പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ഇതുവരെ കള്ളനെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ കിട്ടിയിട്ടില്ല. ഏതായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

ഓർക്കാപ്പുറത്ത് നമ്മുടെ അടുത്ത് ഒരു കള്ളനെത്തിയാൽ എന്ത് ചെയ്യും? ഭയന്നുപോകും അല്ലേ? പ്രത്യേകിച്ച് ആയുധങ്ങളുമായി എത്തി നമ്മളോട് പണവും മറ്റും ആവശ്യപ്പെട്ടാൽ. എന്നാൽ, ഇവിടെ ഒരു കള്ളൻ മോഷ്ടിക്കാൻ പോയ സ്ഥലത്തെ ആളുകളുടെ പെരുമാറ്റം കണ്ട് ആകെ ചമ്മി വെറും കയ്യോടെ ഇറങ്ങിപ്പോയി. 

ഒരു സലൂണിലാണ് കള്ളൻ കയറിയത്. കയ്യിൽ ആയുധവുമായിട്ടാണ് കള്ളൻ സലൂണിൽ കയറിയത്. ശേഷം അവിടെ ഉണ്ടായിരുന്നവർക്ക് നേരെ ആയുധം നീട്ടി പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഭയപ്പെടുന്നതിനും ഒച്ച വയ്ക്കുന്നതിനും പകരം അവിടെ ഉണ്ടായിരുന്ന ജോലിക്കാരും മറ്റ് ആളുകളുമെല്ലാം കള്ളൻ അവിടെ ഉണ്ട് എന്നതുപോലും ​ഗൗനിക്കാതെ തങ്ങളുടെ ജോലി തുടർന്നു. മാത്രമല്ല, അങ്ങനെ ഒരാൾ അവിടെ നിൽക്കുന്നുണ്ട് എന്ന് പോലും ശ്രദ്ധിക്കാതെയാണ് ഓരോരുത്തരും പെരുമാറിക്കൊണ്ടിരുന്നത്. 

ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ചെരിപ്പുകള്‍ മോഷണം പോയെന്ന് പരാതി; 379 വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് !

ജോർജ്ജിയയിലെ അറ്റ്ലാന്റയിലെ ഒരു നെയിൽ സലൂണിലാണ് കള്ളൻ കയറിയത്. കയറിയ ഉടനെ അയാൾ ഓരോരുത്തരുടെ അടുത്തും ചെല്ലുന്നതും ഒച്ച വയ്ക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ആദ്യം അയാൾ ചെല്ലുന്നത് വാതിലിന്റെ അരികിൽ ഇരിക്കുന്ന സ്ത്രീകളുടെ അടുത്താണ്. പിന്നീട്, അവിടെയുണ്ടായിരുന്ന പുരുഷ ജീവനക്കാരന്റെ അടുത്തേക്ക് ചെല്ലുന്നതും കാണാം. എന്നാൽ, ആരും അയാൾക്ക് ഒന്നും നൽകുന്നില്ല. നൽകുന്നില്ല എന്ന് മാത്രമല്ല മൈൻഡ് പോലും ചെയ്യുന്നില്ല. ഒടുവിൽ അയാൾ വന്നതു പോലെ തന്നെ ഇറങ്ങിപ്പോവുകയാണ്. 

പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ഇതുവരെ കള്ളനെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ കിട്ടിയിട്ടില്ല. ഏതായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പൊലീസും വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ കണ്ട ആളുകൾ കള്ളന്റെ ​ഗതികേടോർത്ത് ചിരിക്കുകയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?