യുവതി എക്സിൽ കുറിച്ചത് പ്രകാരം സ്വിഗ്ഗിയിൽ നിന്നും യുവതിക്ക് വേണ്ടി അവരുടെ പങ്കാളി ഒരു റോസാപ്പൂവിന്റെ ബൊക്ക ഓർഡർ ചെയ്തു. എന്നാൽ, അതിനൊപ്പം ഒരുപിടി മല്ലിയില കൂടി സ്വിഗ്ഗി സൗജന്യമായി നൽകുകയായിരുന്നു. 

നാട്ടിലെ കടകളിൽ നിന്നാണ് പച്ചക്കറികൾ വാങ്ങുന്നതെങ്കിൽ ഇന്ത്യക്കാർക്ക് ഒരു സ്വഭാവമുണ്ട്. ഒരിത്തിരി മല്ലിയില, അതുമല്ലെങ്കിൽ ഒരിത്തിരി കറിവേപ്പില ഒക്കെ കൂടെ വച്ചേക്കണേ എന്ന് പറയും. അതായത്, സൗജന്യമായി എല്ലാത്തിനും ഒപ്പം ഈ മല്ലിയിലയും കറിവേപ്പിലയും ഒക്കെ വയ്ക്കാൻ പറയുന്ന പരിപാടി നമുക്കും ഉണ്ട്, അത് തരുന്ന ശീലം കടയുടമകൾക്കും ഉണ്ട്. എന്നാൽ‌, ഓൺലൈൻ പ്ലാറ്റ്‍ഫോമിൽ അത് സാധിക്കുമോ? എന്തായാലും, അക്കാലവും വന്നു എന്നാണ് ഈ യുവതിയുടെ അനുഭവം വെളിപ്പെടുത്തുന്നത്. 

എക്സിലാണ് സുഷി എന്ന യൂസർ നെയിമിലുള്ള യുവതി തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഒരു ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്. അതിൽ കാണുന്നത് സ്വിഗ്ഗിയിൽ നിന്നുള്ള ഓർഡറിന്റെ വിവരവും ഒരു ബൊക്കയുടെ ചിത്രവും ആണ്. യുവതി എക്സിൽ കുറിച്ചത് പ്രകാരം സ്വിഗ്ഗിയിൽ നിന്നും യുവതിക്ക് വേണ്ടി അവരുടെ പങ്കാളി ഒരു റോസാപ്പൂവിന്റെ ബൊക്ക ഓർഡർ ചെയ്തു. എന്നാൽ, അതിനൊപ്പം ഒരുപിടി മല്ലിയില കൂടി സ്വിഗ്ഗി സൗജന്യമായി നൽകുകയായിരുന്നു. 

ഇതാണ് യുവതിയെ അമ്പരപ്പിച്ചത്. പച്ചക്കറികളുടെ കൂടെയൊക്കെ മല്ലിയില കിട്ടാൽ ഇത്രയ്ക്കൊന്നും നമ്മൾ അമ്പരക്കേണ്ടതില്ല അല്ലേ? എന്നാൽ, പ്രണയപൂർവം ഒരാൾ ഓർഡർ ചെയ്ത് നൽകിയ ഒരു ബൊക്കയ്ക്കൊപ്പം മല്ലിയില കണ്ടാൽ ഒന്ന് അമ്പരക്കും. സ്വിഗ്ഗി ഇത് പൂക്കളോടൊപ്പം അയച്ചതാണ് എന്നും, എനിക്കിത് എന്തിനാണ് എന്നും സുഷി ചോദിക്കുന്നുണ്ട്. 

എന്തായാലും, നിരവധിപ്പേരാണ് യുവതി പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ഒരിക്കൽ ഒരു സുഹൃത്തിന് വേണ്ടി ചോക്ലേറ്റും പൂക്കളും ഓർഡർ ചെയ്തു. അതിനൊപ്പവും മല്ലിയില കൊടുത്തുവിട്ടു. ഈ പാരമ്പര്യം ഇവരും തുടരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. 

എന്നാൽ, അതേസമയം തന്നെ സ്വിഗ്ഗി സംഭവത്തിൽ ഖേദിക്കുന്നു എന്ന് പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. 

ഇന്ത്യക്കാർക്ക് നാണക്കേടുണ്ടാക്കാൻ; ഡച്ച് വനിതയെ വിടാതെ യുവാവ്, രഹസ്യമായി ഫോട്ടോ, സഹികെട്ട് വീഡിയോയുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം