
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി പോലീസ് നടത്തുന്ന പരിശോധനയാണ് ബ്രെത്ത് ടെസ്റ്റ്. ഈ പരിശോധനയോട് സാധാരണ എല്ലാവരും സഹകരിക്കുകയാണ് പതിവ്. എന്നാൽ, അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ ബ്രെത്ത് ടെസ്റ്റ് ചെയ്യാൻ കാത്തുനിന്ന പോലീസിനോട് അതിന് തയ്യാറാകാതിരുന്ന യുവതി പറഞ്ഞ കാരണം സമൂഹ മാധ്യമങ്ങളില്‍ ചർച്ച ആവുകയാണ്. തന്‍റെ ലിപ് സർജറി കഴിഞ്ഞിരിക്കുന്നതിനാൽ മിഷനിലേക്ക് ഊതാൻ തനിക്ക് സാധിക്കില്ലെന്നായിരുന്നു അഭിഭാഷക കൂടിയായ യുവതിയുടെ വാദം.
മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തെ തുടർന്നാണ് യുകെയിൽ അഭിഭാഷകയായ റേച്ചൽ ടാൻസിയെ പോലീസ് തടഞ്ഞത്. റേഞ്ച് റോവറിൽ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിൽ ആയിരുന്നു ഇവർ ഈ സമയം യാത്ര ചെയ്തിരുന്നത്. വാഹനം തടഞ്ഞ പോലീസ് പരിശോധനയ്ക്കായി ഇവരോട് മിഷനിലേക്ക് ഊതാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, യുവതി അതിന് തയ്യാറായില്ലെന്ന് മാത്രമല്ല അടുത്തിടെ തന്‍റെ ലിപ് സർജറി കഴിഞ്ഞതിനാൽ തനിക്ക് ഊതാൻ സാധിക്കില്ലെന്ന് പോലീസിനോട് വ്യക്തമാക്കുകയും ചെയ്തു.
Read More: മനുഷ്യ അണ്ഡ ഫാമിലെ അടിമകൾ; തായ്‍ലന്‍ഡില്‍ നിന്നും ചൈനീസ് മനുഷ്യക്കടത്തിന് വിധേയരായ സ്ത്രീകൾ
എന്നാൽ, പരിശോധനയ്ക്കായി രക്ത സാമ്പിൾ ആവശ്യപ്പെട്ടപ്പോൾ തനിക്ക് സൂചി പേടിയാണെന്നും അതിനാൽ രക്തം എടുക്കാൻ സാധിക്കില്ല എന്നുമായിരുന്നു യുവതിയുടെ മറുപടി. അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതിയിൽ റേച്ചൽ താൻ മദ്യപിച്ചിരുന്നില്ലെന്ന് വാദിച്ചെങ്കിലും പോലീസ് പരിശോധനകളോട് സഹകരിക്കാത്തതിനാൽ കോടതി ഇവരെ കുറ്റക്കാരിയായി വിധിച്ചു. ലിവർപൂൾ മജിസ്‌ട്രേറ്റ് കോടതി മാർച്ച് നാലുവരെ തടവു ശിക്ഷയാണ് ഇവർക്കായി വിധിച്ചത്. എന്നാൽ. ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇവർ പുറത്തിറങ്ങിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.