9-5 കോർപറേറ്റ് ജോലിയുപേക്ഷിച്ച് ഹോം സ്റ്റേ തുടങ്ങി, 1 ലക്ഷം വരെ മാസവരുമാനം, ആവശ്യത്തിന് സമാധാനം, സ്വാതന്ത്ര്യം, പോസ്റ്റ്

Published : Apr 03, 2026, 05:19 PM IST
homestay

Synopsis

സമ്മർദ്ദം നിറഞ്ഞ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ഉദയ്പൂരിലേക്ക് മടങ്ങിയ ഒരു 27-കാരൻറെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തൻ്റെ വീട് ഒരു ഹോംസ്റ്റേ ആക്കി മാറ്റി, ഇതിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനം നേടുന്നുണ്ട് എന്നാണ് യുവാവ് പറയുന്നത്.

പലർക്കും കോർപ്പറേറ്റ് ജോലി മടുക്കുകയാണ്. ദിവസവും രാവിലെ പോയി വൈകുന്നേരം വരെ ഓഫീസിലെ മടുപ്പിക്കുന്ന അന്തരീക്ഷവും, സ്ഥിരതയില്ലായ്മയും മേലുദ്യോ​ഗസ്ഥരുടെ അപമാനവും ഒന്നും സഹിക്കാൻ പലർക്കും ഇപ്പോൾ സാധിക്കാറില്ല. അതിനാൽ തന്നെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം വഴി തേടുന്നവരുടെ എണ്ണം കൂടുകയാണ്. അങ്ങനെ ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ 27 -കാരൻ റെഡ്ഡിറ്റിലാണ് തന്റെ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. നഗരത്തിലെ സമ്മർദ്ദം നിറഞ്ഞ ജോലി ഉപേക്ഷിച്ച് യുവാവ് സ്വന്തം നാടായ ഉദയ്പൂരിലേക്ക് മടങ്ങി അവിടെ സ്വന്തമായി വാങ്ങിയ വീട് 'ഹോംസ്റ്റേ' ആക്കി മാറ്റുകയായിരുന്നു. അതിലൂടെ നല്ലൊരു വരുമാനം കണ്ടെത്താൻ യുവാവിന് സാധിക്കുന്നുമുണ്ട്.

'ഉദയ്പൂരിലെ സമാധാനപരമായ ജീവിതം, കുറഞ്ഞ ചിലവ്, കൂടുതൽ സ്വാതന്ത്ര്യം' എന്ന ക്യാപ്ഷനോടെയാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ന​ഗരത്തിലെ തിരക്കേറിയ ജീവിതത്തെ അപേക്ഷിച്ച് സാമ്പത്തികമായും മാനസികമായും ഇപ്പോഴാണ് താൻ കൂടുതൽ സംതൃപ്തൻ എന്നാണ് പോസ്റ്റിൽ പറയുന്നത്. ശരാശരി ഒരു ലക്ഷം രൂപ വരെ പ്രതിമാസം വരുമാനം ലഭിക്കുന്നുണ്ട്. വിനോദസഞ്ചാര സീസണുകളാണെങ്കിൽ ഇത് 3 - 4 ലക്ഷം വരെയാകും. ഓഫ്-സീസണാണെങ്കിൽ 40,000 രൂപയൊക്കെയായി വരുമാനം താഴുമെങ്കിലും അത് മുൻകൂട്ടി കണ്ട് അതിനനുസരിച്ച് പ്ലാൻ ചെയ്യാൻ സാധിക്കാറുണ്ട്.

അതുപോലെ തന്നെ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ജീവിത ചിലവ് കുറവാണ്. മാസം 20,000 മുതൽ 30,000 രൂപ കൊണ്ട് അത്യാവശ്യം ആവശ്യങ്ങളൊക്കെ നടന്നുപോകും. ട്രാഫിക് ബ്ലോക്കുകളോ കൃത്യസമയത്ത് ഓഫീസിൽ എത്തണമല്ലോ എന്ന സമ്മർദ്ദമോ ഇല്ല. പ്രഭാതങ്ങൾ കൂടുതൽ ഉന്മേഷപ്രദവും സമാധാനമുള്ളതുമാണ്. ചിലവുകൾ വലിയ രീതിയിൽ കുറഞ്ഞു. 9-5 ജോലിയെ അപേക്ഷിച്ച് തന്റെ സമയം ഇപ്പോൾ തന്റെ തന്നെ നിയന്ത്രണത്തിലാണ് എന്നും പോസ്റ്റിൽ പറയുന്നു.

 

 

അതേസമയം, തന്നെ ഇതിനെ ഒരു പെർഫെക്ട് ജീവിതം എന്നൊന്നും വിളിക്കാനാവില്ല. കൃത്യമായ ശമ്പളം ലഭിക്കുന്ന ജോലി അല്ലാത്തതിനാൽ വരുമാനത്തിലെ അനിശ്ചിതത്വം ഒരു വെല്ലുവിളിയാണ് എന്നും ലളിതമായ ജീവിതം ആ​ഗ്രഹിക്കുന്ന, സമയത്തിന് പ്രാധാന്യം നൽകുന്നവർക്കാണ് ഇങ്ങനെ ഒരു മാറ്റം നല്ലത് എന്നാണ് യുവാവ് പറയുന്നത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേർ കമന്റുകളുമായി എത്തി. സ്വപ്നതുല്ല്യമായ ജീവിതമാണ് യുവാവിന്റേത് എന്നാണ് പലരും പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'കേസ് ഒഴിവാക്കാം, 10,000 രൂപ തരാം മകളെ വീട്ടിലേക്ക് വിട്'; അറസ്റ്റിലായ യുവതിയോട് സബ് ഇൻസ്പെക്ടർ, പിന്നാലെ അറസ്റ്റ്
33 വർഷം, തട്ടിക്കൊണ്ട് പോയ അനിയനെ തേടി രാജ്യം മൊത്തമലഞ്ഞു; ഒടുവിൽ ചേച്ചിയുടെ കാത്തിരിപ്പിന് അന്ത്യം