കെ ഡ്രാമ പോലും തോൽക്കുന്ന പ്രണയകഥ, 20 വർഷം മുമ്പ് നാടകത്തിൽ ഭാര്യാഭർത്താക്കന്മാർ, ഇന്ന് ശരിക്കും ദമ്പതികൾ

Published : Jan 22, 2025, 02:15 PM ISTUpdated : Jan 22, 2025, 02:45 PM IST
കെ ഡ്രാമ പോലും തോൽക്കുന്ന പ്രണയകഥ, 20 വർഷം മുമ്പ് നാടകത്തിൽ ഭാര്യാഭർത്താക്കന്മാർ, ഇന്ന് ശരിക്കും ദമ്പതികൾ

Synopsis

അങ്ങനെ കിന്റർ​ഗാർട്ടനിലെ ടീച്ചർ വഴി ഷെങ്ങ് അവളുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ആ സമയത്ത് അവൾക്കും പ്രേമമൊന്നും ഇല്ലായിരുന്നു. അങ്ങനെ ഇരുവരും വീണ്ടും കണ്ടുമുട്ടി.

അതിമനോഹരമായ പല പ്രണയകഥകളും നമ്മൾ കേട്ടിട്ടുണ്ടാവും. വളരെ ചെറുപ്പത്തിൽ തന്നെ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുന്നവരുണ്ട്. ചെറുപ്പത്തിലെ അറിയാമെങ്കിലും പ്രണയത്തിലാവാതെ തന്നെ മുതിരുമ്പോൾ വിവാഹിതരാവുന്നവരും ഉണ്ട്. എന്തായാലും, എല്ലാത്തിനേയും കടത്തിവെട്ടുന്ന ഒരു പ്രണയകഥയാണ് ഇത്. 

കിന്റർ​ഗാർട്ടനിലെ സ്കൂൾ‌ നാടകത്തിൽ‌ ഭാര്യയും ഭർത്താവുമായി അഭിനയിച്ച രണ്ടുപേർ 20 വർഷത്തിനിപ്പുറം വിവാഹിതരായി. സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റാണ് ഈ മനോഹരമായ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. 

ജനുവരി 7 -നാണ് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ചാവോസൗവിൽ വെച്ച് ഷെങ് എന്ന യുവാവും വർഷങ്ങൾക്ക് മുമ്പ് ഒപ്പം നാടകത്തിൽ തന്റെ ഭാര്യയായി അഭിനയിച്ച പെൺകുട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. 

ഇരുവരും ഒരിക്കൽ ഒരേ കിൻ്റർഗാർട്ടനിൽ വ്യത്യസ്ത ഗ്രേഡുകളിൽ പഠിച്ചിരുന്നവരാണ്. എന്തായാലും, കിന്റർ​ഗാർട്ടൻ കഴിഞ്ഞതോടെ ഇരുവരും വേറെ വെറെ സ്കൂളിലാണ് ചേർന്നത്. അതോടെ ഇരുവരും തമ്മിലുള്ള കോണ്ടാക്ടും ഇല്ലാതായി. എന്നാൽ, 2022 -ൽ ഷെങ്ങിന്റെ കിന്റർ​ഗാർട്ടനിൽ നിന്നുള്ള സുഹൃത്ത് നാടകത്തിന്റെ വീഡിയോ ഷെയർ ചെയ്തത് ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടാനുള്ള കാരണമായിത്തീർന്നു. 

ഷെങ്ങിന്റെ അമ്മയാണത്രെ ഷെങ്ങിനോട് പറയുന്നത്, ആ ഭാര്യയായി അഭിനയിച്ച പെൺകുട്ടിക്ക് മറ്റ് പ്രേമമൊന്നും ഇല്ലെങ്കിൽ നിങ്ങൾക്ക് രണ്ടുേപർക്കും ഡേറ്റ് ചെയ്ത് നോക്കിക്കൂടേ എന്ന്. 

അങ്ങനെ കിന്റർ​ഗാർട്ടനിലെ ടീച്ചർ വഴി ഷെങ്ങ് അവളുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ആ സമയത്ത് അവൾക്കും പ്രേമമൊന്നും ഇല്ലായിരുന്നു. അങ്ങനെ ഇരുവരും വീണ്ടും കണ്ടുമുട്ടി. അപ്പോൾ തന്നെ തങ്ങൾ ഇരുവരും പ്രണയത്തിലായി എന്നും നേരത്തെ വിളിക്കാനോ കാണാനോ പ്രണയിക്കാനോ തോന്നാത്തതിൽ നിരാശപോലും തോന്നി എന്നുമാണ് ഇരുവരും പറയുന്നത്. 

എന്തായാലും, ഇരുവരുടേയും നാടകത്തിൽ നിന്നുള്ള വീഡിയോ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്രെ. ഇവരുടെ ഈ വ്യത്യസ്തമായ പ്രണയകഥയ്ക്ക് ഒരുപാട് ആരാധകരാണ് ഇപ്പോൾ ഉള്ളത്. 

ബട്ട് വൈ സ്വിഗ്ഗി, ബട്ട് വൈ; പങ്കാളി ഓര്‍ഡര്‍ ചെയ്തത് പൂക്കള്‍, ഒപ്പം ഫ്രീയായി കിട്ടിയത് ഇത്, അമ്പരന്ന് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മാസശമ്പളം 10,000 രൂപ മാത്രം; മൂന്നാമതും അച്ഛനായ വാച്ച്മാനെക്കുറിച്ച് ബീഹാർ സ്വദേശിയുടെ കുറിപ്പ് വൈറൽ
പണി എളുപ്പമാക്കാൻ ഭാര്യ ഡിഷ് വാഷർ വാങ്ങി, പിന്നാലെ വീട് അടിച്ച് തകർത്ത് ഭർത്താവ്