വീട്ടിൽ കയറി, കുളിച്ച്, ഉറങ്ങി, കാപ്പിയും കുടിച്ച് കള്ളൻ

Published : Nov 21, 2022, 09:55 AM IST
വീട്ടിൽ കയറി, കുളിച്ച്, ഉറങ്ങി, കാപ്പിയും കുടിച്ച് കള്ളൻ

Synopsis

അതിനുശേഷം ബാത്ത്ടബ്ബിൽ പോയി വിശദമായി ഒന്ന് കുളിച്ചു. പിന്നീട്, കിടപ്പുമുറിയിൽ കിടന്ന് കുറച്ച് നേരം ഉറങ്ങി. ഉണർന്ന ശേഷം കാപ്പിയും ഉണ്ടാക്കി കുടിച്ചു. ബാക്കി വന്ന കാപ്പി അവിടെ തന്നെ വച്ചിട്ടാണ് ഇയാൾ ഇറങ്ങി പോയത്.

വീട്ടിൽ പലതരം കള്ളന്മാരും കയറാറുണ്ട്. ചിലർ സ്വർണം പോലെയുള്ള വില കൂടിയ വസ്തുക്കൾ മോഷ്ടിക്കും. ചിലർ ചില്ലറ സാധനങ്ങളാവും മോഷ്ടിക്കുന്നത്. ചിലർ വീട്ടുകാരെ ഉപ​ദ്രവിക്കും. ചിലർ ശല്യപ്പെടുത്താതെ മോഷ്ടിച്ചിട്ട് കടന്നു കളയും. എന്നാൽ, ഫ്ലോറിഡയിൽ ഒരാൾ അടച്ചിട്ട ഒരു വീട്ടിൽ കയറി. മോഷ്ടിക്കാൻ ഒന്നുമായിരുന്നില്ല. വീട്ടിൽ കയറി കുളിച്ച് കാപ്പിയൊക്കെ കുടിച്ച് അയാൾ മടങ്ങിപ്പോയി. 

ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി എസ്കാംബിയ കൗണ്ടി ഷെരീഫ് ഓഫീസ് വെള്ളിയാഴ്ച പറഞ്ഞു. സക്കറി സേത്ത് മർഡോക്ക് എന്ന ഇരുപത്തിയൊമ്പതുകാരനാണ് ചൊവ്വാഴ്ച മുൻവശത്തെ ​ഗ്ലാസ് വാതിൽ തകർത്ത് വീടിനകത്ത് പ്രവേശിച്ചത്. അതൊരു അവധിക്കാല വാടകവീടായിരുന്നു. 

അതിനുശേഷം ബാത്ത്ടബ്ബിൽ പോയി വിശദമായി ഒന്ന് കുളിച്ചു. പിന്നീട്, കിടപ്പുമുറിയിൽ കിടന്ന് കുറച്ച് നേരം ഉറങ്ങി. ഉണർന്ന ശേഷം കാപ്പിയും ഉണ്ടാക്കി കുടിച്ചു. ബാക്കി വന്ന കാപ്പി അവിടെ തന്നെ വച്ചിട്ടാണ് ഇയാൾ ഇറങ്ങി പോയത്. സാധാരണ കള്ളന്മാരെ പോലെ അടയാളങ്ങളെല്ലാം മായിച്ചിട്ട് പോകുന്ന ആളായിരുന്നില്ല ഇയാൾ എന്ന് പിന്നീട് പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു. അടുക്കളയിലെ വേസ്റ്റ് ബിന്നിൽ ഇയാൾ തന്റെ ബസ് ടിക്കറ്റും ഉപേക്ഷിച്ചിരുന്നു. 

ഏതായാലും പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അയാൾ അവിടെ നിന്നും പോയിരുന്നു. അന്ന് വൈകുന്നേരം തന്നെ സമീപത്തെ മറ്റൊരു വീട്ടിൽ മോഷണം നടന്നു. അവിടെ എത്തിയ പൊലീസിനോട് ഉടമ അയാളെ കുറിച്ചുള്ള വിശദമായ വിവരങ്ങളെല്ലാം നൽകി. അയാൾ വീട്ടിലെത്തിയപ്പോൾ ഉടമ അവിടെ ഉണ്ടായിരുന്നു. എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ 'ടോണിയെ അന്വേഷിച്ച് വന്നതാണ്' എന്നും പറഞ്ഞ് അയാൾ അപ്പോൾ തന്നെ അവിടെ നിന്നും മുങ്ങുകയായിരുന്നുവത്രെ. 

ഏതായാലും രണ്ട് വീട്ടിലും കയറിയത് ഒരേയാൾ ആണ് എന്ന് പൊലീസിന് മനസിലായി. ഇയാളെ പിന്നീട് അറസ്റ്റും ചെയ്തു. 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!