'ഫോൺ - ഫ്രീ ഫെബ്രുവരി' ചലഞ്ച്; മൊബൈൽ ഇല്ലാതെ നിങ്ങൾക്ക് ഒരു മാസം ജീവിക്കാൻ കഴിയുമോ?

Published : Feb 07, 2025, 03:19 PM IST
 'ഫോൺ - ഫ്രീ ഫെബ്രുവരി' ചലഞ്ച്; മൊബൈൽ ഇല്ലാതെ നിങ്ങൾക്ക് ഒരു മാസം ജീവിക്കാൻ കഴിയുമോ?

Synopsis

ഫെബ്രുവരി മാസമാണ് ഏറ്റവും കുറവ് ദിവസങ്ങളുള്ള മാസം. ഇത്രയും കുറച്ച് ദിവസങ്ങളില്‍ എത്ര ദിവസം നിങ്ങൾക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയും ? 


രു മാസം ഫോൺ ഉപയോഗിക്കാതിരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? ഉത്തരം എന്തുതന്നെയായാലും താല്പര്യമുള്ളവർക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ ചലഞ്ചിന്‍റെ ഭാഗമാകാം. "ഫോൺ-ഫ്രീ ഫെബ്രുവരി ചലഞ്ച്" എന്ന പേരിൽ അറിയപ്പെടുന്ന ഈ ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത് ഒരു മാസക്കാലത്തേക്ക് ഫോണുകൾ ഉപയോഗിക്കരുത് എന്നതാണ്. എന്നാൽ, ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഒരു മാസക്കാലം ഫോണില്ലാതെ ജീവിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വെല്ലുവിളി നടത്തുന്നത് എന്നാണ് ചലഞ്ചിന്‍റെ സംഘാടകരായ ഗ്ലോബൽ സോളിഡാരിറ്റി ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഫോൺ-ഫ്രീ, ഫോൺ-ഫ്ലെക്സ് എന്നിങ്ങനെ രണ്ടു തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫോൺ-ഫ്രീ ചലഞ്ചിൽ പങ്കെടുക്കുന്നവർ ഒരു മാസത്തേക്ക് ഫോൺ പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ, ഫോൺ-ഫ്ലെക്‌സ് ചലഞ്ച് ആകട്ടെ ഫോൺ ഉപയോഗവും മൊത്തത്തിലുള്ള സ്‌ക്രീൻ സമയവും കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  

Read More: 'ഇന്ത്യ വൃത്തികെട്ടതല്ല. ആരാണ് ഈ ഷാൻഡില്ലിയ?'; ഇന്ത്യ മോശമെന്നെഴുതിയ മുംബൈ സ്വദേശിയെ വിമർശിച്ച് ജർമ്മൻകാരി

Read More:   മരണാനന്തരം അമ്മയുടെ സ്പോട്ടിഫൈ അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു; മറുപടി കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, ഇന്ത്യയിലെ ശരാശരി മൊബൈൽ സ്‌ക്രീൻ സമയം പ്രതിദിനം 4.77 മണിക്കൂറാണ്.  അമിതമായ ഫോൺ ഉപയോഗം നിരവധി ശാരീരിക - മാനസിക ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കണ്ണുകൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, കഴുത്ത് വേദന, നടുവേദന, ഏകാന്തത, മൂഡ് ഡിസോർഡേഴ്സ്, ഉറക്ക അസ്വസ്ഥതകൾ എന്നിങ്ങനെ നീളുന്നു ഈ ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളുടെ പട്ടിക.  വൈജ്ഞാനിക - വൈകാരിക നിയന്ത്രണം, ആവേശം, സമൂഹ മാധ്യമ ആസക്തി, ലജ്ജ, അപകർഷതാബോധം എന്നിവയൊക്കെയുമായും അമിത ഫോൺ ഉപയോഗം  ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത്.  

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മൈഗ്രെയ്ൻ, ശാരീരിക ക്ഷമത കുറയൽ എന്നിവയും അമിതമായ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ ഫോൺ ഉപയോഗം ഇപ്പോഴുള്ളതിനേക്കാൾ ദിവസത്തിൽ അരമണിക്കൂറെങ്കിലും കുറയ്ക്കാൻ സാധിച്ചാൽ അത് ഏറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ചലഞ്ച് സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ നിരവധി  ഉപയോക്താക്കൾ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി.  ഫോൺ ഫ്രീ ഫെബ്രുവരി ചലഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഫോൺ ഫ്രീ ഫെബ്രുവരിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Read More:  തണുത്തുറഞ്ഞ സമുദ്രത്തിന് മുകളിൽ വച്ച് 10 പേരുള്ള വിമാനം അപ്രത്യക്ഷമായി; പ്രതീക്ഷയില്ലെന്ന് അധികൃതർ

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം