
ഒഡീഷയിലെ ഖോർധ ജില്ലയിൽ വെള്ളിയാഴ്ച ഉണ്ടായ അപൂർവ ചുഴലിക്കാറ്റിന്‍റെ അതിശയിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചിലിക തടാകത്തിൽ ഏതാനും മിനിറ്റുകളോളം നീണ്ടുനിന്ന വാട്ടർസ്പോട്ട് പ്രതിഭാസം പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. ചിലിക തടാക തീരത്തെ പ്രധാന ദേവതയായ കാളിജയ് ക്ഷേത്രത്തിന്‍റെ തെക്ക് പടിഞ്ഞാറായിട്ടാണ് വാട്ടര്‍സ്പോട്ട് എന്നും അറിയപ്പെടുന്ന ഭീമൻ ചുഴലിക്കാറ്റ് ദൃശ്യമായത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ തടാക തീരത്ത് നിരവധി പേര്‍ കൂടിനില്‍ക്കുന്നതും നിരവധി പേര്‍ തങ്ങളുടെ മൊബൈലുകളില്‍ ഭീമൻ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തുന്നതും കാണാം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അന്തരീക്ഷമർദ്ദത്തിലെ പെട്ടെന്നുള്ള മാറ്റവും അപ്രതീക്ഷിതമായി ടൊർണാഡോയുടെ രൂപപ്പെട്ടതും കണ്ട് ഭയന്ന് പോയ ചിലര്‍ പ്രദേശത്ത് നിന്നും നിലവിളിച്ച് കൊണ്ട് ഓടിപ്പോയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എതാനും മിനിറ്റ് നേരത്തേക്ക് ഈ ജലസ്തംഭം നീണ്ട് നിന്നു.
കാറ്റിന്‍റെ ഇത്തരമൊരു പ്രവർത്തനം 'ഹാത്തിസുന്ധ്' (ആനയുടെ തുമ്പിക്കൈ) എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. വലിയ ജലാശയങ്ങൾക്ക് മുകളിൽ രൂപം കൊള്ളുന്ന ഒരു തരം ചുഴലിക്കാറ്റാണ് വാട്ടർ സ്പൗട്ട് എന്ന് കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിനും കാനഡയ്ക്കും ചുറ്റുമുള്ള കടലുകളിൽ ഇത്തരം വാട്ടര്‍സ്പോട്ടുകൾ സാധാരണമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറൊള്ളൂ. വളരെ ചെറിയ രീതിയിലുള്ള വാട്ടര്‍സ്പോട്ടോകൾ തിരുവനന്തപുരത്തെ വിഴിഞ്ഞം ഭാഗത്ത് കഴിഞ്ഞ വർഷം ദൃശ്യമായത് വാര്‍ത്തയായിരുന്നു.
വളരെ ചെറിയ രീതിയിലുള്ള വാട്ടര്‍സ്പോട്ടോകൾ തിരുവനന്തപുരത്തെ വിഴിഞ്ഞം ഭാഗത്ത് കഴിഞ്ഞ വർഷം ദൃശ്യമായത് വാര്‍ത്തയായിരുന്നു. മൺസൂണിന് മുമ്പുള്ള മാസങ്ങളിൽ പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇവ രൂപപ്പെടാറുണ്ട്. 2009-ൽ പശ്ചിമ ബംഗാളിൽ ഉണ്ടായ ഒരു ചുഴലിക്കാറ്റിൽ ഏകദേശം 100 പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ നശിക്കുകയും ചെയ്തു. 2021-ൽ പശ്ചിമ ബംഗാളിൽ മറ്റൊരു ജല ചുഴലിക്കാറ്റ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി.