Asianet News MalayalamAsianet News Malayalam

പ്രസവിച്ച് രണ്ടാം ദിനം, ഭാര്യയോട് ഭക്ഷണമുണ്ടാക്കാൻ ആവശ്യപ്പെട്ട് ഭർത്താവ്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

 'ഇക്കാലത്ത് സ്ത്രീകള്‍ കുട്ടികള്‍ വേണ്ടെന്ന് പറയുന്നതിന്‍റെ പ്രധാനകാരണം ഇതാണ്' എന്നതായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 

Social media react to the viral video of a husband asking his wife to make food on the second day after giving birth
Author
First Published Mar 6, 2024, 12:24 PM IST

പ്രസവം കഴിഞ്ഞ ഉടനെ സ്ത്രീകള്‍ വയലിലും മറ്റും ജോലി ചെയ്തിരുന്നു എന്ന തരത്തിലുള്ള കഥകള്‍ തൊണ്ണൂറുകളിലെ തലമുറ ഏറെ കേട്ടിട്ടുണ്ടാകും. അതില്‍ പകുതിയില്‍ അധികവും അതിശയോക്തി നിറഞ്ഞ കഥകളാണെന്നത് വേറെ കാര്യം. അതേസമയം പ്രസവം സങ്കീര്‍ണ്ണമായ ഒരു പ്രക്രിയ അല്ലെന്നും അവയെ കൂറെകൂടി ലളിതമായി സമീപിക്കാവുന്ന ഒന്നാണെന്നുമുള്ള തരം പാഠങ്ങള്‍ ഇത്തരം കഥകള്‍ ഉത്പാദിപ്പിച്ചിരുന്നു. ഇത് പ്രസവം ഒരു സാധാരണ സംഗതി മാത്രമാണെന്ന ബോധ്യത്തിലേക്ക് സാധാരണക്കാരെ എത്തിക്കുന്നു. എന്നാല്‍, ഇന്ന് കാര്യങ്ങള്‍ പഴയത് പോലെയല്ല. കേരളത്തില്‍ ഒരു ജില്ലയില്‍ മാത്രം വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച നിരവധി സ്ത്രീകള്‍ മരിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചകളിലാണ് നമ്മള്‍ കണ്ടത്. ഇത് ആരോഗ്യ രംഗത്തെ കേരള മാതൃകകളെ കൂടി ചോദ്യം ചെയ്യുന്ന ഒന്നാണ്. 

ഇതിനിടെ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. Wild content എന്ന എക്സ് ഉപയോക്താവാണ് 'ചിന്തകൾ?' എന്ന ചോദ്യത്തോടെ വീഡിയോ പങ്കുവച്ചത്. പ്രസവം കഴിഞ്ഞ രണ്ടാം ദിവസം ഭര്‍ത്താവ് ഭാര്യയോട് ബ്രഡ് ടോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു വീഡിയോ. ഭര്‍ത്താവ്, ഭാര്യയോട് ആവശ്യപ്പെടുമ്പോള്‍ ഭാര്യ തന്നെയാണ് സംഭവത്തിന്‍റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. 'ഞാന്‍ രണ്ട് ദിവസം മുമ്പാണ് പ്രസവിച്ചത്, പക്ഷേ അദ്ദേഹം എന്നില്‍ നിന്നും ഇത് പ്രതീക്ഷിക്കുന്നു'  എന്ന കുറിപ്പ് വീഡിയോയുടെ തുടക്കത്തില്‍ കാണാം. ഭര്‍ത്താവ് ക്ഷമാപണത്തോടെയാണ് തുടങ്ങുന്നത്. അയാള്‍ തന്‍റെ ഭാര്യയോട് ഭക്ഷണം ഉണ്ടാക്കാമോയെന്ന് ചോദിക്കുന്നു. താന്‍ രണ്ട് ദിവസം മുമ്പാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയതെന്നും തനിക്ക് അല്പം വിശ്രമം വേണമെന്നും പറയുന്നു. 

14 മിനിറ്റിനുള്ളില്‍ കത്തിയമര്‍ന്ന് കെട്ടിടം; 160 പേരെ രക്ഷപ്പെടുത്തുന്ന പോലീസിന്‍റെ വീഡിയോ വൈറല്‍ !

സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ, വൈറല്‍ വീഡിയോ

അത് രണ്ട് ദിവസം മുമ്പല്ലേ. ഇപ്പോള്‍ നീ വെറുതെ ഇരിക്കുവല്ലേയെന്നാണ് ഭര്‍ത്താവിന്‍റെ ചോദ്യം. താന്‍ പ്രസവിച്ചിട്ടില്ലെന്നും എന്നാല്‍ രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു, എന്നാല്‍ തനിക്ക് വിശ്രമം വേണമെന്ന് ഭാര്യ ആവര്‍ത്തിക്കുന്നു. ഒപ്പം ഭര്‍ത്താവിനോട് ഭക്ഷണം ഉണ്ടാക്കാനും ആവശ്യപ്പെടുന്നു. എന്നാല്‍ എന്നെക്കാള്‍ നന്നായി നീ ഭക്ഷണം ഉണ്ടാക്കുമെന്നും മേശപുറത്തെ കാപ്പ് കപ്പ് ചൂണ്ടി അലസയായി ഇരിക്കരുതെന്നും അയാള്‍ ആവര്‍ത്തിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്കും അച്ഛനും ഭക്ഷണം ഉണ്ടാക്കാനായി തന്നെ ഉപയോഗിക്കുകയാണെന്നും കഴിഞ്ഞ ഒമ്പത് മാസം താന്‍ അത് തന്നെയാണ് ചെയ്തിരുന്നതെന്നും ഭാര്യ ആവര്‍ത്തിക്കുന്നു.  കുട്ടിയുടെ അടുത്ത് താന്‍ ഇരിക്കാം ഭക്ഷണം നീ പോയി ഭക്ഷണം ഉണ്ടാക്കെന്ന് അയാള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. നിങ്ങള്‍ കുട്ടിയുടെ അടുത്ത് ഇരുന്നത് കൊണ്ട് മാത്രം കാര്യം നടക്കില്ലെന്ന് ഭാര്യ പറയുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. 

കാമുകനോടൊപ്പം കിടക്ക പങ്കിട്ടെന്ന് ആരോപണം; യുവതി, പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍ !

വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. രണ്ടേമുക്കാല്‍ കോടി ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. പലരും ഭാര്യയോട് വിവാഹമോചനം നേടാന്‍ ഉപദേശിച്ചു. ഇതുപോലൊരു ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം ടോക്സിക്ക് ആണെന്ന് ചിലര്‍ പറഞ്ഞു. 'ഇക്കാലത്ത് സ്ത്രീകള്‍ കുട്ടികള്‍ വേണ്ടെന്ന് പറയുന്നതിന്‍റെ പ്രധാനകാരണം ഇതാണ്' എന്നതായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. മറ്റ് ചിലര്‍ മാതൃത്വത്തിന്‍റെ വേദനാജനകമായ അവസ്ഥയെ കുറിച്ച് പുരുഷന്മാരോട് സംസാരിക്കുന്നതില്‍ കാര്യമില്ലെന്ന് എഴുതി. എന്നാല്‍ വീഡിയോ ഒറിജിനലല്ലെന്നും സ്ക്രിപ്റ്റഡ് ആണെന്നുമായിരുന്നു മറ്റു ചിലരുടെ നിരീക്ഷണം. 

'എണ്ണാമെങ്കിൽ എണ്ണിക്കോ'; സ്കോർപിയോയിൽ നിന്നും പുറത്തിറങ്ങിയ ആളുകളുടെ എണ്ണം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ!
 

Follow Us:
Download App:
  • android
  • ios