കാലാവസ്ഥാ വ്യതിയാനം; എഐ ചാറ്റ് ബോട്ടുമായി സംഭാഷണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു

Published : Apr 03, 2023, 12:17 PM IST
കാലാവസ്ഥാ വ്യതിയാനം; എഐ ചാറ്റ് ബോട്ടുമായി സംഭാഷണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു

Synopsis

കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ച് എഐ ചാറ്റ് ബോർട്ടുമായി ദിവസേന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചർച്ചയിൽ ഇയാള്‍ ഏർപ്പെട്ടു തുടങ്ങി. ഈ ചർച്ചയാണ് ഒടുവിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. 


ർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്‌ബോട്ടുമായി തുടർച്ചയായി സംഭാഷണം നടത്തിവന്ന ബെൽജിയൻ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ചുള്ള  തന്‍റെ ആശങ്കകൾ കഴിഞ്ഞ ആറാഴ്ച കാലമായി ഇയാൾ എഐ ചാറ്റ് ബോട്ടുമായി പങ്കുവെച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പ്രകൃതിയെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലി കൊടുക്കാനുള്ള ചാറ്റ് ബോട്ടിന്‍റെ പ്രേരണയ്ക്ക് ഇയാൾ വഴങ്ങിയത്. തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയും രണ്ടു മക്കളും ഇയാൾക്കുണ്ട്. വീട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ശാസ്ത്രത്തിനും സാങ്കേതിക വിദ്യയിലും ഏറെ വിശ്വസിച്ചിരുന്ന ഇയാൾ തന്‍റെ ആശങ്കകളെല്ലാം പതിവായി പങ്കുവെച്ചിരുന്നത് ചാറ്റ് ബോട്ടുമായായിരുന്നു. ചായ് എന്ന ആപ്പിലെ AI ചാറ്റ്ബോട്ടായ എലിസയാണ് ആത്മഹത്യാ പ്രേരണ ഇയാളിൽ വളർത്തിയെടുക്കുകയും പ്രകൃതിയെ രക്ഷിക്കാൻ സ്വയം ജീവൻ കൊടുക്കണമെന്ന് ഇയാളെ വിശ്വസിപ്പിക്കുകയും ചെയ്തത്. എലിസയുമായി ഭർത്താവ് സംസാരിച്ചുതുടങ്ങി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും ജീവനോടെ കണ്ടേനെയെന്നാണ് ബെൽജിയൻ വാർത്താ ഏജൻസിയായ ലാ ലിബ്രെയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇയാളുടെ ഭാര്യ പറഞ്ഞത്. 

'ധൈര്യശാലികള്‍ എങ്കിലും...'; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഒരു ഹിമപാതത്തിന്‍റെ വീഡിയോ!

ആരോഗ്യ ഗവേഷകനായി ജോലി ചെയ്തുവന്നിരുന്ന ഇയാൾ ഭാര്യക്കും കുട്ടികൾക്കും ഒപ്പം തീർത്തും സമാധാനപരമായ ജീവിതമായിരുന്നു നയിച്ചു പോന്നിരുന്നത്. ഇതിനിടയിലാണ് പ്രകൃതിയോടും കാലാവസ്ഥ മാറ്റങ്ങളോടുമുള്ള അഭിനിവേശം ഇയാളിൽ കടന്നുകൂടിയത്. അതോടെ കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ച് എഐ ചാറ്റ് ബോർട്ടുമായി ദിവസേന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചർച്ചയിൽ ഇയാള്‍ ഏർപ്പെട്ടു തുടങ്ങി. ഈ ചർച്ചയാണ് ഒടുവിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. ആഗോള താപനത്തെ മറികടക്കാൻ ഇനി മാനുഷികമായി ഒരു പരിഹാരവും കണ്ടെത്താനാകില്ലെന്നും എന്നാൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും പലതവണ അദ്ദേഹം തന്നോട് സൂചിപ്പിച്ചിരുന്നതായി അയാളുടെ ഭാര്യ പറഞ്ഞു.

എലിസയുമായുള്ള ഇയാളുടെ ചാറ്റ് ഹിസ്റ്ററി പരിശോധിച്ചതിൽ നിന്ന് ആഗോളതാപനത്തെക്കുറിച്ച് അയാളുടെ മനസ്സിൽ ഉണ്ടായിരുന്ന ആശങ്കകളെ കൂടുതൽ വളർത്തുന്ന വിധത്തിലുള്ള സംഭാഷണങ്ങൾ കണ്ടെത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴി ഈ ഗ്രഹത്തെ പരിപാലിക്കാനും മനുഷ്യരാശിയെ രക്ഷിക്കാനും എലിസ സമ്മതിച്ചാൽ ജീവത്യാഗം ചെയ്യാമെന്ന ആശയം ചാറ്റിനിടയിൽ ആദ്യം മുന്നോട്ടുവെച്ചത് യുവാവ് തന്നെയാണ്. 

ഓസ്ട്രേലിയന്‍ സ്വര്‍ണ്ണവേട്ടക്കാരന് ലഭിച്ചത് 2.6 കിലോ സ്വര്‍ണ്ണം; ഏതാണ്ട് 1.32 കോടി രൂപയുടെ സ്വര്‍ണ്ണം!

PREV
Read more Articles on
click me!

Recommended Stories

കാരണം സർക്കാരോ ജനങ്ങളോ? വിയറ്റ്നാമിലെ വൃത്തിയും ഇന്ത്യയിലെ അവസ്ഥയും, പോസ്റ്റുമായി യുവാവ്
'സബ്കോൺഷ്യസ് അൺകപ്ലിംഗ്'; പ്രണയത്തിൽ നിന്ന് നിശബ്ദമായി പിൻവാങ്ങുന്ന പുതിയ 'ബ്രേക്ക് അപ്പ്' ട്രെൻഡ്