മകന്‍റെ ഫോണില്‍ 'X'ആപ്പ്; മകന്‍ ട്വിറ്ററില്‍ സമയം കളയുകയാണെന്ന് ഭയന്നെന്ന് പിതാവ്; പിന്നാലെ ട്വിസ്റ്റ് !

Published : Aug 05, 2023, 12:03 PM ISTUpdated : Aug 05, 2023, 01:23 PM IST
മകന്‍റെ ഫോണില്‍ 'X'ആപ്പ്; മകന്‍ ട്വിറ്ററില്‍ സമയം കളയുകയാണെന്ന് ഭയന്നെന്ന് പിതാവ്; പിന്നാലെ ട്വിസ്റ്റ് !

Synopsis

ട്വിറ്ററിന്‍റെ പുതിയ ചിഹ്നമായ 'X' നെ ട്രോളിക്കൊണ്ടായിരുന്നു പിതാവിന്‍റെ കുറിപ്പ്.


ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്കിന്‍റെ ട്വിറ്റര്‍ പരിഷ്ക്കാരങ്ങള്‍ പലതും ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോഴും അത്രയ്ക്ക് പിടിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ട്വിറ്ററിന് പഴയ ഗരിമ നഷ്ടപ്പെട്ടെന്നാണ് പല ഉപയോക്താക്കളും ഇപ്പോഴും അഭിപ്രായപ്പെടുന്നത്. പലരും ഇലോണ്‍ മസ്കിനെ, ട്വിറ്ററില്‍ തന്നെ ട്രോളാറുമുണ്ട്. ട്വിറ്ററിന്‍റെ പുതിയ ലോഗോ ഇറങ്ങിയതിന് പിന്നാലെ നിരവധി മീമുകളും ട്രോളുകളുമാണ് ഈ വിഷയത്തെ അടിസ്ഥാനമാക്കി ഇപ്പോഴും ട്വിറ്ററില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ച  അത്തരത്തിലൊരു ട്രോള്‍ ട്വീറ്റ് ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചു. 

ട്വിറ്ററിന്‍റെ പുതിയ ചിഹ്നമായ 'X', എക്സ് വീഡിയോസ് എന്ന അഡല്‍സ് ഓണ്‍ലി സൈറ്റാണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ടെന്നതായിരുന്നു ട്വീറ്റിന്‍റെ ആശയം.  @ParikPatelCFA ഉപയോക്താവ് തന്‍റെ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു. “ഇന്നലെ രാത്രി ഞാൻ മകന്‍റെ ഫോൺ പരിശോധിച്ചപ്പോൾ അവന്‍റെ ഫോണില്‍ X എന്ന ചിഹ്നമുള്ള ഒരു ആപ്പുണ്ടെന്ന് കണ്ടെത്തി. അവൻ ട്വിറ്ററിൽ സമയം ചിലവഴിക്കുകയാണെന്ന് ഒരു നിമിഷം ഞാൻ ആശങ്കപ്പെട്ടു. നന്ദി, ഇത് വെറും എക്സ് വീഡിയോസ് മാത്രമായിരുന്നു,” ഡോ. പരീഖ് പട്ടേല്‍ എഴുതി. ട്വീറ്റ് ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചു. 

പശുവും മൂര്‍ഖനും ഒരു പ്രണയ സല്ലാപം; വൈറലായ ഒരു വീഡിയോ കാണാം

തന്‍റെ അതിര്‍ത്തി അടയാളപ്പെടുത്താന്‍ മരത്തില്‍ നഖം കൊണ്ട് കൊറിയിടുന്ന കറുത്ത കടുവ; വൈറലായി ഒരു വീഡിയോ !

 

ഡോ. പരീഖ് പട്ടേലിന്‍റെ കുറിപ്പ് രണ്ട് ദിവസത്തിനുള്ളില്‍ ഒമ്പത് ലക്ഷം പേരാണ് കണ്ടത്. 'നൂറ്റാണ്ടിന്‍റെ പിതാവ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.  'അവര്‍ പ്രധാനപ്പെട്ട മൂല്യങ്ങള്‍ പഠിച്ചെന്ന് ഉറപ്പാക്കുക. ട്വിറ്ററിലെ എല്ലാ വിഷാംശങ്ങളും ഒഴിവാക്കുക.. നല്ല രക്ഷാകർതൃത്വം' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. അഡല്‍റ്റ്സ് ഓണ്‍ലിയായ എക്സ്‍ വീഡിയോസ് സൈറ്റിന് ഇനിയെങ്കിലും നിയമസസാധുത നല്‍കണമെന്ന് ഇതിനിടെ ചിലരെഴുതി. 'ചില കാര്യങ്ങള്‍ എത്ര പെട്ടന്നാണ് ആശങ്കയായി മാറുന്നത്' എന്ന് ഒരു കാഴ്ചക്കാരന്‍ സങ്കടപ്പെട്ടു. മറ്റ് ചിലര്‍ അദ്ദേഹം വളരെ സീരയസായി എഴുതിയതാണെന്ന് കരുതി, 'നിങ്ങള്‍ അത് ഒരുമിച്ചിരുന്ന് കണ്ടോ'എന്ന് വരെ ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?