
ചില മനുഷ്യർ ജീവിതത്തിൽ ചെറിയ ചില നിരാശകൾ വരുമ്പോഴേക്കും തളർന്നുപോകും. എന്നാൽ, ചിലർ അങ്ങനെയല്ല പോരാടും വിജയം കണ്ടെത്തും. ആ യാത്രകൾ മറ്റുള്ളവർക്ക് പ്രചോദനവുമാവും. ഇത് അങ്ങനെ ജീവിതത്തെ പൊസിറ്റീവായിക്കണ്ട, പുഞ്ചിരിയോടെ നേരിട്ട ചില മനുഷ്യരെ കുറിച്ചാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ 2022 -ൽ പ്രസിദ്ധീകരിച്ച വാർത്തകൾ.
സഫിയ ടീച്ചറുടെ ജീവിതഗാഥ
പഠിക്കാൻ പ്രായമൊന്നും ഒരു തടസമല്ല. ഇത് പറയുന്നത് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തുള്ള പേരോട് എം ഐ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയായ സഫിയ ടീച്ചറാണ്. ഇത് സഫിയ ടീച്ചർ പറയുന്നത് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ്. പന്ത്രണ്ടാം വയസിൽ പഠനം നിർത്തി വിവാഹിതയായി. പതിനഞ്ചാം വയസ്സിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. എന്നാൽ, പിന്നീട് 10 വര്‍ഷങ്ങള്‍ക്ക് ശേഷം സഫിയ തന്റെ പഠനം പൂർത്തിയാക്കുകയും അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
സഫിയ ടീച്ചറെ കുറിച്ച് കൂടുതൽ വായിക്കാം: 12 വയസ്സില്‍ വിവാഹം, 15 വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അമ്മ, എന്നിട്ടും മൂന്ന് പിജികള്‍ നേടി, ഒരമ്മയുടെ ജീവിതഗാഥ
അന്ന് ചേരിയില്‍ അന്തിയുറങ്ങി, ഇന്ന് മൈക്രോസോഫ്റ്റ് മാനേജര്‍
മള്‍ട്ടി നാഷണല്‍ കമ്പനിയായ മൈക്രോസോഫ്റ്റിലെ പ്രൊഡക്ട് ഡിസൈന്‍ മാനേജരായ ഷഹീന അത്തര്‍വാലയുടെ ജീവിതം ആർക്കും ഒരു പ്രചോദനമാണ്. ഇന്നവൾക്ക് മുംബൈയുടെ ഹൃദയഭാഗത്ത് വലിയൊരു വീടുണ്ട്, വാഹനമുണ്ട്, ആരും കൊതിച്ചുപോകുന്ന ആഡംബരമായ ജീവിതവുമുണ്ട്. എന്നാൽ, പട്ടിണിയും വേദനകളുമായി അതിജീവിച്ച ഒരു കാലവും അവൾക്കുണ്ടായിരുന്നു. കഠിനാധ്വാനമാണ് അവൾക്ക് വിജയത്തിലേക്കുള്ള വഴി തെളിച്ചത്.
ഷഹീന അത്തര്‍വാലയുടെ ജീവിതം വായിക്കാം: അന്ന് ചേരിയില്‍ അന്തിയുറങ്ങിയ പെണ്‍കുട്ടി, ഇന്ന് മൈക്രോസോഫ്റ്റ് മാനേജര്‍, ഇത് കഥയല്ല!
ആ രോഗത്തിലും അവൾ തളർന്നില്ല
രോഗങ്ങൾ മനുഷ്യന്റെ എക്കാലത്തേയും ഏറ്റവും വലിയ ഭയമാണ്. രോഗം മനുഷ്യനെ തളർത്തിക്കളയും. എന്നാൽ, സാമൂഹികമാധ്യമങ്ങളിലെല്ലാം പ്രശസ്തയായ വ്യക്തിത്വമാണ് സൗമ്യ. ഇത് ആരും ഭയക്കുന്ന രോഗത്തെ കൂളായി കീഴടക്കിയ ആ പെൺകുട്ടിയുടെ ജീവിതമാണ്.
സൗമ്യയുടെ ജീവിതം അറിയാം: ആരും തളര്‍ന്നുപോവുന്ന ഒരു രോഗത്തെ കൂളായി കീഴടക്കിയ ഒരു പെണ്‍കുട്ടി
ബാങ്കിൽ തൂപ്പുകാരിയായ ഹൈസ്കൂളുകാരി, അസി. മാനേജറായത് ഇങ്ങനെ
പലർക്കും ഇന്ത്യയിൽ വളരെ നേരത്തെ തന്നെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വരാറുണ്ട്. എന്നാൽ, പ്രതീക്ഷ ടൊണ്ടൽവാക്കർ പൊരുതിക്കയറാനുറച്ച ഒരാളായിരുന്നു. പത്താം ക്ലാസ് പോലും പാസാകാതെ ബാങ്കിൽ തൂപ്പുജോലിക്ക് ചേർന്ന പ്രതീക്ഷ പിന്നെയും പഠിച്ചു. ഒടുവിൽ ബാങ്കിൽ പരീക്ഷകളെഴുതി അസി. ജനറൽ മാനേജർ വരെയായി.
പ്രതീക്ഷ ടൊണ്ടൽവാക്കറിന്റെ ജീവിതം ഇങ്ങനെ: പത്താം ക്ലാസ് പോലും പാസാകും മുമ്പ് ബാങ്കിൽ തൂപ്പുകാരിയായി ചേർന്നു, ഇന്ന് അസി. ജനറൽ മാനേജർ
പരിഹസിച്ചവർക്ക് മുന്നിൽ ജീവിച്ച് ജോസഫ്
ലോകത്തിന് മറ്റുള്ളവരെ പരിഹസിക്കാൻ ഒട്ടും മടിയില്ല. അങ്ങനെയൊരു ലോകമാണിത്. ജോസഫ് വില്യംസിന്റെ ജീവിതവും അങ്ങനെ തന്നെയായിരുന്നു. ഓട്ടോഫേഷ്യൽ സിൻഡ്രോം (Otofacial Syndrome) എന്ന അപൂർവാവസ്ഥയായിരുന്നു വില്യംസിന്. അദ്ദേഹത്തിന് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ നേരെ ചൊവ്വേ ഒന്ന് ശ്വസിക്കാനോ പോലും കഴിയുമായിരുന്നില്ല. എന്നാൽ, ആ ജീവിതത്തോട് അദ്ദേഹം പോരാടി.
ജോസഫ് വില്യംസിന്റെ പോരാട്ടം ഇങ്ങനെ: താടിയെല്ലില്ലാത്ത അപൂർവാവസ്ഥ, ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ആവില്ല, പരിഹസിച്ചവർക്ക് മുന്നിൽ ജീവിച്ച് ജോസഫ്