
ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ഒരു നാല്പതുകാരനാണ് താരം. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി നാലിനാണ് സംഭവം നടന്നത്. അന്നായിരുന്നു ചൈനയിലെ സ്പ്രിംഗ് ഫെസ്റ്റവൽ അവധിയുടെ അവസാനത്തെ ദിവസം. രാവിലെ ജോലിക്ക് പോകാനായി ട്രെയിന് കയറാനെത്തിയ നാല്പതുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ വീണപ്പോൾ, മറ്റ് യാത്രക്കാരെല്ലാം ഓടിയെത്തി. അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചു. ബോധം വീണപ്പോൾ, തന്‍റെ അതിവേഗ ട്രെയിന്‍ പോകുമെന്നും തനിക്ക് ജോലിക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. അദ്ദേഹം ഒരിക്കൽ പോലും ആശുപത്രിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇയാൾ ട്രെയിനിൽ കയറാനായി ക്യൂ നില്ക്കുമ്പോഴായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ ജീവനക്കാരും ഒരു പ്രധാന പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും വേഗത്തിൽ സംഭവസ്ഥലത്തെത്തി. ഏകദേശം 20 മിനിറ്റിന് ശേഷം അദ്ദേഹത്തിന് ബോധം വീണ്ടെടുക്കുകയും ചെയ്തു. വീണതിനെ തുടര്‍ന്ന് പരിക്കുണ്ടാകാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നല്‍കി. ഒപ്പം ഒരു ഫുൾ ചെക്കപ്പും ഡോക്ടർ ആവശ്യപ്പെട്ടു. എന്നാല്‍, അദ്ദേഹം കൂടുതല്‍ പരിശോധനയ്ക്ക് പോകാന്‍ വിസമ്മതിച്ചു. അദ്ദേഹത്തിന് അതിവേഗ ട്രെയിന്‍ പിടിക്കണമെന്നും ജോലിക്ക് പോകണമെന്നും വാശിപ്പിടിച്ചു. ഒടുവില്‍ കൂടി നിന്നവരെല്ലാം നിര്‍ബന്ധിച്ചപ്പോൾ അദ്ദേഹം അതിന് സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
Watch Video: ഹൃദയാഘാതം മൂലം മരിച്ച തൊഴിലാളിയുടെ ശവമഞ്ചം ചുമന്ന് കോടീശ്വരനായ മുതലാളി; ഇതാവണം മുതലാളിയെന്ന് സോഷ്യൽ മീഡിയ
ഈ സംഭവം ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഒരു ദിവസത്തെ ജോലി നഷ്ടപ്പെടുന്നത് പോലും ആളുകൾക്ക് ചിന്തിക്കാന്‍ പറ്റാതായിരിക്കുന്നെന്നും മനുഷ്യന് ജീവിക്കാനുള്ള സാധ്യതകൾ കുറയുകയാണെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു. 'ഈ സമൂഹത്തിൽ അദ്ദേഹം തനിച്ചല്ല. ഭവനവായ്പ മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നമ്മിൽ മിക്കവർക്കും ഉയർന്ന ഭാരങ്ങൾ വഹിക്കേണ്ടി വരുന്നു. അത് എല്ലാവർക്കും എളുപ്പമല്ല.' ഒരു കാഴ്ചക്കാരന്‍ എഴുതി.
തുടർച്ചയായ ഉയർന്ന തൊഴിലില്ലായ്മ നിരക്കിന്‍റെയും ചൈനയിൽ അമിത ജോലിയുടെ റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിലാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. . നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത് 16 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ വർഷം നവംബറിൽ 16.1 ശതമാനമായിരുന്നു. അത് പോലെ തന്നെ അമിത ജോലി ഭാരത്തെ തുടർന്ന് പെട്ടെന്നുള്ള മരണങ്ങളഉം കൂടുന്നതായി പത്രവാര്‍ത്തകളും ചൂണ്ടിക്കാണിക്കുന്നു.
Watch Video: കാമുകൻ സമ്മാനിച്ച കോഴിക്കാൽ മറ്റൊരു യുവതി തട്ടിയെടുത്തു, പിന്നാലെ യുവതികളുടെ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ