17 -കാരന്‍റെ ജീവിതം ട്രെയിനില്‍; ഇതുവരെ സഞ്ചരിച്ചത് 5 ലക്ഷം കിലോമീറ്റർ, പ്രതിവർഷം ചെലവ് 8 ലക്ഷം രൂപ!

Published : Mar 05, 2024, 03:32 PM ISTUpdated : Mar 05, 2024, 04:15 PM IST
17 -കാരന്‍റെ ജീവിതം ട്രെയിനില്‍;  ഇതുവരെ സഞ്ചരിച്ചത് 5 ലക്ഷം കിലോമീറ്റർ, പ്രതിവർഷം ചെലവ് 8 ലക്ഷം രൂപ!

Synopsis

.  സ്വന്തമെന്ന് പറയാന്‍ ലാസെ സ്റ്റോളിയ്ക്ക് ആകെയുള്ളത് ഒരു ബാക്ക്പാക്ക് ബാ​ഗിൽ കൊള്ളുന്ന സാധനങ്ങൾ മാത്രമാണ്. ഓരോ ദിവസവും 600 മൈലുകൾ വരെ സഞ്ചരിക്കുന്ന ലാസെ ഇടയ്ക്ക് തോന്നുന്നിടത്ത് ഇറങ്ങി, പൊതു ശൗചാലയങ്ങളിൽ നിന്ന് കുളിക്കുകയും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.   


ട്രെയിനുകളിൽ സ്ഥിര താമസമാക്കിയ കൗമാരക്കാരൻ ഒരു വർഷം അതിനായി ചെലവഴിക്കുന്നത് 8 ലക്ഷം രൂപ. കേൾക്കുമ്പോൾ അതിശയകരമായി തോന്നാമെങ്കിലും സം​ഗതി സത്യമാണ്. ജർമ്മനിയിൽ നിന്നുള്ള ലാസെ സ്റ്റോളി എന്ന 17 വയസ്സുകാരനാണ്  തീവണ്ടികളോടുള്ള ഇഷ്ടക്കൂടുതൽ കാരണം രാവും പകലും വ്യത്യാസമില്ലാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. വർഷത്തിൽ ഏകദേശം 10,000 യൂറോ (ഏകദേശം 8 ലക്ഷം രൂപ) വിലയുള്ള തന്‍റെ അൺലിമിറ്റഡ് വാർഷിക റെയിൽ കാർഡ് ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്‍റെ ഈ ട്രെയിൻ ജീവിതം. 

ഒരു സോഫ്റ്റ്‍വെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന ലാസെ സ്റ്റോളി പകൽ സമയത്ത് ട്രെയിനിൽ ഇരുന്ന് തന്നെ ജോലി ചെയ്യും. രാത്രി ഫസ്റ്റ് ക്ലാസ് ക്യാബിനുകളിൽ ഉറങ്ങും. തന്‍റെ ഈ ജീവിതത്തിൽ ഒട്ടും സ്വകാര്യതയില്ലെന്ന് സമ്മതിക്കുമ്പോൾ തന്നെ അത് നൽകുന്ന സ്വാതന്ത്ര്യം വലുതാണന്ന് ലാസെ പറയുന്നു.  സ്വന്തമെന്ന് പറയാന്‍ ലാസെ സ്റ്റോളിയ്ക്ക് ആകെയുള്ളത് ഒരു ബാക്ക്പാക്ക് ബാ​ഗിൽ കൊള്ളുന്ന സാധനങ്ങൾ മാത്രമാണ്. ഓരോ ദിവസവും 600 മൈലുകൾ വരെ സഞ്ചരിക്കുന്ന ലാസെ ഇടയ്ക്ക് തോന്നുന്നിടത്ത് ഇറങ്ങി, പൊതു ശൗചാലയങ്ങളിൽ നിന്ന് കുളിക്കുകയും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. 

വിമാനയാത്രയ്ക്കിടെ പ്രസവവേദന; ഫോണിലൂടെയുള്ള ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് കുഞ്ഞിനെ പുറത്തെടുത്ത് പൈലറ്റ്

വെള്ളം അലർജി; കുളിക്കാൻ പോലും പറ്റുന്നില്ലെന്ന് യുവതി; അത്യപൂർവ്വ രോഗം ഇതുവരെ കണ്ടെത്തിയത് 37 പേർക്ക് മാത്രം!

തന്‍റെ ഈ ലളിത ജീവതത്തെ താൻ ഏറെ ഇഷ്ടപ്പെടുന്നതായണ്  ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ ലാസെ പറയുന്നത്. ഓരോ നിമിഷവും താൻ പുതിയതായി എന്തെങ്കിലും കാണാറുണ്ടെന്നും എവിടേക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പോകാനുള്ള സ്വതന്ത്ര്യം തന്‍റെ ഈ ജീവിതം നൽകുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. 16 വയസ് വരെ തന്‍റെ മാതാപിതാക്കളോടൊപ്പം ജീവിച്ച ലാസെ ഒടുവിൽ തന്‍റെ ഇഷ്ടത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. തന്‍റെതായി വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ യാത്രയ്ക്ക് മുൻപായി താൻ വിറ്റ് പണമാക്കി മാറ്റിയിരുന്നെന്നും ലാസെ പറയുന്നു.  ഇതുവരെയായി മൊത്തം  5,00,000 കിലോമീറ്റർ ലാസെ യാത്ര ചെയ്തു കഴി‍ഞ്ഞു. കൊണ്ടു നടക്കാനുള്ള എളുപ്പത്തിന് നാല് ടീ-ഷർട്ടുകൾ, രണ്ട് പാന്‍റ്സ്, ഒരു  തലയണ, ഒരു പുതപ്പ് എന്നിവ മാത്രമാണ് ലസ്സെ ബാ​ഗിൽ കരുതിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം, ലാപ്‌ടോപ്പും  ഹെഡ്‌ഫോണുമുണ്ടാകും. സൂപ്പർമാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയോ അല്ലെങ്കിൽ വലിയ ട്രെയിൻ സ്റ്റേഷനുകളിലെ കോംപ്ലിമെന്‍ററി ബുഫേകൾ പ്രയോജനപ്പെടുത്തിയുമാണ് ലാസെ ഭക്ഷണം കണ്ടെത്തുന്നത്. 

13 ലക്ഷം; 10 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ലഭിച്ച 17 -ാം നൂറ്റാണ്ടിലെ മോതിരത്തിന്‍റെ വില !
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?