ഇതൊക്കെയാണ് ഭാഗ്യം; ഒരബദ്ധം, തിരുത്താതെ യുവതി, തേടിയെത്തിയത് 15 കോടി!

Published : May 07, 2026, 11:18 AM IST
woman

Synopsis

ഒഹായോ സ്വദേശിനിയായ യുവതിക്ക് അബദ്ധത്തിൽ ലഭിച്ച ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ചത് 15 കോടിയിലധികം രൂപയുടെ ഭാഗ്യം. വാങ്ങാനുദ്ദേശിച്ച ടിക്കറ്റായിരുന്നില്ലെങ്കിലും ഉൾവിളിയുടെ പുറത്ത് ടിക്കറ്റ് മാറ്റിയെടുക്കാതിരിക്കുകയായിരുന്നു. 

ജീവിതത്തിൽ ഭാ​ഗ്യം വരാൻ നിയോ​ഗമുണ്ടെങ്കിൽ എങ്ങനെയായാലും അത് വന്നിരിക്കുമെന്ന് തെളിയിക്കുന്നൊരു സംഭവമാണ് ഇത്. ഒഹായോ സ്വദേശിനിയായ യുവതിയുടെ കാര്യത്തിൽ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ്. യുവതിക്ക് സംഭവിച്ച ആ 'അബദ്ധം' അവർക്ക് കോടികൾ സമ്മാനിക്കുകയായിരുന്നു. താൻ വാങ്ങാൻ ഉദ്ദേശിക്കാത്ത ടിക്കറ്റിലൂടെ 1,852,212 ഡോളർ (ഏകദേശം 15 കോടിയിലധികം രൂപ) ആണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. സ്പ്രിംഗ്ഫീൽഡിലെ ഒരു ബാർ സന്ദർശിക്കവേയാണ് യുവതിക്ക് അബദ്ധത്തിൽ 'EZPLAY Jackpot USA' എന്ന 20 ഡോളറിന്റെ ടിക്കറ്റ് ലഭിക്കുന്നത്. അവർ ആവശ്യപ്പെട്ട ടിക്കറ്റായിരുന്നില്ല ഇത്. എന്നാൽ, ടിക്കറ്റ് മാറ്റിയെടുക്കാൻ യുവതി തയ്യാറായില്ല. ഇത്തരം അബദ്ധത്തിൽ ലഭിക്കുന്ന ടിക്കറ്റുകൾക്ക് മുൻപും സമ്മാനങ്ങൾ അടിച്ചിട്ടുള്ള കഥകൾ കേട്ടിട്ടുള്ളതിനാൽ, തന്റെ ഭാഗ്യം പരീക്ഷിക്കാൻ തന്നെ അവർ തീരുമാനിച്ചു.

സമ്മാനം അടിച്ച വിവരം അറിഞ്ഞ യുവതി ടിക്കറ്റ് പരിശോധിക്കാൻ കടയിലെ ജീവനക്കാരെ സമീപിച്ചെങ്കിലും അവിടുത്തെ മെഷീനിൽ വിജയിയെ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇത് അവരെ അല്പം ആശങ്കയിലാക്കിയെങ്കിലും, ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിച്ച അവർ ലോട്ടറി ഓഫീസിലെത്തി തന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. എന്തായാലും യുവതിയുടെ ഉൾവിളി തെറ്റിയില്ല. ആ ടിക്കറ്റിലൂടെ ഭാ​ഗ്യം അവരെ തേടിയെത്തുക തന്നെ ചെയ്തു.

ടാക്സ് കഴിച്ചുള്ള തുകയായ 1,356,745 ഡോളർ അതായത് ഏകദേശം 11 കോടി രൂപ അവർക്ക് കിട്ടി. ഈ തുക കൊണ്ട് തന്റെ വീടിന്റെയും കാറിന്റെയും കടങ്ങൾ വീട്ടാനും ഒപ്പം വലിയൊരു തുക ചികിത്സാ ചിലവുകൾക്കായി ഉപയോഗിക്കാനുമാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ബാക്കി തുക ഭാവിയിലേക്കായി നിക്ഷേപിക്കുമെന്നും യുവതി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

15 രൂപയ്ക്ക് പകരം അയച്ചത് 1515 രൂപ; ട്രാഫിക് നോക്കാതെ പിന്നാലെ ഓടിവന്നു വിളിച്ച് കച്ചവടക്കാരൻ; പോസ്റ്റ്
'പറ്റുന്നില്ല, കടുത്ത സമ്മർദ്ദം. ഒറ്റയ്ക്കാണ്...'; യുഎസിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെന്ന് ഇന്ത്യൻ ടെക്കി