കേക്കുമുറിയും പടക്കം പൊട്ടിക്കലുമായി നടുറോഡിൽ പിറന്നാളാഘോഷം!

Published : Jul 16, 2023, 09:16 AM IST
കേക്കുമുറിയും പടക്കം പൊട്ടിക്കലുമായി നടുറോഡിൽ പിറന്നാളാഘോഷം!

Synopsis

തെരുവിന്റെ നടുക്ക് വെറുതെ പിറന്നാൾ ആഘോഷിക്കുകയല്ല യുവാവ് ചെയ്തത്, പടക്കവും പൊട്ടിച്ചു. ഈ പടക്കം പൊട്ടിക്കൽ 30 മിനിറ്റ് നേരം നീണ്ടുനിന്നു.

പിറന്നാൾ ആഘോഷിക്കാൻ താല്പര്യം ഇല്ലാത്ത ആളുകൾ ചുരുക്കമായിരിക്കും. പലരും പല വിധത്തിലായിരിക്കും തങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ ആഗ്രഹിക്കുക. ചിലർ എല്ലാവർക്കും ഒപ്പം ആഘോഷിക്കാൻ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർ തങ്ങൾക്ക് വളരെ പ്രിയപ്പെട്ട ചുരുക്കം ചിലർക്കൊപ്പം ആഘോഷിക്കാനായിരിക്കും ഇഷ്ടപ്പെടുക. എന്നാൽ, മറ്റ് ചിലരാവട്ടെ ആരോടും പറയാതെ രഹസ്യമായി തനിച്ചിരുന്നു കൊണ്ടും തങ്ങളുടെ പിറന്നാൾ ആഘോഷിക്കാറുണ്ട്. എന്നാൽ, ഇവിടെ ഒരു യുവാവിന്റെ പിറന്നാളാഘോഷം വളരെ വളരെ വ്യത്യസ്തമായിരുന്നു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. റോഡിൽ നടന്ന പിറന്നാൾ ആഘോഷത്തെ തുടർന്ന് റോഡ് മൊത്തം ബ്ലോക്കായി.

തെരുവിന്റെ നടുക്ക് വെറുതെ പിറന്നാൾ ആഘോഷിക്കുകയല്ല യുവാവ് ചെയ്തത്, പടക്കവും പൊട്ടിച്ചു. ഈ പടക്കം പൊട്ടിക്കൽ 30 മിനിറ്റ് നേരം നീണ്ടുനിന്നു. ആ 30 മിനിറ്റ് നേരം ട്രാഫിക് സ്തംഭിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആളുകളെല്ലാം അന്തം വിട്ടുപോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും വിവിധ മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രദീപ് റാത്തോർ എന്ന യുവാവാണ് തന്റെ പിറന്നാൾ തെരുവിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇയാൾ ബിജെപി സോഷ്യൽ മീഡിയ ടീമിലെ അംഗമാണ് എന്ന് പറയുന്നു.

ഗ്രാമവാസികൾക്ക് യൂട്യൂബറുടെ മോമോസ് പാർട്ടി, വൈറലായി വീഡിയോ

ഇത് ആദ്യമായിട്ടല്ല ഒരാൾ ഇതുപോലെ നടുറോഡിൽ പിറന്നാൾ ആഘോഷിക്കുന്നത്. നേരത്തെ ലഖ്നൗവിൽ ഒരു യുവാവ് ഇതുപോലെ റോഡിൽ തന്റെ പിറന്നാൾ കേക്ക് മുറിച്ചത് വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അവിടെയും നിരവധി ആളുകൾ കൂടി. ഏതായാലും കേക്ക് മുറിച്ച ശേഷം യുവാവ് തന്നെ അവിടമെല്ലാം വൃത്തിയാക്കുകയായിരുന്നു. എന്തെല്ലാം തരം ആളുകളാണ് ഈ ലോകത്ത് അല്ലേ?

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ