷണമുണ്ടാക്കാൻ ആവശ്യപ്പെട്ട് ഭർത്താവ്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ, വൈറല്‍ വീഡിയോ

സ്വന്തം പ്രൊഫഷനൊപ്പം കുടുംബകാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഭാര്യമാര്‍ തങ്ങളെക്കാള്‍ ഇരട്ടി ജോലി ചെയ്യുന്നുവെന്ന് ജപ്പാനിലെ പുരുഷന്മാര്‍ കരുതുന്നു. അതിനാല്‍ കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാന്‍ ലഭിക്കുന്ന പണം ഭാര്യമാരെ ഏല്‍പ്പിക്കുന്നതില്‍ ജപ്പാനിലെ പുരുഷന്മാര്‍ക്ക് മടിയില്ല. ഗവേഷണ സ്ഥാപനമായ 'സോഫ്റ്റ് ബ്രെയിന്‍ ഫീല്‍ഡ്' ജപ്പാനിലെ കുടുംബങ്ങളില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ജപ്പാനിലെ കുടുംബ ബജറ്റിന്‍റെ 74 ശതമാനവും നിയന്ത്രിക്കുന്നത് സ്ത്രീകളാണെന്ന് കണ്ടെത്തിയിരുന്നു. ജപ്പാനിലെ ഉയര്‍ന്ന ജീവിത ചെലവ് കുടുംബ ബജറ്റ് താളം തെറ്റിക്കാന്‍ തുടങ്ങിയതും കുടുംബങ്ങളില്‍ സാമ്പത്തിക അസ്ഥിരത സൃഷ്ടിച്ചു. ഇതെല്ലാം ഭര്‍ത്താക്കന്മാരുടെ പുതിയ നീക്കത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഇത് സംബന്ധിച്ച ഒരു കാര്‍ഡ് pubity പങ്കുവച്ചപ്പോള്‍ വളരെ രസകരമായ കമന്‍റുകളാണ് ആളുകള്‍ എഴുതി ചേര്‍ത്തത്. 

കാമുകനോടൊപ്പം കിടക്ക പങ്കിട്ടെന്ന് ആരോപണം; യുവതി, പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍ !

click me!