'ഇത് ഇംഗ്ലണ്ട് ആണോ? ഇന്ത്യയാണ്'; കര്‍ഷകരോട് ഇംഗ്ലീഷില്‍ സംസാരിച്ചയാളെ തിരുത്തി മുഖ്യമന്ത്രി

Published : Feb 22, 2023, 02:42 PM IST
'ഇത് ഇംഗ്ലണ്ട് ആണോ? ഇന്ത്യയാണ്'; കര്‍ഷകരോട് ഇംഗ്ലീഷില്‍ സംസാരിച്ചയാളെ തിരുത്തി മുഖ്യമന്ത്രി

Synopsis

'കൃഷി ചെയ്യുന്നത് സാധാരണക്കാരാണ്. അവര്‍ക്ക് നിർദ്ദേശങ്ങൾ നൽകാനാണ് നിങ്ങളെ ഇവിടെ വരുത്തിയത്. പക്ഷേ, നിങ്ങൾ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഇതെന്താ  ഇംഗ്ലണ്ടാണോ? ഇതാണ് ഇന്ത്യ. ബീഹാർ...' അദ്ദേഹം പറഞ്ഞു. 

ഴിഞ്ഞ ദിവസമായിരുന്നു കേരളത്തില്‍ മാതൃഭാഷാ ദിനം. ഏതൊരു സാധാരണ ദിവസത്തെയും പോലെ അതും കടന്ന് പോയെങ്കിലും ഒരു പ്രത്യേക അവശേഷിപ്പിച്ചു.  ആ പ്രത്യേക, സുപ്രീം കോടതിയുടെ ഉത്തരവ് മാനിച്ച് രാജ്യത്ത് ആദ്യമായി പ്രദേശിക ഭാഷയില്‍  കോടതി ഉത്തരവ് പുറത്തിറക്കിയ സംസ്ഥാനമായി കേരളം മാറി. ഇന്നലെ രണ്ട് ഉത്തരവുകളാണ് കേരളാ ഹൈക്കോടതി ഇംഗ്ലീഷിനോടൊപ്പം മലയാളവും ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയത്. പറഞ്ഞ് വന്നത് ഭാഷയെ കുറിച്ചാണ്. കേരളത്തിലല്ല, അങ്ങ് ബീഹാറില്‍ നിന്നാണെന്ന് മാത്രം. 

ബീഹാര്‍ സര്‍ക്കാറിന്‍റെ നാലാമത്തെ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടന വേദിയായിരുന്നു സ്ഥലം. ബാപ്പു സഭാഗർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ലഖിസരായിയില്‍ നിന്നും എത്തിയ അമിത് കുമാര്‍, കര്‍ഷകരോട് സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു. മാനേജ്മെന്‍റ് ബിരുദധാരിയായ അദ്ദേഹം പൂനെയിലെ മികച്ച ജോലി രാജിവച്ചാണ് കൃഷിയിലേക്ക് ഇറങ്ങിയത്. സ്വന്തം ജില്ലയില്‍ ധൈര്യപൂര്‍വ്വം കൂണ്‍ കൃഷി ചെയ്യാനുള്ള സാഹചര്യമൊരുക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് കൊണ്ടാണ് അദ്ദേഹം തന്‍റെ പ്രസംഗം ആരംഭിച്ചത്. സംഭാഷണത്തിനിടെ അദ്ദേഹം ധാരാളം ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചു. ഈ സമയം വേദിയില്‍ ഇരുന്ന മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഇടപെട്ടു. 

 

കൂടുതല്‍ വായനയ്ക്ക്:  മുംബൈ താജ് ഹോട്ടിലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചില്ലറ എണ്ണിക്കൊടുത്ത് യുവാവ്; വീഡിയോ വൈറല്‍  

'കൃഷി ചെയ്യുന്നത് സാധാരണക്കാരാണ്. അവര്‍ക്ക് നിർദ്ദേശങ്ങൾ നൽകാനാണ് നിങ്ങളെ ഇവിടെ വരുത്തിയത്. പക്ഷേ, നിങ്ങൾ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഇതെന്താ  ഇംഗ്ലണ്ടാണോ? ഇതാണ് ഇന്ത്യ. ബീഹാർ...' മുഖ്യമന്ത്രി നിതീഷ് കുമാർ, അമിത് കുമാറിനെ തിരുത്തി. ഇതോടെ സദസില്‍ നിന്ന് കരഘോഷം ഉയര്‍ന്നു. നിരവധി സാധാരണക്കാരായ കര്‍ഷകര്‍ വന്നിരുന്ന സദസായിരുന്നു അത്. മുഖ്യമന്ത്രി തുടര്‍ന്നു, ബീഹാറിലെ സാധാരണക്കാരുടെ തൊഴിലായ കൃഷി ചെയ്യുന്നയാള്‍ അവരോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നതില്‍ പൊരുത്തകേടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമിത് കുമാര്‍ ഗവണ്‍മെന്‍റ് പ്രോജക്റ്റ് എന്ന് പറഞ്ഞതിനെയും അദ്ദേഹം വിമര്‍ശിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാരി യോജന എന്ന് പറയാത്തതെന്ന് അദ്ദേഹം അമിതിനോട് ചോദിച്ചു. 

കൂടുതല്‍ വായനയ്ക്ക്: മുപ്പതുകാരന്‍റെ ഉറ്റ ചങ്ങാതി ദേശാടന പക്ഷി; ഊണും ഉറക്കവും യാത്രയുമെല്ലാം ഈ ദേശാടന പക്ഷിക്കൊപ്പം

സദസില്‍ നിന്ന് വലിയ കരഘോഷമുയരുകയും സാമൂഹികമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വൈറലാവുകയും ചെയ്തെങ്കിലും മുന്‍ സഖ്യകക്ഷിയും ഇപ്പോഴത്തെ എതിരാളിയുമായ ബിജെപി മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ഇംഗ്ലീഷ് ഭാഷ തന്നെ അലോസരമാണോ അതോ താഴ്ന്ന ജാതിക്കാര്‍ ഉപയോഗിച്ചതിന്‍റെ പ്രശ്നമാണോയെന്നാണ് ബിജെപി ചോദിച്ചത്. 

കൂടുതല്‍ വായനയ്ക്ക്:  കൊവിഡ് ബാധിച്ച അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത മകന്‍റെ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറല്‍ പോസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്