25 കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് മദ്യഷോപ്പിൽ കളഞ്ഞുപോയി, മാറാൻ ശ്രമിച്ച് ജോലിക്കാരി, പിന്നെ സംഭവിച്ചത്..

Published : Jul 03, 2023, 01:38 PM IST
25 കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് മദ്യഷോപ്പിൽ കളഞ്ഞുപോയി, മാറാൻ ശ്രമിച്ച് ജോലിക്കാരി, പിന്നെ സംഭവിച്ചത്..

Synopsis

അന്ന് വൈകുന്നേരം ലോട്ടറി ഓഫീസിൽ നിന്നും അദ്ദേഹത്തിന് ഒരു കോൾ വന്നു. അതിൽ പറഞ്ഞത് പോൾ എടുത്ത ലോട്ടറി ടിക്കറ്റിന് 25 കോടി സമ്മാനമടിച്ചു എന്നായിരുന്നു. പോൾ ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ലോട്ടറിയടിക്കുക എന്നാൽ വളരെ അപൂർവം പേർക്ക് മാത്രം ലഭിക്കുന്ന ഭാ​ഗ്യമാണ് എന്ന് പറയേണ്ടി വരും. വർഷങ്ങളോളം ലോട്ടറിയെടുത്താലും ഭാ​ഗ്യം കനിയാത്തവരുണ്ട്. അതുപോലെ തന്നെ ചിലപ്പോൾ വർഷങ്ങൾ നിർത്താതെ ലോട്ടറിയെടുത്ത് വിജയിക്കുന്നവരും, അപൂർവമായി എടുത്ത് വിജയിക്കുന്നവരും ഒക്കെ ഉണ്ട്. എന്നാലും, 25 കോടി രൂപ ലോട്ടറി അടിച്ചിട്ട് ആ ടിക്കറ്റ് വല്ലയിടത്തും വച്ച് മറക്കുക എന്നത് വളരെ കഷ്ടമുള്ള കാര്യമാണ് അല്ലേ? 

മസാച്യുസെറ്റ്‌സുകാരനായ മെക്കാനിക്ക് പോൾ ലിറ്റിൽ, ജനുവരിയിലാണ് ലേക്‌വില്ലെ മദ്യവിൽപ്പനശാലയിൽ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് അബദ്ധവശാൽ കളഞ്ഞു പോരുന്നത്. എന്നാൽ, ആ കടയിൽ ജോലി ചെയ്തിരുന്ന 23 -കാരിയായ കാർലി നൂൺസ് ഇത് തന്റെ പോക്കറ്റിൽ സൂക്ഷിച്ചു. പോളാകട്ടെ ആ ടിക്കറ്റ് തന്റെ കയ്യിൽ നിന്നും എവിടെയോ വീണുപോയി എന്നും കരുതി അത് ഉപേക്ഷിക്കുകയും ചെയ്തു. 

1649 കോടിയ്‍ക്ക് ലോകത്തിലെ ഏറ്റവും വിലയേറിയ വസതികളിലൊന്ന് സ്വന്തമാക്കി ഇന്ത്യൻ വംശജൻ 

എന്നാൽ, അന്ന് വൈകുന്നേരം ലോട്ടറി ഓഫീസിൽ നിന്നും അദ്ദേഹത്തിന് ഒരു കോൾ വന്നു. അതിൽ പറഞ്ഞത് പോൾ എടുത്ത ലോട്ടറി ടിക്കറ്റിന് 25 കോടി സമ്മാനമടിച്ചു എന്നായിരുന്നു. പോൾ ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതേ സമയം നൂൺസാവട്ടെ തന്റെ സഹപ്രവർത്തകയുമായി ആ ടിക്കറ്റും കൊണ്ട് ലോട്ടറി ഓഫീസിലെത്തി. പക്ഷേ, ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചത് കണ്ട് ലോട്ടറി ഓഫീസിലുണ്ടായിരുന്നവർക്ക് സംശയം തോന്നി. നൂൺസ് പറഞ്ഞത് ആ കേടുപാടുകൾ അറിയാതെ പറ്റിപ്പോയതാണ് എന്നാണ്. 

ഏതായാലും ലോട്ടറി ഓഫീസിലുള്ളവർക്ക് കാര്യം മനസിലായി. കുറച്ച് ചോദ്യം ചെയ്തപ്പോൾ നൂൺസ് കുറ്റം സമ്മതിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പോളിന് ലോട്ടറി ഓഫീസിൽ നിന്നും 25 കോടിയുടെ ചെക്ക് കൈമാറി. തന്റേതല്ലാത്ത ലോട്ടറി ടിക്കറ്റ് കൈമാറാൻ ശ്രമിച്ചതിന് നൂൺസിനെതിരെ കുറ്റവും ചുമത്തിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

15 ലക്ഷം നൽകി 10 ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങി, എല്ലാം സുഹൃത്തുക്കൾക്ക് വേണ്ടി; വീഡിയോ വൈറൽ
ബുദ്ധ പ്രതിമയാണെന്ന് കരുതി യുവതി വർഷങ്ങളോളം ആരാധിച്ചത് കാർട്ടൂൺ കഥാപാത്രത്തെ!