എന്റമ്മോ! തായ്‍ലാന്‍ഡിലെ ഈ സ്റ്റോറിൽ കയറിയ ഇന്ത്യൻ കുടുംബം ഞെട്ടി, അപ്പോൾത്തന്നെ പുറത്തിറങ്ങി, മകൾ പങ്കുവച്ച വീഡിയോ

Published : Jun 23, 2025, 07:33 PM IST
viral video

Synopsis

വീഡിയോയിൽ, കുടുംബം ബാ​ഗ് ഷോറൂമിലേക്ക് നടന്നുവന്ന് ഒരു ചെറിയ ബാഗിന്റെ വില അന്വേഷിക്കുന്നത് കാണാം. 1.8 ലക്ഷം ആണ് ബാ​ഗിന്റെ വില എന്ന് പറഞ്ഞതോടെ അവർ തിരിഞ്ഞു നടക്കുന്നതാണ് കാണാനാവുന്നത്.

അടുത്തിടെ ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത് വനതി എസ് എന്ന യുവതിയാണ്.

തായ്ലാൻഡിൽ യാത്ര പോയ വനതിയുടെ മാതാപിതാക്കൾ ​ഗുച്ചി സ്റ്റോർ സന്ദർശിച്ച സമയത്ത് പകർത്തിയിരിക്കുന്ന വീഡിയോയാണ് വനതി പങ്കുവച്ചിരിക്കുന്നത്. ആഡംബര ബ്രാൻഡായ ​ഗുച്ചിയുടെ പ്രൊഡക്ടുകൾക്ക് വലിയ വിലയാണ് അല്ലേ? സാധാരണക്കാരെ ഞെട്ടിക്കാൻ പാകത്തിനുള്ള വില എന്ന് തന്നെ പറയാം. അത് തന്നെയാണ് വനതിയുടെ മാതാപിതാക്കൾക്കും സംഭവിച്ചത്. അവർ ശരിക്കും ഞെട്ടി.

കുടുംബത്തിന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പിനിടെയാണ് ഈ സംഭവം നടന്നത്. തായ്ലാൻഡിലേക്കായിരുന്നു കുടുംബത്തിന്റെ യാത്ര. ആ സമയത്താണ് അവർ ഒരു ഗുച്ചി സ്റ്റോർ കണ്ടത്. വനതി പറയുന്നത് തന്റെ കുടുംബം ഗുച്ചി സ്റ്റോർ ഏതൊരു ബാ​ഗ് വിൽക്കുന്ന കടയും പോലെ ഒരു കടയാണ് എന്ന് കരുതിയാണ് അവിടെ കയറിയത് എന്നാണ്. അവർക്കുണ്ടായ ഏറ്റവും വലിയ കൾച്ചറൽ ഷോക്ക് എന്നാണ് അവൾ ഈ സംഭവത്തെ കുറിച്ച് പറയുന്നത്.

വീഡിയോയിൽ, കുടുംബം ബാ​ഗ് ഷോറൂമിലേക്ക് നടന്നുവന്ന് ഒരു ചെറിയ ബാഗിന്റെ വില അന്വേഷിക്കുന്നത് കാണാം. 1.8 ലക്ഷം ആണ് ബാ​ഗിന്റെ വില എന്ന് പറഞ്ഞതോടെ അവർ തിരിഞ്ഞു നടക്കുന്നതാണ് കാണാനാവുന്നത്.

 

 

ഗുച്ചി ഷോറൂമിന് പുറത്തെത്തിയ ശേഷം വില കേട്ടതിലുള്ള അമ്പരപ്പും വിശ്വാസക്കുറവുമെല്ലാം പങ്കുവയ്ക്കുകയാണ് കുടുംബം. 'ഒരു ചെറിയ ബാഗിന് 72,000 ബാറ്റോ (1.8 ലക്ഷം)? അതിന് എനിക്ക് 10 തവണ തായ്ലാൻഡിൽ വരാമല്ലോ എന്നാണ്' വീഡിയോയിൽ ഒരു സ്ത്രീ പറയുന്നത്. മറ്റൊരാൾ‌ പറയുന്നത്, ഈ ഷോറൂമിന്റെ മൊത്തം വിലയാണ് അത് എന്നാണ് ഞാൻ കരുതിയത് എന്നാണ്.

എന്തായാലും വളരെ നിഷ്കളങ്കമായിട്ടുള്ള വനതിയുടെ കുടുംബത്തിന്റെ ഈ കമന്റുകൾ ആളുകളിൽ ചിരി പടർത്തി. എത്ര നിഷ്കളങ്കമാണ് അവരുടെ സംസാരം എന്നും നിരവധിപ്പേരാണ് പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്