
ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസിലെ ആഡംബര ഭക്ഷണശാലയുടെ വീഡിയോയുമായി ഇന്ത്യന്‍ യുവതി. യുഎസില്‍ സ്ഥിരതാമസമാക്കിയ റിതുവാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഗൂഗിളിന്‍റെ ആഡംബര ഭക്ഷണശാലയുടെ റീലുമായി എത്തിയത്. ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസിലെ ആഡംബര ഭക്ഷണശാലയ്ക്കുള്ളിലെ കാഴ്ച ആരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. വൈവിധ്യമുള്ള ഭക്ഷണങ്ങൾ വിവിധ ഫുഡ് കോർട്ടുകളില്‍ നിരത്തി വച്ചിരിക്കുന്നത് കണ്ടാല്‍ അതൊരു ഐടി ഓഫീസാണെന്ന് പറയില്ല.
വീഡിയോയില്‍ ഒരു പഞ്ചനക്ഷത്ര റെസ്റ്റോറന്‍റ് പോലെ തോന്നിക്കുന്ന സ്ഥലത്തിലൂടെ റിതു നടക്കുന്നു. പിന്നാലെ 'ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസിനുള്ളിലെ ഫുഡ് കോർട്ടിലേക്ക് സ്വാഗതം,' എന്ന് അവര്‍ പറയുന്നതും കേൾക്കാ. ഒപ്പം ഇതൊരു കഫേയല്ല, ഒരു റെസ്റ്റോറന്‍റ്ല്ല, ഒരു ബേക്കറി പോലുമല്ല. ഇത് ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസാണ്. എന്നെ വിശ്വസിക്കൂ, ഇവിടെ ഇത്രയധികം ഓപ്ഷനുകൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരു ബർഗർ സ്റ്റേഷൻ മുതൽ ഒരു സാലഡ് ബാർ വരെ, ആഗോള ഭക്ഷണവിഭവങ്ങളും മെക്സിക്കൻ ഭക്ഷണവും വരെ. നിങ്ങൾക്ക് ഇവിടെ എല്ലാം ലഭിക്കുമെന്നും റിതു പറയുന്നു. ഒപ്പം അവിടെ നിരത്തിയ വൈവിധ്യമുള്ള നിരവധി ഭക്ഷണങ്ങളുടെയും വിവിധ ഫുഡ് കോർട്ടുകളുടെയും ദൃശ്യങ്ങളും റിതും തന്‍റെ വീഡിയോയില്‍ കാണിക്കുന്നു.
വൈവിധ്യമുള്ള ഭക്ഷണങ്ങൾ
വീഡിയോയ്ക്ക് ഇടയില്‍ ഒരു ഗൂഗിൾ ജീവനക്കാരി ഇത് ഉച്ചകഴിഞ്ഞുള്ള മെനുവാണെന്നും എന്നാല്‍, തങ്ങളുടെ പ്രഭാതഭക്ഷണ മെനു വ്യത്യസ്തമാണെന്നും പറയുന്നു. ഒരിക്കൽ പോലും നിശ്ചലമാകാതെ ഇടതടവില്ലാതെ ഒരു ദൃശ്യത്തില്‍ നിന്നും മറ്റൊന്നില്ലേക്ക് നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്ന വീഡിയോയില്‍ നൂറുകണക്കിന് വ്യത്യസ്ത വിഭവങ്ങളാണ് കാണിക്കുന്നത്. അതില്‍ തന്നെ പല തരം ചോക്ക്ലേറ്റുകളും നിരവധി ലഘുഭക്ഷണങ്ങളും കാണാം.
ജ്യൂസുകൾ, രുചിയുള്ള വെള്ളം, ചെറിയ കടികൾ - എല്ലാ കോണിലും പ്രലോഭിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ലഘുഭക്ഷണങ്ങൾ പോലും ആസ്വദിക്കാം. ഇത് ഒരു വർക്ക്-ഇൻ കഫേ വൈബ് ആണ്. ഞാൻ ഒരു ക്രോസന്റും കാപ്പിയും കഴിച്ചു, അത് വളരെ രുചികരമായിരുന്നുവെന്നും റിതു കൂട്ടിച്ചേര്‍ക്കുന്നു. അവിടത്തെ ഫുഡ് കോർട്ട് ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ബുഫെ പോലെയാണെന്നും മൂന്നോ നാലോ റെസ്റ്റോറന്‍റുകളും ഒരു കഫേയും അവിടെയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവിടെ വച്ച് ആസ്വദിച്ച ഭക്ഷണങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അവിടെ വേസ്റ്റ്ബിന്‍ ഇല്ലെന്നും പകരും പ്ലേറ്റുകൾ ഒരു ഹെല്‍റ്റില്‍ വച്ചാല്‍ അവ യാന്ത്രികമായി അടുക്കളയിലേക്ക് പോകുമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ കൂടി എത്രയും പെട്ടെന്ന് ഇവിടെ നിയമിക്കുവെന്നും റിതൂ ഗൂഗിളിനോട് ആവശ്യപ്പെടുന്നതോടെ വീഡിയോ അവസാനിക്കുന്നു.