‘ഇത് അവസാന തെളിവാകാം…’; അഹമ്മദാബാദ് - മുംബൈ വിമാനത്തിൽ കൊടും ടർബുലൻസ്, കുറിപ്പുമായി ഇൻഫ്ലുവൻസർ

Published : Oct 01, 2026, 02:11 PM IST
kamiya jani

Synopsis

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ കടുത്ത ടർബുലൻസ് നേരിട്ട അനുഭവം പങ്കുവെച്ച് കാമിയ ജാനി. നവി മുംബൈയിൽ ഇറക്കിയ വിമാനത്തിൽ യാത്രക്കാർക്ക് ഏറെ നേരം കുടുങ്ങിക്കിടക്കേണ്ടി വന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനത്തിൽ നേരിട്ട കടുത്ത ടർബുലൻസിന്‍റെ ദൃശ്യങ്ങൾ പങ്കിട്ട് സമൂഹ മാധ്യമ യാത്രാ ഉള്ളടക്ക സ്രഷ്ടാവ് കാമിയ ജാനി. തന്‍റെ ജീവിതത്തിലെ “ഏറ്റവും കൂടുതൽ ടർബുലൻസ് അനുഭവപ്പെട്ട വിമാനം” എന്ന വിശേഷണത്തോടെയാണ് കാമിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അനുഭവം പങ്കുവെച്ചത്. വിമാനത്തിനുള്ളിൽ ശക്തമായി കുലുക്കം അനുഭവപ്പെടുന്നതിന്‍റെ വീഡിയോയും കാമിയ പോസ്റ്റ് ചെയ്തു.

'ഇതൊരു അവസാന തെളിവ്'

“ഫോൺ രക്ഷപ്പെടുകയും ഞാൻ രക്ഷപ്പെടാതിരിക്കുകയും ചെയ്താൽ, ഇത് അവസാന തെളിവായി കരുതുന്നു” എന്ന അർത്ഥത്തിലുള്ള കുറിപ്പോടെയാണ് കാമിയ വീഡിയോ പങ്കുവെച്ചത്. വിമാനയാത്രയുടെ സാഹചര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. കാമിയ ജനപ്രിയ ഭക്ഷണ-യാത്രാ പ്ലാറ്റ്ഫോമായ Curly Tales-ന്‍റെ സ്ഥാപകയാണ്. യാത്രയ്ക്കിടെ മറ്റൊരു പ്രശ്നവും നേരിട്ടതായി കാമിയയുടെ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. മുംബൈ വിമാനത്താവളത്തിലെ ടെർമിനൽ 2 -ൽ ഇറങ്ങേണ്ടിയിരുന്ന വിമാനം നവി മുംബൈ വിമാനത്താവളത്തിലാണ് ഇറങ്ങിയതെന്ന് അവർ അറിയിച്ചു. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാനോ വീണ്ടും പറന്നുയരാനോ അനുവദിച്ചില്ലെന്നും കാമിയ പോസ്റ്റിൽ കുറിച്ചു.

വിമാനത്തിൽ നിന്ന് തന്നെ 'മറുപടി'

പിന്നീട് വിമാനത്തിനുള്ളിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ച കാമിയ, താൻ കൊണ്ടുവരാതിരുന്ന ഐപാഡ് ഓർത്തുപോയെന്നും ഈ സമയത്ത് അത് ഉണ്ടായിരുന്നെങ്കിൽ ഏറെ ജോലി പൂർത്തിയാക്കാമായിരുന്നുവെന്നും കുറിച്ചു. പിന്നാലെ നമ്മുക്ക് നിയന്ത്രിക്കാനാകാത്ത കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന സന്ദേശവും അവർ പങ്കുവെച്ചു. അതേ വിമാനത്തിലുണ്ടായിരുന്നുവെന്ന് പറഞ്ഞ കാമിനയുടെ ഒരു ഫോളോവർ ആ അനുഭവം ഭയപ്പെടുത്തുന്നതായിരുന്നുവെന്നും വിമാനം വീണ്ടും പറക്കുകയാണെന്നും കാമിയയുടെ സ്റ്റോറിയോട് പ്രതികരിച്ചു. ടെർമിനൽ 2 -ൽ ഇറങ്ങാനുള്ള നാലാമത്തെ ശ്രമമാണ് അതെന്നായിരുന്നു കാമിയ മറുപടി നൽകി. സംഭവത്തിൽ ആരെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അതേസമയം വിമാനക്കമ്പനിയുടെ പേര് കാമിയ വെളിപ്പെടുത്തിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ചാറ്റ്‌ബോട്ടിനോടും 'സർ' വിളി; 77 -കാരന്‍റെ എഐ ചാറ്റ് വൈറൽ: "ഭാവിയിൽ എഐ ആക്രമണമുണ്ടായിൽ അദ്ദേഹത്തെ വെറുതെ വിടും!"
തുപ്പരുതെന്ന് നിയമം, എന്നിട്ടും 'തുപ്പൽ കോളാമ്പി' വച്ച് മുംബൈ മെട്രോ; അതെങ്ങനെ ശരിയാകുമെന്ന് നെറ്റിസെൺസ്, കുറിപ്പ് വൈറൽ