ജനീവയിൽ നിന്ന് 15 മിനിറ്റ് ഡ്രൈവ് ചെയ്താൽ മതിയാകും ഈ വസതി സ്ഥിതി ചെയ്യുന്ന ജിൻജിൻസ് എന്ന മനോഹരമായ ഗ്രാമത്തിൽ എത്തിച്ചേരാൻ.
സ്വിറ്റ്സർലൻഡിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ വസതികളിലൊന്ന് സ്വന്തമാക്കി ഇന്ത്യൻ വംശജനും ഭാര്യയും. 1649 കോടി രൂപയ്‍ക്കാണ് ഇന്ത്യൻ വംശജനായ കോടീശ്വരൻ പങ്കജ് ഓസ്വാളും ഭാര്യ രാധിക ഓസ്വാളും അടുത്തിടെ 'വില്ല വാരി' എന്ന് പേരിട്ടിരിക്കുന്ന ഈ വസതി സ്വന്തമാക്കിയത്.
നഗരങ്ങളുടെ ബഹളങ്ങളില്ലാത്ത വിദൂരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ആഡംബരവസതിയിലിരുന്നാൽ മൗണ്ട് ബ്ലാങ്ക് കണ്ടാസ്വദിക്കാം. 4.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തികച്ചും അത്യാഡംബരമായ ജീവിതം തന്നെയാണ് ഈ വസതി സമ്മാനിക്കുന്നത്. എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് $200 മില്ല്യൺ അഥവാ 1649 കോടി രൂപ നൽകിയാണ് പങ്കജ് ഓസ്വാൾ വസതി സ്വന്തമാക്കിയിരിക്കുന്നത്.
ട്രോളിബാഗുകളുമായി ചെന്നാൽ ഈ നഗരത്തിലിനി പിഴയൊടുക്കേണ്ടി വരിക 20000 -ത്തിലധികം രൂപ!
ലോകത്തിലെ ഏറ്റവും ചെലവേറിയ വസതികളിൽ ഒന്നായി അറിയപ്പെടുന്ന ഈ വീട് അത്തരം വീടുകളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒന്നായി ഇടം നേടിയതാണ്. ജനീവയിൽ നിന്ന് 15 മിനിറ്റ് ഡ്രൈവ് ചെയ്താൽ മതിയാകും ഈ വസതി സ്ഥിതി ചെയ്യുന്ന ജിൻജിൻസ് എന്ന മനോഹരമായ ഗ്രാമത്തിൽ എത്തിച്ചേരാൻ. മഞ്ഞുമൂടിയ ആൽപ്‌സിന്റെ അതിമനോഹരമായ കാഴ്ചകളും ഇവിടെ നിന്നും കാണാം. കാന്റൺ ഓഫ് വോഡിലെ ഏറ്റവും വലിയ എസ്റ്റേറ്റ് എന്ന ബഹുമതിയും വില്ല വാരിക്ക് സ്വന്തമാണ്.
ഓസ്വാൾ അഗ്രോ മിൽസ്, ഓസ്വാൾ ഗ്രീൻടെക്ക് എന്നിവയെല്ലാം സ്ഥാപിച്ച പരേതനായ അഭയ് കുമാർ ഓസ്വാളിന്റെ മകനാണ് വില്ല വാരി സ്വന്തമാക്കിയ കോടീശ്വരൻ പങ്കജ് ഓസ്വാൾ. അദ്ദേഹം ഒരു വ്യവസായിയാണ്. 2016 -ൽ പിതാവിന്റെ മരണത്തിന് ശേഷമാണ് അദ്ദേഹം ഓസ്വാൾ ഗ്രൂപ്പ് ഗ്ലോബലിന്റെ ചുമതല ഏറ്റെടുക്കുന്നത്.
