26 -കാരനായ യുവാവാണ് അറസ്റ്റിലായത്. വലിയ പ്രശ്നമാണ് ഇയാൾ വിമാനത്തിൽ ഉണ്ടാക്കിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇയാൾ ഉണ്ടാക്കിയ പ്രശ്നങ്ങളും, വഴി തിരിച്ചുവിട്ടതും എല്ലാം കാരണം വിമാനം വൈകിയത് നീണ്ട 27 മണിക്കൂറാണ്.

മദ്യപിച്ചും അല്ലാതെയും വിമാനത്തിൽ പ്രശ്നമുണ്ടാക്കുന്ന അനേകം യാത്രക്കാരുണ്ട്. അത്തരത്തിലുള്ള ഒരുപാട് വാർത്തകൾ നാം തന്നെ വായിച്ച് കാണും. അതുപോലെ പറന്നു പൊങ്ങിയ വിമാനത്തിൽ ഒരു യാത്രക്കാരൻ ശല്യമുണ്ടാക്കിയതിനെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. തിങ്കളാഴ്ച രാത്രി എഡിൻബർഗിൽ നിന്ന് ടെനെറിഫിലേക്ക് പറക്കുകയായിരുന്നു Jet2 വിമാനം. അതിനിടയിലാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. 

ഒരു യാത്രക്കാരൻ വലിയ ശല്യമുണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരുടെ സുരക്ഷയും മറ്റും മാനിച്ച് പൈലറ്റിന് വിമാനം മറ്റൊരു ദ്വീപിലെ എയർപോർട്ടിലിറക്കേണ്ടി വരികയായിരുന്നു. പോർച്ചുഗലിലെ മഡെയ്‌റയിലുള്ള പോർട്ടോ സാന്റോ ദ്വീപിലെ വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടാനാണ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ നിർബന്ധിതരായത്. വിമാനം എത്തിച്ചേണ്ടിയിരുന്ന ലക്ഷ്യസ്ഥാനത്ത് നിന്നും 300 മൈലുകൾ അകലെ ആയിരുന്നു ഇത്. 

എട്ടുകാരൻ ഓൺലൈനിൽ വാങ്ങിയത് AK-47, താനറിഞ്ഞത് തോക്ക് വീട്ടിലെത്തിയപ്പോഴെന്ന് അമ്മ

പോർച്ചുഗീസ് മാധ്യമമായ ഡയറിയോ ഡി നോട്ടിസിയസ് നൽകിയിരിക്കുന്ന ദൃശ്യങ്ങളിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് പൊലീസ് നീക്കം ചെയ്യുന്നത് കാണാം. വീഡിയോയിൽ, ഒരു സ്ത്രീ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതും ഗ്രൗണ്ട് ക്രൂവിനൊപ്പം നിൽക്കുന്നതുമാണ് കാണാനാവുന്നത്. അതേസമയം, നാല് ഉദ്യോ​ഗസ്ഥർ ചേർന്ന് കൈകൾ പിന്നിലേക്ക് വിലങ്ങ് വച്ച് വിമാനത്തിൽ ശല്യമുണ്ടാക്കിയത് എന്ന് കരുതപ്പെടുന്ന ഒരു പുരുഷനെയും കൊണ്ടുപോകുന്നുണ്ട്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു എന്ന് പൊലീസും പറയുന്നു. 

26 -കാരനായ യുവാവാണ് അറസ്റ്റിലായത്. വലിയ പ്രശ്നമാണ് ഇയാൾ വിമാനത്തിൽ ഉണ്ടാക്കിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇയാൾ ഉണ്ടാക്കിയ പ്രശ്നങ്ങളും, വഴി തിരിച്ചുവിട്ടതും എല്ലാം കാരണം വിമാനം വൈകിയത് നീണ്ട 27 മണിക്കൂറാണ്. വലിയ ബലം പ്രയോ​ഗിച്ചാണ് യുവാവിനെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.