ഇന്ത്യക്കാരനായ ഒരാൾ എക്സില്‍ യൂറോപ്പുമായി താരതമ്യം ചെയ്ത് ഇന്ത്യ വൃത്തികെട്ട ഒരു രാജ്യമാണെന്നും ഇവിടെ കാര്യങ്ങൾ ഒരിക്കലും ശരിയാകില്ലെന്നും എഴുതി. ഇതില്‍ പ്രതിഷേധിച്ച് ജർമ്മന്‍കാരിയായ ഒരു സ്ത്രീ എക്സില്‍ എഴുതി.
സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറായ മുംബൈക്കാരന്‍ സ്വന്തം രാജ്യം വൃത്തിഹീനമാണെന്ന് കുറിച്ചപ്പോൾ അതിനെ എതിർത്തുകൊണ്ട് ഒരു ജർമ്മന്‍കാരി രംഗത്ത്. സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറും എക്സ് ഉപയോക്താവുമായി അമിത് ഷാൻഡില്ലിയയാണ് തന്‍റെ എക്സ് ഹാന്‍റില്‍ യൂറോപ്പുമായി താരതമ്യം ചെയ്ത് ഇന്ത്യ വൃത്തിഹീനതമായ രാജ്യമാണെന്ന് അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരി നാലാം തിയതി അമിത് തന്‍റെ എക്സില്‍ ഇങ്ങനെ എഴുതി,' ഇന്ത്യ വൃത്തികെട്ടതാണ്. ലോകത്തിലെ ചില സ്ഥലങ്ങൾ വൃത്തിഹീനമാണ്. താരമത്യം ചെയ്യുമ്പോൾ ഇന്ത്യന്‍ ജിഡിപിയുടെ ഒരു ഭാഗം മാത്രമുള്ള രാജ്യങ്ങളുണ്ട്. അതേസമയം ഇന്ത്യയ്ക്ക് തുല്യമായ ജനസംഖ്യയുള്ള രാജ്യങ്ങളുമുണ്ട്. അവരുടെ തെരുവ് ഭക്ഷണ വണ്ടികൾക്ക് ഇന്ത്യയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ അടുക്കളെയേക്കാൾ വൃത്തിയാണെന്ന് അമിത് എഴുതി. ഇന്ത്യയേക്കാൾ കുറവ് സാക്ഷരതയും ജനസംഖ്യ ഇരട്ടിയും ഉള്ള സ്ഥലങ്ങളില്‍ പോലും മെച്ചപ്പെട്ട വായുവും ശുദ്ധമായ വെള്ളവും മികച്ച പൌരബോധവും നില്‍ക്കുന്നു. മതപരമായ യാതൊരു പ്രധാന്യവുമില്ലാത്ത അവരുടെ നദികളില്‍, നമ്മൾ മാ എന്ന് അഭിസംബോധന ചെയ്യുന്ന നദിയിലെ വെള്ളത്തെക്കാൾ ശുദ്ധമായ കുടിക്കാന്‍ കഴിയുന്ന വെള്ളമുണ്ടെന്നും അമിത് തന്‍റെ കുറിപ്പിലെഴുതി.
Read More:തണുത്തുറഞ്ഞ സമുദ്രത്തിന് മുകളിൽ വച്ച് 10 പേരുള്ള വിമാനം അപ്രത്യക്ഷമായി; പ്രതീക്ഷയില്ലെന്ന് അധികൃതർ
ഇന്ത്യ അസാദ്ധ്യമാംവിധം വൃത്തികെട്ടതാകാന്‍ കാരണം ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാര്‍ ഇല്ലാത്തതാണെന്നും ചാന്ദ്ര ദൌത്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റിലിജന്‍സും ഒന്നിനും ഒരു പരിഹാരമല്ല. ഇന്ത്യയ്ക്കെതിരെ വിദേശികൾ എന്തെങ്കിലും പറഞ്ഞാല്‍ അതിനെതിരെ ദേഷ്യപ്പെടാന്‍ പോലും നമ്മുക്ക് അവകാശമില്ലെന്നും വിമർശനങ്ങളെ പോലും നമ്മൾ രാജ്യവിരുദ്ധ ഗുഢാലോചന എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അമിത് എഴുതി.
ഫെബ്രുവരി നാലാം തിയതി എഴുതിയ അമിത്തിന്‍റെ കുറിപ്പിന് ഫെബ്രുവരി ആറാം തിയതി മറുപടിയുമായെത്തിയത് ഒരു ജർമ്മന്‍ വനിത, മരിയ വിർത്ത്. 'ഇന്ത്യ വൃത്തികെട്ടതല്ല. ആരാണ് ഈ ഷാൻഡില്ലിയ? അവർ തന്‍റെ എക്സ് ഹാന്‍റിലില്‍ പരുഷമായി എഴുതി. എന്തുകൊണ്ടാണ് ഇത്രയും പക്ഷപാതപരമായ ട്വീറ്റിന് 2 ദിവസത്തിനുള്ളിൽ 6 ലക്ഷത്തിലധികം വ്യൂസ് ലഭിക്കുന്നത്? അവര്‍ തന്‍റെ ചോദ്യം എക്സിനെ ടാഗ് ചെയ്തു കൊണ്ട് ചോദിച്ചു. യുഎസ്, യൂറോപ്യൻ നഗരങ്ങളും അവയിലെ പലതിന്‍റെയും നിരാശ നോക്കുക. എന്നിട്ട് ഭാരതവുമായി താരതമ്യം ചെയ്യുക. വൃത്തികേട് കാണുമ്പോൾ ആദ്യം നിങ്ങളുടെ മനസ്സിലേക്ക് നോക്കുക.' മരിയ രൂക്ഷമായെഴുതി. വെറും 19,900 പേര്‍ മാത്രമാണ് മരിയയുടെ കുറിപ്പ് കണ്ടത്. അതേസമയം മരിയയെ ഉപദേശിക്കുന്നതിലായിരുന്നു ഇന്ത്യക്കാരായ എക്സ് ഉപയോക്താക്കൾ ശ്രദ്ധിച്ചത്. മിക്കയാളുകളും അമിത് ഷാൻഡില്ലിയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി. നിങ്ങൾക്ക് ഇന്ത്യയോട് പ്രണയമുണ്ടാകാം. അത് മൂലം നിങ്ങൾ ഇന്ത്യയുടെ യാഥാർത്ഥ്യം കാണാതെ പോവുകയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്.
Read More: ഭക്ഷണം ഉണ്ടാക്കുന്നതിനിടെ തള്ളവിരൽ പൊള്ളി; പിന്നാലെ അണുബാധ, യുവാവിന് രണ്ട് കാലും നഷ്ടമായി
