എതിര്‍ ദിശയിലുള്ള മലയില്‍ നിന്നും ഇടിഞ്ഞ് വരുന്ന ഹിമപാതം താഴ്വാര കടന്ന് സ്കീയര്‍മാരുടെ സമീപത്തേക്ക് വളരെ വേഗത്തിലാണ് വരുന്നത്. എന്നാല്‍ അവരാരും തന്നെ അവിടെ നിന്ന് മാറാന്‍ തയ്യാറായില്ല. 


ഞ്ഞ് മൂടിയ മലനിരകളില്‍ നിന്ന് മഞ്ഞിടിഞ്ഞ് താഴ്വാരത്തേക്ക് പതിക്കുന്ന നിരവധി വീഡിയോകള്‍ ഇതിന് മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. അവയൊക്കെ തന്നെ സുരക്ഷിതമായ അകലങ്ങളില്‍ നിന്ന് ചിത്രീകരിച്ചവയായിരുന്നു. എന്നാല്‍, അതിശക്തമായും വളരെ വേഗതയിലും താഴേയ്ക്ക് പതിക്കുന്ന ഹിമപാതത്തെ ചിത്രീകരിക്കുന്ന വേളയില്‍ ക്യാമറമാനെയും സുഹൃത്തുക്കളെയും മഞ്ഞ് മൂടിയ കാഴ്ച ഇന്‍റെര്‍നെറ്റില്‍ വൈറലായി. 

ക്രിസ് ഹാരിംഗ്ടണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ഒരു സുഹൃത്ത് ഇത് എന്നോട് പങ്കുവച്ചു, സണ്‍ഡാന്‍സ് റിസോട്ടിലെ ഹിമപാതം' എന്ന് അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. അമേരിക്കയിലെ യൂട്ടായിലെ സണ്‍ഡാന്‍സ് റിസോര്‍ട്ടില്‍ നിന്നുള്ളതാണ് വീഡിയോ. വീഡിയോയില്‍ മലയുടെ മുകളില്‍ നിന്നും ഹിമപാതം താഴേയ്ക്ക് പതിക്കുന്നത് കാണാം. അതിനിടെയില്‍ രണ്ട് സ്കീയര്‍മാരെയും കാണാം. എതിര്‍ ദിശയിലുള്ള മലയില്‍ നിന്നും ഇടിഞ്ഞ് വരുന്ന ഹിമപാതം താഴ്വാര കടന്ന് സ്കീയര്‍മാരുടെ സമീപത്തേക്ക് വളരെ വേഗത്തിലാണ് വരുന്നത്. എന്നാല്‍ അവരാരും തന്നെ അവിടെ നിന്ന് മാറാന്‍ തയ്യാറായില്ല. ഒടുവില്‍ ക്യാമറാമാനെ അടക്കം മൂന്ന് പേരെയും പരസ്പരം കാണാന്‍ പറ്റാത്ത തരത്തില്‍ മഞ്ഞ് മൂടുന്നു. വീഡിയോ വളരെ വേഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

Scroll to load tweet…

അമ്മയുടെ മൃതദേഹം മമ്മി ചെയ്ത് സൂക്ഷിച്ചത് 13 വര്‍ഷം; ഒടുവില്‍ മകന് ജയില്‍ വാസം

നിരവധി പേരാണ് വീഡിയോ കണ്ട് അതിശയം പ്രകടിപ്പിച്ചത്. പലരും പറഞ്ഞത് അത്രയും ശക്തമായ ഹിമപാതമായിട്ടും അവരെന്ത് കൊണ്ട് അവിടെ നിന്നും പിന്മാറാന്‍ തയ്യാറായില്ലെന്നായിരുന്നു. “കൊള്ളാം, അവൻ ധൈര്യശാലിയാണ്. ഇത് കാണുകയാണെങ്കില്‍ ഞാൻ ഓടിപ്പോകുമെന്നാണ് തോന്നുന്നത്. പക്ഷേ ജീവിതത്തിൽ അത് ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. അവരെല്ലാം സുഖമാണോ?" മറ്റൊരാള്‍ ചോദിച്ചു. അയാള്‍ ഹിമപാതത്തിന്‍റെ മനോഹാരിത ആസ്വദിക്കുമ്പോള്‍ തന്നെ അവിടെയുണ്ടായിരുന്നവര്‍ സുരക്ഷിതരാണോയെന്ന് ആശങ്കയും പങ്കുവച്ചു. 

ഊബർ ടാക്സിയില്‍ കയറിയ ഡയാലിസിസ് രോഗിക്ക് തന്‍റെ വൃക്കകളിലൊന്ന് ദാനം ചെയ്ത് ഡ്രൈവര്‍; കൈയടിച്ച് നെറ്റിസണ്‍സ്