4 കോടി വരുമാനം; പണം ലാഭിക്കാൻ 5 നിയമങ്ങൾ മാത്രം, വീഡിയോയുമായി യുവതി

Published : Mar 07, 2026, 07:56 PM IST
viral video

Synopsis

ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ അലീഷ ബിയോത്ര എന്ന യുവതി പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. 4.2 കോടി രൂപയിലധികം വാർഷിക വരുമാനമുണ്ടായിട്ടും താനും ഭർത്താവും പിന്തുടരുന്ന അഞ്ച് സാമ്പത്തിക നിയമങ്ങളാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. 

ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന അലീഷ ബിയോത്ര എന്ന ഇന്ത്യൻ വംശജയായ യുവതി പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സാമ്പത്തിക കാര്യങ്ങളിൽ താനും ഭർത്താവും പാലിക്കുന്ന അഞ്ച് നിയമങ്ങളെ കുറിച്ചാണ് യുവതി തന്റെ പോസ്റ്റിൽ പറയുന്നത്. പ്രതിവർഷം 500,000 ഡോളറിൽ (ഏകദേശം 4.2 കോടി രൂപ) അധികം വരുമാനമുണ്ടായിട്ടും തങ്ങൾ ഈ ലളിതമായ അഞ്ച് സാമ്പത്തിക നിയമങ്ങളാണ് പിന്തുടരുന്നതെന്നാണ് അലീഷ പറയുന്നത്.

അവ എന്തൊക്കെയാണെന്നല്ലേ?

നിക്ഷേപം: ആദ്യം നിക്ഷേപത്തിലേക്ക് മാറ്റിവച്ച ശേഷം മാത്രം ചെലവ് എന്നതാണ് ആദ്യത്തെ നിയമം. ശമ്പളം അക്കൗണ്ടിലെത്തിയാൽ ആദ്യം ചെയ്യുന്നത് അതിലൊരു തുക സേവിം​ഗ്സിലേക്ക് മാറ്റുകയാണ്. മാസം തോറും ഏകദേശം 3,500 ഡോളർ മുതൽ 5,000 ഡോളർ വരെ ഇവർ ബ്രോക്കറേജ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു. അതിനുശേഷം മാത്രമാണ് ബാക്കിയുള്ള ചെലവുകൾ.

ആഡംബരമില്ല പകരം സമയം: മറ്റുള്ളവരെ കാണിക്കാനുള്ള ആഡംബര വസ്തുക്കൾക്കായി ഇവർ പണം കളയാറില്ല. പകരം, സമയം ലാഭിക്കാൻ സഹായിക്കുന്ന കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നു. ആ സമയം പുതിയ കഴിവുകൾ വളർത്തിയെടുക്കാനോ കൂടുതൽ വരുമാനം ഉണ്ടാക്കാനോ ഉപയോഗിക്കുകയാണത്രെ ചെയ്യുന്നത്.

അത്യാവശ്യ സൗകര്യങ്ങൾക്ക്: ആഡംബരമല്ലെങ്കിലും ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന സാധനങ്ങൾക്കായി പണം ചെലവാക്കാൻ ഇവർക്ക് മടിയില്ല. ജോലി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന 1,400 ഡോളറോളം വിലവരുന്ന 'ഹെർമൻ മില്ലർ' ഓഫീസ് ചെയറാണ് ഉദാഹരണം. ദിവസം ഉപയോഗിക്കുന്ന ഇത്തരം കാര്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണെന്നാണ് ഇവരുടെ വിശ്വാസം

ക്രെഡിറ്റ് കാർഡ് പോയിന്റുകൾ: ചെലവുകൾക്കെല്ലാം കാർഡ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ വഴി വിമാന യാത്രകളും ഹോട്ടൽ താമസവും സൗജന്യമായി നേടാൻ സാധിക്കുമെന്ന് അലീഷ പറയുന്നു.

പുതിയ അറിവുകൾക്കായി ചിലവാക്കാൻ മടിയില്ല: ലോകം മാറുന്നതിനനുസരിച്ച് പുതിയ കാര്യങ്ങൾ പഠിക്കാൻ എത്ര തുക വേണമെങ്കിലും ചെലവാക്കാൻ അലീഷയും ഭർത്താവും ഒരുക്കമാണ്. ഭർത്താവ് എം.ബി.എയും സി.എഫ്.എയും ഉള്ള വ്യക്തിയാണെങ്കിലും ഇൻവെസ്റ്റിംഗിൽ പുതിയ കോഴ്സുകൾ പഠിക്കാനും ആധുനിക എഐ ടൂളുകൾ ഉപയോഗിക്കാനും ഇവർ പണം മുടക്കുന്നു.

വളരെ വേ​ഗത്തിലാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഇവരുടെ ഈ നിയമങ്ങൾ കൊള്ളാം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

വെറും 10 മിനിറ്റോ? ഇന്ത്യ സംഭവം തന്നെ, അമ്പരന്ന് നേപ്പാളി ബിസിനസുകാരൻ
കൈനിറയെ ശമ്പളം, പക്ഷേ ജീവിതം പരമബോറ്; ഐഐടി ബിരുദധാരിയുടെ കുറിപ്പ് വൈറൽ