ഇന്ത്യ-പാക് സംഘ‍ര്‍ഷം; വിമാനം റദ്ദാക്കി, എന്നിട്ടും 8,000 രൂപ പിടിച്ചെന്ന് പരാതി, മറുപടിയുമായി ഇന്‍ഡിഗോ

Published : May 13, 2025, 07:12 PM ISTUpdated : May 13, 2025, 07:21 PM IST
ഇന്ത്യ-പാക് സംഘ‍ര്‍ഷം; വിമാനം റദ്ദാക്കി, എന്നിട്ടും 8,000 രൂപ പിടിച്ചെന്ന് പരാതി, മറുപടിയുമായി ഇന്‍ഡിഗോ

Synopsis

ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യയിലെ ചില വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന യാത്രകൾ റദ്ദാക്കിയിരുന്നു. എന്നാല്‍, റദ്ദാക്കിയ ടിക്കറ്റിന്‍റെ റീഫണ്ട് പല കമ്പനികളും പിടിക്കുന്നെന്ന് പരാതി. 


ന്ത്യാ -പാക് സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള നിരവധി വിമാന സര്‍വ്വീസുകൾ റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍, ഈ റദ്ദാക്കലിലെ നഷ്ടം നികത്താന്‍ വിമാനക്കമ്പനികൾ യാത്രക്കാരുടെ കൈയില്‍ നിന്നും പണം പിടിക്കുകയാണെന്ന ആരോപണം ഉയരുകയാണ്. ഇന്‍ഡിഗോയ്ക്കെതിരെയാണ് കൂടുതല്‍ ആരോപണങ്ങൾ ഉയ‍ന്നത്. നിരവധി പേര്‍ വിമാനം റദ്ദാക്കിയതിന് തങ്ങളുടെ കൈയില്‍ നിന്നും കമ്പനി പണം ഈടാക്കിയെന്ന് ആരോപിച്ച് രംഗത്തെത്തി. വിമാനങ്ങൾ റദ്ദാക്കിയതിന് ശേഷം അന്യായമായ 'റദ്ദാക്കൽ ഫീസ്' ഈടാക്കിയതായി നിരവധി ഉപഭോക്താക്കളാണ് സമൂഹ മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞത്. 

ചണ്ഡീഗഢിൽ നിന്നുള്ള മുംബൈ വിമാനം റദ്ദാക്കിയ ഒരു ഉപഭോക്താവിൽ നിന്ന് ഇന്‍ഡിഗോ എയർലൈൻ 8,111 രൂപയാണ് റദ്ദാക്കൽ ചാർജായി ആവശ്യപ്പെട്ടതെന്ന് പരാതി ഉന്നയിച്ചത്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം കാരണം വിമാനം റദ്ദാക്കിയ മറ്റ് കമ്പനികളെല്ലാം ബുക്കിംഗ് തുക മുഴുവനും യാത്രക്കാര്‍ക്ക് നല്‍കി. എന്നാല്‍ ഇന്‍ഡിഗോ പകല്‍ വെളിച്ചത്തിലും യാത്രക്കാരെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  ചണ്ഡീഗഡിൽ നിന്ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റിന് 10,000 രൂപയിൽ കൂടുതൽ ചെലവായി. എന്നാല്‍ റദ്ദാക്കിയ ആ വിമാനത്തിന്‍റെ ടിക്കറ്റ് ഇനത്തില്‍ വെറും 2,050 രൂപ മാത്രമാണ് റീഫണ്ട് ലഭിച്ചതെന്നും അദ്ദേഹം സ്ക്രീൻഷോട്ട് സഹിതം വ്യക്തമാക്കി. 

 

'ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ മൂലമാണ് വിമാനം റദ്ദാക്കിയത്. ഫീസുകളുടെ 80% കുറയ്ക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ. മറ്റ് വിമാനക്കമ്പനികൾ ഏകദേശം 100% നിരക്കുകളും തിരികെ നൽകി'. അദ്ദേഹം എക്സില്‍ ചൂണ്ടിക്കാട്ടി. ഒപ്പം തന്‍റെ കുറിപ്പ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ടാഗും ചെയ്ത് കൊണ്ട് 'ഇത് അനുവദനീയമാണോ?' എന്ന് ചോദിച്ചു. 

 

എന്നാല്‍, തങ്ങൾ മുഴുവന്‍ തുകയും റീഫണ്ട് ചെയ്തെന്നും ടിക്ക് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച മൂന്നാം കക്ഷി പ്ലാറ്റ്ഫോമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നുമായിരുന്നു ഇന്‍ഡിഗോയുടെ മറുപടി. 'സർ, ഞങ്ങളുടെ ആശയവിനിമയത്തെത്തുടർന്ന്, നിങ്ങളുടെ ബുക്കിംഗിന്‍റെ മുഴുവൻ റീഫണ്ടും ഞങ്ങളുടെ ഭാഗത്ത് നിന്ന് പ്രോസസ്സ് ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പങ്കിട്ട സ്ക്രീൻഷോട്ട് അനുസരിച്ച്, വിവരങ്ങൾ നിങ്ങളുടെ ട്രാവൽ ഏജന്‍റിന്‍റെ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള സഹായത്തിനായി അവരെ നേരിട്ട് ബന്ധപ്പെടാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ധാരണയ്ക്ക് നന്ദി'. ഇന്‍ഡിഗോ മറുപടി കുറിപ്പില്‍ പറഞ്ഞു. 

ഒപ്പം മെയ് 22 വരെ ചില വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കുള്ള റദ്ദാക്കൽ ഫീസ് ഒഴിവാക്കിയതായും ഇന്‍ഡിഗോ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മെയ് 9 ന് ഇൻഡിഗോ ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഡ്, ധർമ്മശാല, ബിക്കാനീർ, ജോധ്പൂർ, കിഷൻഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും മെയ് 10 ന് അർദ്ധരാത്രി വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചിരുന്നു. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും മെയ് 13 വരെ റദ്ദാക്കിയിരുന്നു. മറ്റ് ചില‍ർ, എയർ ഇന്ത്യയ്ക്കും ഇതേ പ്രശ്നമുണ്ടെന്നും പരാതിപ്പെട്ടിരുന്നു.  

 


 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്