300 കോടി ലോൺ കിട്ടുമോ ട്രെയിൻ വാങ്ങിക്കാനെന്ന് യുവാവ്, ഞെട്ടി ബാങ്ക് ജീവനക്കാരി

Published : Jul 25, 2023, 06:55 PM IST
300 കോടി ലോൺ കിട്ടുമോ ട്രെയിൻ വാങ്ങിക്കാനെന്ന് യുവാവ്, ഞെട്ടി ബാങ്ക് ജീവനക്കാരി

Synopsis

ആവശ്യം കേട്ടതും ബാങ്ക് ജീവനക്കാരി ഷോക്കിലായിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുറച്ച് നേരത്തിന് ശേഷം അമ്പരപ്പ് ഒന്ന് മാറിയപ്പോൾ എപ്പോഴെങ്കിലും നിങ്ങളൊരു ലോൺ എടുത്തിട്ടുണ്ടോ എന്ന് അയാളോട് ജീവനക്കാരി ചോദിക്കുന്നുണ്ട്.

പല ആവശ്യങ്ങൾക്കും നമ്മൾ ലോണുകൾ എടുക്കാറുണ്ട്. ലോണിന്റെ കാര്യത്തിന് ചിലപ്പോൾ നാം ബാങ്കിനെയോ അല്ലെങ്കിൽ ബാങ്ക് ജീവനക്കാർ നമ്മെ ഇങ്ങോട്ടോ സമീപിക്കാറും ഉണ്ട്. പല ജീവനക്കാർക്കും ടാർ​ഗറ്റ് തികയ്ക്കുക എന്നത് അവരുടെ നിലനിൽ‌പ്പിന്റെ കാര്യം ആയതുകൊണ്ട് തന്നെ പലതവണ അവർ പലരേയും വിളിച്ചു കൊണ്ടേയിരിക്കാറുണ്ട്. എന്നാൽ, തികച്ചും വിചിത്രമായ ഒരു ആവശ്യത്തിന് വേണ്ടി ഒരാൾ ലോൺ ആവശ്യപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

നമുക്ക് അറിയാം, ടാർ​ഗറ്റ് തികയ്ക്കാൻ വേണ്ടി ലോൺ വേണോ എന്ന് ചോദിച്ച് നിരന്തരം വിളിക്കുന്ന ബാങ്ക് ജീവനക്കാർ ചിലപ്പോൾ അരോചകം ആയിത്തോന്നും എന്ന്. ഇവിടെ, നിഷ എന്ന് പേരുള്ള ബാങ്ക് ജീവനക്കാരി ഒരാളോട് സംസാരിക്കുന്നതിന്റെ ഓഡിയോയാണ് ഉള്ളത്. അതിൽ എന്തെങ്കിലും ആവശ്യത്തിന് ലോൺ വേണോ എന്നാണ് ജീവനക്കാരി ചോദിക്കുന്നത്. അപ്പോൾ ഫോണിന്റെ മറുതലക്കൽ ഉള്ളയാൾ പറയുന്നത് 300 കോടി രൂപ ലോൺ വേണം എന്നാണ്. എന്താണ് ഈ 300 കോടി രൂപ കൊണ്ടുള്ള ആവശ്യം എന്നല്ലേ? അയാൾക്ക് ട്രെയിൻ വാങ്ങിക്കാനാണത്രെ. 

യുവാവ് വൻശല്യമുണ്ടാക്കി, പൈലറ്റ് വിമാനം മറ്റൊരു ദ്വീപിലിറക്കി, യാത്രക്കാർ വൈകിയത് 27 മണിക്കൂർ

എന്തായാലും ആവശ്യം കേട്ടതും ബാങ്ക് ജീവനക്കാരി ഷോക്കിലായിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുറച്ച് നേരത്തിന് ശേഷം അമ്പരപ്പ് ഒന്ന് മാറിയപ്പോൾ എപ്പോഴെങ്കിലും നിങ്ങളൊരു ലോൺ എടുത്തിട്ടുണ്ടോ എന്ന് അയാളോട് ജീവനക്കാരി ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി നേരത്തെ താൻ വ്യത്യസ്തമായ കാര്യത്തിന് വേണ്ടി ലോൺ എടുത്തിട്ടുണ്ട് എന്ന് അയാൾ പറയുന്നു. ഒരു ഹീറോ സൈക്കിൾ വാങ്ങുന്നതിന് വേണ്ടി 1600 രൂപ കടം വാങ്ങി എന്നാണ് ഇയാൾ പറയുന്നത്. 

ഏതായാലും, അവിടെ വച്ച് പിന്നെന്താണ് ഇരുവരും സംസാരിച്ചത് എന്ന് അറിയാതെ ഓഡിയോ അവസാനിക്കുകയാണ്. വളരെ പെട്ടെന്നാണ് ഓഡിയോ അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വളരെ അധികം പേർ ഇതിന് രസകരമായ കമന്റുകളുമായി എത്തി. 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്