പാമ്പുകളെ വാലിൽ പിടിച്ചു കറക്കിയെടുത്ത് യൂട്യൂബർ! വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

Published : Mar 16, 2023, 02:30 PM ISTUpdated : Mar 16, 2023, 02:31 PM IST
പാമ്പുകളെ വാലിൽ പിടിച്ചു കറക്കിയെടുത്ത് യൂട്യൂബർ! വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

Synopsis

ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ബ്രൂവറിന്റെ യൂട്യൂബ് വീഡിയോകൾ എപ്പോഴും അമ്പരപ്പോടെയാണ് ആളുകൾ ഏറ്റെടുക്കാറ്. കാരണം ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം ജീവികളുമായി അത്ര മാത്രം അടുത്തിടപഴകി കൊണ്ടുള്ളതാണ് ഇദ്ദേഹത്തിൻറെ വീഡിയോകൾ.

കുറച്ചു പേർക്കെങ്കിലും പാമ്പ് ഒരു ഭീകരജീവി തന്നെയാണ്. പലരെയും ഏറ്റവും അധികം ഭയപ്പെടുത്തുന്ന ഒരു ജീവിയാണ് പാമ്പ്. എന്തിനേറെ പറയുന്നു പാമ്പുകളെ ചിത്രത്തിലും വീഡിയോകളിലും കാണുമ്പോൾ തന്നെ ഭയക്കുന്നവരും ചുരുക്കമല്ല. എന്നാൽ, രണ്ട് പെരുമ്പാമ്പുകളെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. അമേരിക്കൻ യൂട്യൂബർ ആയ ജെയ് ബ്രൂവർ ആണ് ഇത്തരത്തിൽ കെട്ടു പിണഞ്ഞു കിടക്കുന്ന പെരുമ്പാമ്പുകളെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

കാലിഫോണിയയിലെ ഫൗണ്ടൈൻ വാലിയിൽ സ്ഥിതി ചെയ്യുന്ന ഒരു Reptile Zoo ഉടമസ്ഥൻ കൂടിയാണ് ജെയ് ബ്രൂവർ. ഇഴജന്തുക്കളോട് ഏറെ സ്നേഹമുള്ള ഇദ്ദേഹം ചെറുപ്പം മുതലേയുള്ള തൻറെ ആഗ്രഹത്തിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു മൃഗശാല സ്ഥാപിച്ചത്. വിദേശ ഇനത്തിൽപ്പെട്ട പാമ്പുകളും ചീങ്കണ്ണികളും ആമകളും ഉൾപ്പടെ  നൂറുകണക്കിന് ഉരഗങ്ങളാണ് ഇവിടെ ഉള്ളത്. 

ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ബ്രൂവറിന്റെ യൂട്യൂബ് വീഡിയോകൾ എപ്പോഴും അമ്പരപ്പോടെയാണ് ആളുകൾ ഏറ്റെടുക്കാറ്. കാരണം ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം ജീവികളുമായി അത്ര മാത്രം അടുത്തിടപഴകി കൊണ്ടുള്ളതാണ് ഇദ്ദേഹത്തിൻറെ വീഡിയോകൾ. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്ന വീഡിയോയിലും സമാനമായ രീതിയിൽ ഒരേസമയം രണ്ടു പെരുമ്പാമ്പുകളെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. 

കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ട് പെരുമ്പാമ്പുകൾ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതാണ് വീഡിയോയിൽ. എന്നാൽ ഇവയ്ക്ക് സമീപം ഇരുന്ന് യാതൊരു ഭയവും ഇല്ലാതെ അവയുടെ വാലിൽ പിടിച്ച് കെട്ടഴിച്ചു വിടുന്ന ബ്രൂവറിനെയാണ് വീഡിയോയിൽ കാണുന്നത്. താങ്കൾക്ക് അല്പം പോലും ഭയമില്ലേ എന്നും എന്തുകൊണ്ടാണ് സ്വയം സുരക്ഷയെ ഇത്ര ലാഘവത്തോടെ കാണുന്നത് എന്നും ഉൾപ്പടെയുള്ള നിരവധി ചോദ്യങ്ങളാണ് വീഡിയോ കണ്ടവർ കമൻറുകൾ ആയി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, വീഡിയോയിൽ ബ്രൂവർ പറയുന്നത് ഇത് തൻറെ പാഷനാണെന്നും ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയെ കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ സന്തോഷമാണെന്ന് തോന്നുന്നതൊന്നും ആണ്. ഏതായാലും വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

PREV
Read more Articles on
click me!

Recommended Stories

'എനിക്ക് കരച്ചിൽ വരുന്നു'; തമാശ പറഞ്ഞതിന് പിന്നാലെ ഇന്‍ഡിഗോ പൈലറ്റ് ഡേറ്റിംഗ് ആപ്പിൽ 'അൺമാച്ച്' ചെയ്തെന്ന് യുവതി
കുഞ്ഞുമനസ് നോവിക്കാനാകില്ല; കൂട്ടുകാരൻറെ വിയോഗം മറച്ചുവെച്ച് കുട്ടികളെ കൊണ്ട് അവന് ഓർമ്മക്കുറിപ്പ് എഴുതിപ്പിച്ച് അധ്യാപിക