1859 രൂപ മോഷ്ടിച്ചു; പോലീസിനെ പേടിച്ച കള്ളൻ ഗുഹയില്‍ ഒളിച്ച് ജീവിച്ചത് 14 വര്‍ഷം

Published : Mar 04, 2023, 04:51 PM IST
1859 രൂപ മോഷ്ടിച്ചു; പോലീസിനെ പേടിച്ച കള്ളൻ ഗുഹയില്‍ ഒളിച്ച് ജീവിച്ചത് 14 വര്‍ഷം

Synopsis

ജനവാസ മേഖലയിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ ഉള്ളിലോട്ട് മാറി കാടിനുള്ളിൽ ആയിരുന്നു ഇയാൾ അഭയം തേടിയ ഗുഹ. 

1859 രൂപ മോഷ്ടിച്ച് പൊലീസിനെ ഭയന്ന് ഗുഹയിൽ ഒളിച്ച കള്ളൻ 14 വർഷങ്ങൾക്ക് ശേഷം കീഴടങ്ങി. 2009 ലാണ് ഒരു ഗ്യാസ് സ്റ്റേഷൻ കവർച്ചാ സംഘത്തിൽ പങ്കാളിയായ ഇയാൾ 156 യുവാൻ (1,859 രൂപ) മോഷ്ടിച്ചത്.  മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ 14 വർഷത്തോളം പൊലീസിനെ പേടിച്ച് ഒളിച്ചിരുന്നത് ഒരു ഗുഹയിൽ. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എൻഷി സിറ്റിയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ലിയു മൗഫു എന്ന ആളാണ് ഇത്തരത്തിൽ നീണ്ട കാലം ഒളിച്ച് ജീവിച്ചത്. 

മോഷണം നടത്തുന്ന സമയത്ത് ഇയാൾക്ക് 30 വയസ്സ് ആയിരുന്നു. ഇയാളുടെ ഒരു ബന്ധുവും മറ്റൊരു സുഹൃത്തും ഉൾപ്പെടെ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് ഗ്യാസ് സ്റ്റേഷൻ കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്നത്. മോഷ്ടിച്ചെടുത്ത തുകയിൽ നിന്നും 60 യുവാൻ (715 രൂപ) ഇവർ ഭക്ഷണം വാങ്ങിക്കാനും പടക്കങ്ങൾ വാങ്ങിക്കാനുമായി ഉപയോഗിച്ചു. ബാക്കി വന്ന തുക മൂന്നുപേരും തുല്യമായി വീതിച്ചെടുത്തു. ഓരോരുത്തര്‍ക്കും കിട്ടിയത് 381 രൂപ വച്ച്. 

കൂടുതല്‍ വായനയ്ക്ക്:  'ഭൂമിയിലെ സ്വര്‍ഗ്ഗം': കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്ന നീലത്താഴ്വാര; വീഡിയോ കാണാം

എന്നാൽ, അധികം വൈകാതെ തന്നെ പൊലീസ് ഇയാളുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. തന്നെയും പൊലീസ് വൈകാതെ പിടികൂടുമെന്ന് ഉറപ്പായത്തോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പൊലീസിനും മറ്റുള്ളവർക്കും യാതൊരു സംശയവും തോന്നാത്ത വിധം ഒരു ഗുഹയിലാണ് ഇയാൾ ഒളിച്ച് താമസിച്ചത്. ജനവാസ മേഖലയിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ ഉള്ളിലോട്ട് മാറി കാടിനുള്ളിൽ ആയിരുന്നു ഇയാൾ അഭയം തേടിയ ഗുഹ. കാട്ടു മൃഗങ്ങളിൽ നിന്നും സംരക്ഷണം നേടുന്നതിനായി തെരുവ് നായ്ക്കളെയും ഇയാൾ ഇണക്കി വളർത്തിയിരുന്നു. 

നാട്ടിൽ നിന്നും പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണ സാധനങ്ങളും മോഷ്ടിച്ച് ഗുഹയിൽ എത്തിച്ചാണ് ഇയാൾ ആഹാരത്തിനുള്ള വക കണ്ടെത്തിയിരുന്നത്. എന്നാല്‍, നാട്ടിൽ ഉത്സവങ്ങളും മറ്റും നടക്കുന്ന സമയത്ത് ഇയാൾ കുടുംബത്തെ കാണാൻ പോകുന്നതും പതിവായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അല്പസമയം മാത്രം അവരോടൊപ്പം ചെലവഴിച്ചതിനുശേഷം ആരുടെയും കണ്ണിൽപ്പെടാതെ ഇയാൾ മടങ്ങിപ്പോവുകയാണ് പതിവ്. അത്തരമൊരു സന്ദർശനത്തിനിടയിൽ ഇയാൾ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു. തുടർന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ ഗുഹയില്‍ നിന്ന് പിടികൂടുകയുമായിരുന്നു. ചൈനയിൽ മോഷണം വലിയ കുറ്റകൃത്യമായിയാണ് കണക്കാക്കുന്നത്. മൂന്ന് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ഇയാൾക്ക് ലഭിച്ചേക്കാം.
 

കൂടുതല്‍ വായനയ്ക്ക്: 2.2 ലക്ഷം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈവശംവെച്ച 72 കാരൻ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ