63 കിലോയുള്ള നായയുമായി സഞ്ചരിക്കാൻ അമേരിക്കക്കാരൻ ബുക്ക് ചെയ്തത് മൂന്ന് വിമാന ടിക്കറ്റുകൾ

Published : Aug 13, 2023, 01:57 PM IST
63 കിലോയുള്ള നായയുമായി സഞ്ചരിക്കാൻ അമേരിക്കക്കാരൻ ബുക്ക് ചെയ്തത് മൂന്ന് വിമാന ടിക്കറ്റുകൾ

Synopsis

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഏറെ രസകരമാണ് ഡാർവിന്റെ ദൃശ്യങ്ങൾ. വിമാനത്തിനുള്ളിലെ മറ്റു യാത്രക്കാർക്കും ജീവനക്കാർക്കും യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഏറെ ആസ്വദിച്ചാണ് ഈ നായക്കുട്ടി യാത്ര ചെയ്യുന്നതും.

63 കിലോയോളം ഭാരമുള്ള തൻറെ നായയുമായി വിമാനത്തിൽ സഞ്ചരിക്കാൻ 27 -കാരൻ ബുക്ക് ചെയ്തത് മൂന്ന് വിമാന ടിക്കറ്റുകൾ. ഗബ്രിയേൽ ബോഗ്നർ എന്ന യുവാവാണ് തന്റെ പ്രിയപ്പെട്ട നായക്കൊപ്പമുള്ള സുഖയാത്രയ്ക്കായി ഇത്തരത്തിൽ ഒരു സാഹസം കാണിച്ചത്. 

ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട തൻറെ ഡാർവിൻ എന്ന നായക്കാണ് വിമാനത്തിൽ സുഖമായിരിക്കാൻ മൂന്ന് സീറ്റുകൾ ഗബ്രിയേൽ സമ്മാനിച്ചത്. ലോസ് ആഞ്ചെലെസിൽ നിന്നും ന്യൂയോർക്ക് ഉള്ള ഇരുവരുടെയും രസകരമായ യാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഗബ്രിയേലിന്റെയും ഡാർവിന്റെയും ഒരുമിച്ചുള്ള യാത്ര സഹയാത്രികരെയും അത്ഭുതപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഏറെ രസകരമാണ് ഡാർവിന്റെ ദൃശ്യങ്ങൾ. വിമാനത്തിനുള്ളിലെ മറ്റു യാത്രക്കാർക്കും ജീവനക്കാർക്കും യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഏറെ ആസ്വദിച്ചാണ് ഈ നായക്കുട്ടി യാത്ര ചെയ്യുന്നതും. ഡാർവിൻ തന്റെ ഇരിപ്പിടങ്ങളിൽ ശാന്തമായി വിശ്രമിക്കുന്നതും കൗതുകത്തോടെ ചുറ്റും നോക്കുന്നതും ചിലപ്പോൾ ഉറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇടയ്ക്ക് കോക്ക്പിറ്റിലേക്ക് ഒളിഞ്ഞുനോക്കി വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. യാത്രയിൽ ഉടനീളം അനുസരണയോടെ ഇരുന്നതിന് വലിയ പ്രശംസയാണ് ഇപ്പോൾ ഡാർവിൻ ലഭിക്കുന്നത്.

ഗബ്രിയേൽ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തത്. തന്റെ പ്രിയപ്പെട്ട നായയോടൊപ്പം ഉള്ള യാത്ര ഇത്രയേറെ സുഖകരം ആക്കി തന്നതിന് അദ്ദേഹം അമേരിക്കൻ എയർലൈൻസിനോടുള്ള നന്ദിയും വീഡിയോയ്ക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം
സ്വത്ത് തട്ടിയെടുക്കാൻ മരിച്ച് പോയ അമ്മയെ അമ്മാവൻ മരണാനന്തര വിവാഹം ചെയ്തെന്ന് ചൈനീസ് യുവതി