നമ്മളേക്കാൾ ധൈര്യമുണ്ട് ദാദാജിക്ക്, 18,000 അടി ഉയരത്തിൽ നിന്നും മുത്തശ്ശന്റെ സ്കൈ ഡൈവിം​ഗ്!

Published : Jun 27, 2026, 01:49 PM IST
viral video

Synopsis

ഓസ്‌ട്രേലിയയിൽ 18,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവിംഗ് നടത്തുന്ന ഇന്ത്യക്കാരനായ ഒരു മുത്തശ്ശന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. 

ഓസ്‌ട്രേലിയയിൽ സ്കൈഡൈവിംഗ് നടത്തുന്ന തന്റെ മുത്തശ്ശന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കയാണ് ഒരു ഇന്ത്യൻ യുവാവ്. സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ മനം കവർന്നു കഴിഞ്ഞു ഈ വീഡിയോ. അങ്കിത് എന്ന് പേരുള്ള യുവാവാണ് 18,000 അടി ഉയരത്തിൽ നിന്നുള്ള മുത്തശ്ശന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. അങ്കിത് പറയുന്നതനുസരിച്ച്, മുത്തശ്ശൻ സ്കൈഡൈവിംഗ് പരീക്ഷിക്കുന്നത് ഇത് ആദ്യമായിട്ടല്ല. ഇതിന് മുൻപ് മുത്തശ്ശൻ 15,000 അടി ഉയരത്തിൽ നിന്ന് വിജയകരമായി ചാടിയിട്ടുണ്ട്. എന്നാൽ, ഇത്തവണ ഓസ്‌ട്രേലിയയിൽ വെച്ച് ആ അനുഭവം ഒന്നുകൂടി മികച്ചതാക്കാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്നും അങ്കിത് വെളിപ്പെടുത്തി.

'ഞങ്ങൾ ഞങ്ങളുടെ മുത്തശ്ശനെ ഓസ്‌ട്രേലിയയിൽ സ്കൈഡൈവിംഗിനായി കൊണ്ടുവന്നിരിക്കുകയാണ്. കഴിഞ്ഞ തവണ അദ്ദേഹം 15,000 അടിയിൽ നിന്നാണ് സ്കൈ ഡൈവിം​ഗ് ചെയ്തത്, ഇത്തവണ ഞങ്ങൾ അദ്ദേഹത്തെക്കൊണ്ട് 18,000 അടിയിൽ നിന്ന് ചെയ്യിക്കുന്നു, അതും ഓസ്‌ട്രേലിയയിൽ വെച്ച്' എന്നാണ് കുറിച്ചിരിക്കുന്നത്.

ചാടുന്നതിന് തൊട്ടുമുമ്പ്, അങ്കിത് മുത്തശ്ശനോട് 'പേടിയുണ്ടോ' എന്ന് ചോദിക്കുന്നുണ്ട്. അതിന് മുത്തശ്ശന്റെ പൂർണ്ണ ആത്മവിശ്വാസത്തോടെയുള്ള മറുപടി ഇങ്ങനെ, 'ആർക്കാണ് പേടി? എനിക്കോ?'. സ്കൈഡൈവിംഗിനിടെ അദ്ദേഹം 'ജയ് ഹിന്ദ്, ജയ് ഭാരത്, ജയ് ഹരിയാന' എന്ന് ഉറക്കെ വിളിച്ചുപറയുന്നതും കേൾക്കാം. 'ദാദാ ജി സ്കൈഡൈവിംഗ്, 18,000 ഫീറ്റ് ഇൻ ഓസ്‌ട്രേലിയ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

 

വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധിപ്പേർ കമന്റുകൾ നൽകി. മുത്തശ്ശന്റെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും. 'ജീവിതത്തിൽ ഇത്രയും ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നെങ്കിൽ' എന്നായിരുന്നു ഒരാളുടെ കമന്റ്. പല യുവാക്കളെക്കാളും ധൈര്യമുണ്ട് ദാദാജിക്ക് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

 

PREV
Read more Articles on
click me!

Recommended Stories

9 മണിക്കൊരു മീറ്റിം​ഗ്, ഒറ്റരാത്രി പിരിച്ചുവിട്ടത് 150 ജീവനക്കാരെ!
നോർത്ത് ഇന്ത്യ പോലെയല്ല സൗത്ത് ഇന്ത്യ, ക്ലീൻ, അച്ചടക്കമുള്ള മനുഷ്യർ; അനുഭവം പങ്കിട്ട് യുവാവ്