വെറും 10 മിനിറ്റോ? ഇന്ത്യ സംഭവം തന്നെ, അമ്പരന്ന് നേപ്പാളി ബിസിനസുകാരൻ

Published : Mar 07, 2026, 07:02 PM IST
Delivery agent

Synopsis

ഇന്ത്യയിലെ 10 മിനിറ്റ് ഡെലിവറി സേവനത്തിൽ അത്ഭുതപ്പെട്ടിരിക്കയാണ് മുംബൈയിലെത്തിയ നേപ്പാളി ബിസിനസുകാരൻ. ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് യുവാവ് പറയുന്നത്. 

ഇന്ത്യയിലെ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നൽകുന്ന സേവനം പലപ്പോഴും വിദേശികളെ അമ്പരപ്പിക്കാറുണ്ട്. പലരും ഇതേ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളും പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നേപ്പാളിൽ നിന്നുള്ള ഒരു ബിസിനസുകാരന് മുംബൈയിൽ വെച്ചുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

സിദ്ധാർത്ഥ് എഷലോൺ എന്ന യുവാവാണ് എക്സ് (ട്വിറ്റർ) -ൽ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ചാണ് സിദ്ധാർത്ഥ് നേപ്പാളിൽ നിന്നുള്ള ഈ ബിസിനസുകാരനായ യുവാവിനെ പരിചയപ്പെടുന്നത്. 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തുന്ന ഡെലിവറിയെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അത് വിശ്വസിക്കാൻ ബിസിനസുകാരന് പ്രയാസമായിരുന്നത്രെ. സിദ്ധാർത്ഥ് ഈ ആപ്പിൽ എങ്ങനെ സാധനങ്ങൾ ഓർഡർ ചെയ്യാം എന്ന് കാണിച്ചുകൊടുത്തപ്പോൾ ആ യുവാവ് അത്ഭുതപ്പെട്ടു. വിശ്വാസം വരാതെ യുവാവ് ഉടൻ തന്നെ ആപ്പിൽ ബെഡ്ഷീറ്റുകൾ തിഞ്ഞു തുടങ്ങി. ഏകദേശം 10,000 വിലവരുന്ന മൂന്ന് ബെഡ്ഷീറ്റുകൾ കാർട്ടിൽ ചേർത്തു.

 

 

ശരിക്കും ഇത് പത്ത് മിനിറ്റിനുള്ളിൽ കിട്ടുമോ എന്ന് അപ്പോഴും യുവാവിന് സംശയമായിരുന്നത്രെ. എന്തായാലും, ഇന്ത്യയിലെ ഓൺലൈൻ പേയ്‌മെന്റ് സൗകര്യം ഇല്ലാത്തതിനാലും, ഭാര്യ ആവശ്യപ്പെട്ട പ്രത്യേക ബ്രാൻഡായ 'ബോംബെ ഡൈയിംഗ്' ആപ്പിൽ ലഭ്യമല്ലാത്തതിനാലും ആ ഓർഡർ പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് സിദ്ധാർത്ഥ് തന്നെ യുവാവിനെ തൊട്ടടുത്തുള്ള മാളിൽ പോയി സാധനം വാങ്ങാൻ സഹായിച്ചു. മുംബൈയിലെ വേഗതയേറിയ ജീവിതശൈലി തന്നെ ആകർഷിക്കുന്നുവെന്നും ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞാണത്രെ യുവാവ് മടങ്ങിയത്.

അതേസമയം, നേരത്തെയും ഇതുപോലെ ഇന്ത്യയിലെ സ്വി​ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് പോലെയുള്ള ആപ്പുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് അനേകം വിദേശികൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കൈനിറയെ ശമ്പളം, പക്ഷേ ജീവിതം പരമബോറ്; ഐഐടി ബിരുദധാരിയുടെ കുറിപ്പ് വൈറൽ
ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കണം; പുതിയ തലമുറയിലെ പുരുഷന്മാർ 'പഴഞ്ചൻ' ചിന്താഗതിക്കാരോ? ഞെട്ടിച്ച് സർവേ റിപ്പോർട്ട്!