ഒറ്റ പ്രസവത്തില്‍ പിറന്ന മൂന്ന് സഹോദരിമാര്‍; അവര്‍ക്ക് ഒരേ കാമുകന്‍, ഊഴം വെച്ച് ഡേറ്റിംഗ്!

Published : Apr 30, 2022, 03:32 PM ISTUpdated : Apr 30, 2022, 03:33 PM IST
ഒറ്റ പ്രസവത്തില്‍ പിറന്ന മൂന്ന് സഹോദരിമാര്‍;  അവര്‍ക്ക് ഒരേ കാമുകന്‍, ഊഴം വെച്ച് ഡേറ്റിംഗ്!

Synopsis

ഈ സഹോദരിമാര്‍ ഈയടുത്താണ് തങ്ങള്‍ മൂവരും പ്രണയിക്കുന്നത് ഒരാളെയാണെന്ന് വെളിപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം മൂന്ന് പേരും ഡേറ്റിംഗ് നടത്തുന്നതായും വൈകാതെ മൂവരും ചേര്‍ന്ന് കുറച്ചു കാലം കഴിച്ച് ഇയാളെ വിവാഹം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു. 

ഒരേ പ്രസവത്തില്‍ പിറന്ന മൂന്ന് സഹോദരിമാര്‍ ഒരാളുമായി ഡേറ്റിംഗ് നടത്തുക. മൂവരും ചേര്‍ന്ന് അയാളെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുക. കെനിയയിലെ വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്ന് ഇതാണ്. ഇതിന്റെ ധാര്‍മ്മികതയും പ്രശ്‌നങ്ങളും പുറത്തുള്ളവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഇതിലൊരു കുഴപ്പവുമില്ല എന്നാണ് സഹോദരിമാരുടെ പക്ഷം. മൂന്ന് പങ്കാളികള്‍ ഉള്ളത് വലിയ ബുദ്ധിമുട്ടല്ലെന്നാണ് അവരുടെ കാമുകനും പറയുന്നത്. 

കേറ്റ്, ഈവ്, മേരി എന്നിവരാണ് ഒരേ പ്രസവത്തില്‍ പിറന്ന മൂന്ന് സഹോദരിമാര്‍. ഇവരുടെ കാമുകന്റെ പേര് ബിഗ്മാന്‍ സ്റ്റിവോ.  കോമ്രേഡ്  ട്രിപ്പ്‌ലെറ്റ്‌സ്' എന്നറിയപ്പെടുന്ന ഈ സഹോദരിമാര്‍ ഈയടുത്താണ് തങ്ങള്‍ മൂവരും പ്രണയിക്കുന്നത് ഒരാളെയാണെന്ന് വെളിപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം മൂന്ന് പേരും ഡേറ്റിംഗ് നടത്തുന്നതായും വൈകാതെ മൂവരും ചേര്‍ന്ന് കുറച്ചു കാലം കഴിച്ച് ഇയാളെ വിവാഹം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.  ഈ വാര്‍ത്ത പുറത്ത് വന്നതോടെ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയത്.  

 

 

യൂട്യൂബ് അടക്കമുള്ള വീഡിയോ സൈറ്റുകളില്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയാണ് ബിഗ്മാന്റെ ജോലി. അതാണ് അയാളുടെ ബിസിനസും. സഹോദരിമാരില്‍ കേറ്റാണ് ബിഗ്മാനെ ആദ്യം ശ്രദ്ധിക്കുന്നത്. പിന്നീട് അവള്‍ അയാളെക്കുറിച്ച് മറ്റ് രണ്ട് സഹോദരിമാരോട് പറഞ്ഞു. ഒരുമിച്ച് പ്രണയിക്കുക എന്ന പ്ലാന്‍ വരുന്നത് അങ്ങനെയാണ്. തുടര്‍ന്ന് അവര്‍ ബിഗ്മാനെ കണ്ടു. മൂന്ന് പേരെയും ഒന്നിച്ച് പ്രണയിക്കാനും ഡേറ്റ് ചെയ്യാനും തയ്യാറാണോ എന്ന് അവര്‍ അന്വേഷിച്ചു. അധികമൊന്നും ആലോചിക്കാതെ തന്നെ മൂവരെയും പ്രണയിക്കാന്‍ ബിഗ് മാന്‍ തയ്യാറായി. അങ്ങനെ കുറച്ചു നാളായി അവര്‍ പ്രണയികളായി നടക്കുന്നു. ഊഴം വെച്ച് ഡേറ്റിംഗ് നടത്തുന്നു. ഇപ്പോള്‍ നാലുപേരും ഒരുമിച്ചാണ് താമസം.

''ഞാന്‍ അവന്റെ യൂട്യൂബ് വിഡിയോകള്‍ കാണാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ അവനെക്കുറിച്ച് എന്റെ സഹോദരി മേരിയോട് പറഞ്ഞു. അവള്‍ക്ക് അവനെ ഇഷ്ടമായി. പിന്നീട് ഞങ്ങള്‍ സഹോദരി ഹവ്വയെ കാണിച്ചപ്പോള്‍, അവള്‍ക്കും അവനെ ഇഷ്ടമായെന്ന് പറഞ്ഞു'-കേറ്റ് പറയുന്നു. പിന്നീട് അവര്‍ അവനോടൊപ്പം ഡേറ്റിംഗിന് പോവുകയും അവനെ കൂടുതലായി അറിയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഒന്നിച്ചു ജീവിക്കാനും വിവാഹം ചെയ്യാനും തീരുമാനിച്ചത്. 

 

 

തങ്ങള്‍ക്കിടയില്‍ വഴക്ക് ഇല്ലാതിരിക്കാന്‍ അവര്‍ ഒരു ഡേറ്റിംഗ് ടൈംടേബിള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് ഓരോ ദിവസവും അയാള്‍ ഓരോരുത്തര്‍ക്കുമൊപ്പമാണ് ചിലവഴിക്കുന്നത്. അതിനാല്‍ തങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമൊന്നും ഉണ്ടാകുന്നില്ലെന്ന് അവര്‍ പറയുന്നു. ഈ പുതിയ ക്രമീകരണത്തില്‍ ബിഗ്മാനും ഇതുവരെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെന്ന് സഹോദരിമാര്‍ പറയുന്നു.  

''ഞങ്ങള്‍ ഒരു ടൈം ടേബിള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച്, അവന്‍ ഞങ്ങളെ ഓരോരുത്തരെയും തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ തീയതികളില്‍ ഡേറ്റിംഗിന് കൊണ്ടുപോകും. തുടര്‍ന്ന് ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങള്‍ എല്ലാവരും ഒന്നിച്ച് പുറത്ത് പോകുന്നു. അവന്‍ ഞങ്ങളെ ഒരുപോലെ സ്‌നേഹിക്കണം എന്നതാണ്  നിബന്ധന. ഞങ്ങളെ തുല്യമായി സ്‌നേഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് അവന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല''-സഹോദരിമാര്‍ പറഞ്ഞു.

ബിഗ് മാന്‍ സുന്ദരനാണെന്ന് മൂന്ന് സഹോദരിമാരും ഒരുപോലെ സമ്മതിക്കുന്നു. ഈ വേറിട്ട ബന്ധത്തില്‍ അവനും സന്തുഷ്ടനാണ്. താന്‍ ഒരേസമയം പല സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാറുണ്ടെന്നും, അതുകൊണ്ട് ഒരേ സമയം മൂന്ന് സ്ത്രീകളുമായി ഡേറ്റിംഗ് നടത്തുന്നത് വലിയ കാര്യമൊന്നുമല്ലെന്നും അയാള്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയെ മാത്രം പ്രണയിക്കുന്നതല്ല തന്റെ രീതിയെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. 

 

 

''ഞാന്‍ എപ്പോഴും സത്യസന്ധനും വിശ്വസ്തനുമാണ്.  ഞാന്‍ ഒരാളെ മാത്രം പ്രണയിക്കാന്‍ തയ്യാറാകാത്തത് മൂലം എന്റെ മുന്‍ കാമുകിമാര്‍ എന്നെ വിട്ടുപോയി. എനിക്ക് വഞ്ചിക്കാന്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് ഞാന്‍ എന്റെ മനസിലുള്ളത് തുറന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയാതെ തന്നെ ഞാന്‍ ആഗ്രഹിച്ചത് എന്നെ തേടി വന്നിരിക്കുന്നു''-ഈ യുവാവ് പറയുന്നു. 

കല്യാണം ഉടനെയുണ്ടാകില്ലെന്ന് അവര്‍ പറയുന്നു. ആദ്യം പരസ്പരം അറിയാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.   

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ