ഏതാനും മാസങ്ങൾക്കുള്ളിലൊരച്ഛനാകും, ഇന്ന് ജോലി പോയി, തോറ്റുപോയതുപോലെ തോന്നുന്നു; യുവാവിന്റെ കുറിപ്പ്

Published : Apr 28, 2026, 09:16 PM IST
man, tired

Synopsis

ഭാര്യ ഗര്‍ഭിണിയാണ്. ആഗസ്തില്‍ കുഞ്ഞ് വരും. ഇന്ന് രാവിലെ ജോലി നഷ്ടപ്പെട്ടു. ആകെ തോറ്റുപോയതുപോലെ തോന്നുന്നുവെന്ന് യുവാവ്. റെഡ്ഡിറ്റിലാണ് യുവാവ് തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. 

പെട്ടെന്ന് ഒരു ദിവസം ജോലിയിൽ നിന്നും പിരിച്ചുവിടുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായിരിക്കും. ഓരോ മനുഷ്യനും അവരവരുടേതായ ഒരുപാട് ബാധ്യതകളും പ്രശ്നങ്ങളും ചിലവുകളും ഒക്കെ ഉണ്ടാവും. എങ്കിലും, പല സ്ഥാപനങ്ങളും ഇന്ന് യാതൊരു മാനുഷികപരി​ഗണനയും നൽകാതെ ആളുകളെ പിരിച്ചുവിടുന്നുണ്ട്. അതുപോലെ ഒരനുഭവമാണ് ഈ യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. 'ഇന്ന് തനിക്ക് തന്റെ ജോലി നഷ്ടപ്പെട്ടു. തന്റെ ഭാര്യ ​ഗർഭിണിയാണ്, ആ​ഗസ്തിൽ അവൾ കുഞ്ഞിന് ജന്മം നൽകും. താൻ തോറ്റുപോയൊരാളാണ് എന്ന് തോന്നുന്നു' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.

പോസ്റ്റ് വായിക്കാം;

'കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒരു ചെറിയ ഡിസൈൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബൂട്ട്ക്യാമ്പ് കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ജോലിയായിരുന്നു ഇത്. എന്നാൽ ഇന്ന് എനിക്ക് ആ ജോലി നഷ്ടപ്പെട്ടു. വലിയ വിഷമം തോന്നുന്നു, ഞാനൊരു പരാജയമാണെന്ന് എനിക്ക് തോന്നുന്നു, കുടുംബത്തിന്റെ കാര്യമോർക്കുമ്പോൾ പേടിയുമുണ്ട്.

ഏറ്റവും പ്രയാസകരമായ കാര്യം, എനിക്കിത് അവളോട് പറയാൻ കഴിയുന്നില്ല എന്നതാണ്. അവൾ നാളെ രാവിലെ ഒരു യാത്ര പോകുകയാണ്, അത് നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നാളെ മുതൽ പുതിയ ജോലിക്കായുള്ള അന്വേഷണം തുടങ്ങണം. വേഗത്തിൽ തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ മാർക്കറ്റിന്റെ അവസ്ഥയിൽ എനിക്ക് ആശങ്കയുണ്ട്. എന്റെ പോർട്ട്‌ഫോളിയോയിൽ മികച്ച വർക്കുകൾ ഉണ്ടെങ്കിലും അത് മാത്രം മതിയോ എന്നും എനിക്ക് പേടിയുണ്ട്. നിങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹനം നൽകുന്ന വാക്കുകൾ എനിക്ക് വലിയ ആശ്വാസമാകും.'

‘ഭാര്യ രണ്ട് ദിവസത്തേക്ക് മാത്രമാണ് യാത്ര പോകുന്നത്. അവളോട് ഇപ്പോൾ തന്നെ ഇക്കാര്യം പറയണമെന്ന് കരുതുന്നവരോട് തനിക്ക് ബഹുമാനമുണ്ട്, പക്ഷേ ഇപ്പോൾ അവൾക്ക് സ്ട്രെസ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്രയും ചെറിയ സമയത്തിനുള്ളിൽ അത് അറിയിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഉണ്ടാകാനില്ല. സാധാരണയായി ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഒന്നുമില്ല, എങ്കിലും ഈ വീക്കെൻഡിൽ അവളുടെ സന്തോഷം കാത്തുസൂക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യം’ എന്നും യുവാവ് പറയുന്നു.

 

 

യുവാവിനെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്. ഒരു പരാജയമാണ് എന്ന് കരുതേണ്ടതില്ല, ഒരു ജോലിക്ക് ആത്മാർത്ഥമായി ശ്രമിച്ചാൽ കണ്ടെത്താനാവുന്നതേയുള്ളൂ എന്നും ആളുകൾ കമന്റുകൾ നൽകി. ജോലി എളുപ്പം കണ്ടെത്താനുള്ള മാർ​ഗങ്ങളും പലരും പറഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പ്രസവവേദന, അടിയന്തര ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വിമാനത്തിൽ വച്ച് കുഞ്ഞ് ജനിച്ചു
'സ്ത്രീകളുടെയും ദേവന്മാരുടെയും വിവാഹം'; അവിവാഹിതരായ യുവതികളെ ഗുഹയിൽ അടച്ച് മരണത്തിന് വിട്ടുകൊടുത്ത ചൈനീസ് ആചാരം