മദ്യാസക്തിയിൽ പൊലീസുനായയെ കടിച്ചുപരിക്കേൽപ്പിച്ച് 47 -കാരൻ, നായ ആശുപത്രിയിൽ 

Published : Jul 12, 2023, 02:17 PM IST
മദ്യാസക്തിയിൽ പൊലീസുനായയെ കടിച്ചുപരിക്കേൽപ്പിച്ച് 47 -കാരൻ, നായ ആശുപത്രിയിൽ 

Synopsis

അതിനിടെ, അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾക്കും പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റങ്ങൾ ചുമത്തി. 

നായ മനുഷ്യരെ കടിക്കുന്നത് പുതിയ സംഭവമല്ല. ദിവസേന എന്നോണം നാം കേൾക്കുന്ന വാർത്തയാണ് അത്. എന്നാൽ, മനുഷ്യൻ നായയെ കടിച്ചു എന്ന വാർത്ത നാം അങ്ങനെ കേട്ടുകാണില്ല. എന്നാൽ, ഇവിടെ ഒരാൾ ഒരു നായയെ കടിച്ചു. വെറുമൊരു നായയെ അല്ല, പൊലീസ് നായയെ കടിച്ചു പരിക്കേൽപ്പിച്ചു.

യുഎസിലെ ഡെലാവെയറിലാണ് സംഭവം നടന്നത്. ശനിയാഴ്ച പുലർച്ചെ 1.41 -ന് വിൽമിംഗ്ടൺ പാർക്കിംഗ് സ്ഥലത്ത് മദ്യപിച്ചെത്തിയ ഒരാൾ പൊലീസ് നായയെ കടിക്കുകയും രണ്ട് പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുന്നത്. ഇയാളുടെ അറസ്റ്റിനെ ചെറുക്കുന്നതിനിടയിലാണ് ഇത്രയും സംഭവം നടന്നത്. പിന്നീട് ഇയാളെ കസ്റ്റഡിയിൽ എടുത്തു. 

ഡെലവെയർ സ്റ്റേറ്റ് പൊലീസിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത് അനുസരിച്ച്, ജമാൽ വിംഗ് എന്നാണ് പ്രതിയുടെ പേര്. 47 -കാരനായ ഇയാൾ അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് നായയെ നിരവധി തവണ കടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് പറയുന്നത്. ഒപ്പം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഇയാൾ മദ്യലഹ​രിയിൽ അക്രമിച്ച് പരിക്കേൽപ്പിച്ചു.

ആയുധവുമായി ഭീഷണിപ്പെടുത്തി, എന്നാൽ ജനങ്ങളുടെ പ്രതികരണം കണ്ട് വന്നതുപോലെ ചമ്മിയിറങ്ങിപ്പോയി കള്ളൻ

അമിതവേ​ഗതയിൽ പോയതിനാണ് ആദ്യം പൊലീസ് ഇയാളെ പിന്തുടരുന്നത്. പിന്നീട് പാർക്കിം​ഗ് ഏരിയയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ആ സമയത്താണ് അക്രമസംഭവങ്ങൾ അത്രയും നടന്നത്. അതിനിടെ, അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾക്കും പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റങ്ങൾ ചുമത്തി. 

പൊലീസുകാരനെ അക്രമിക്കുക, സേനയിലുള്ള മൃ​ഗത്തെ അക്രമിക്കുക തുടങ്ങിയവ അടക്കം നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കു പറ്റിയ പൊലീസുകാരും നായയും അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണത്രെ. 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്