കാമുകിയെ കാണാൻ നിയമവിരുദ്ധമായി പല അതിർത്തികളും കടന്നു, ആ കാമുകി ഉപേക്ഷിച്ചുവെന്ന് യുവാവിന്റെ പരാതി

By Web TeamFirst Published Nov 24, 2022, 12:53 PM IST
Highlights

കാമുകിയെ കാണാൻ വേണ്ടി നടക്കവെ തന്റെ കാല് പോലും പൊട്ടിയിട്ടുണ്ട് എന്നും മൈൽസ് പരാതി പറയുന്നു. 10 ദിവസത്തെ കഠിനമായ യാത്രയാണ് അവളെ കാണാൻ വേണ്ടി താൻ നടത്തിയത്. നിയമവിരുദ്ധമായി പല അതിർത്തികളും താൻ കടന്നു. അവൾ തന്നെ കാണാൻ വന്നില്ല എന്ന് മാത്രമല്ല ഇപ്പോൾ ഫോണിലൂടെ ഈ ബന്ധം അവസാനിപ്പിച്ചതായും പറയുന്നു എന്നും മൈൽസ് പറഞ്ഞു.

അപകടകരമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും യാത്ര ചെയ്യേണ്ടി വരുന്ന ആളുകളുണ്ട്. മനപ്പൂർവം യാത്ര ചെയ്യുന്ന ആളുകളും ഉണ്ട്. ഏതായാലും ബ്രിട്ടീഷ് വിദ്യാർത്ഥിയായ മൈൽസ് റൂട്ട്ലെഡ്ജ് അറിയപ്പെടുന്നത് തന്നെ 'ഏറ്റവും അപകടകാരിയായ ടൂറിസ്റ്റ്' എന്നാണ്. അതിന് കാരണവുമുണ്ട്. മൈൽസ് അഫ്​ഗാനിസ്ഥാനിൽ പോയത് എപ്പോഴാണ് എന്ന് അറിയുമോ? താലിബാൻ അവിടെ ഭരണം മുഴുവനായും പിടിച്ചെടുക്കുന്ന സമയത്ത്. അതുപോലെ തന്നെ റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തുമ്പോൾ അവിടെയും ഉണ്ടായിരുന്നു മൈൽസ്. 

സ്വയം തന്നെ മൈൽസ് വിശേഷിപ്പിക്കുന്നത് 'ഡേഞ്ചർ ടൂറിസ്റ്റ്' എന്നാണ്. പലപ്പോഴും വാർത്തയായിട്ടുള്ള മൈൽസ് ഇപ്പോൾ പുതിയൊരു കാര്യവും പറഞ്ഞുകൊണ്ട് വന്നിരിക്കുകയാണ്. തന്റെ കാമുകിയെ കാണുന്നതിന് വേണ്ടി പല അതിർത്തികളും താൻ നിയമവിരുദ്ധമായി കടന്നിട്ടുണ്ട്. എന്നാൽ, ആ കാമുകി തന്നെ ബ്രേക്കപ്പ് ചെയ്തിരിക്കുകയാണ്. അതും ഒരു ഫോൺകോളിലാണ് കാമുകി താനീ ബന്ധം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞതത്രെ. 

@real_lord_miles ആണ് മൈൽസിന്റെ ട്വിറ്റർ ഹാൻഡിൽ. അവിടെ പലപ്പോഴും തന്റെ വിശേഷങ്ങളെല്ലാം മൈൽസ് പങ്ക് വയ്ക്കാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ തന്നെയാണ് കാമുകി തന്നെ ഉപേക്ഷിച്ചതിനെ കുറിച്ചും മൈൽസ് വെളിപ്പെടുത്തിയത്. അവളെ കാണാൻ താൻ പല അതിർത്തികളും നിയമവിരുദ്ധമായി കടന്നു. എന്നാൽ, അവൾ തന്നെ വെറുമൊരു ഫോൺകോളിൽ ഉപേക്ഷിച്ചു എന്നായിരുന്നു മൈൽസിന്റെ പരാതി. 

My gf broke up with me, I need a few days guys.

— Lord Miles Routledge Adventures ✝️🇬🇧 (@real_lord_miles)

കാമുകിയെ കാണാൻ വേണ്ടി നടക്കവെ തന്റെ കാല് പോലും പൊട്ടിയിട്ടുണ്ട് എന്നും മൈൽസ് പരാതി പറയുന്നു. 10 ദിവസത്തെ കഠിനമായ യാത്രയാണ് അവളെ കാണാൻ വേണ്ടി താൻ നടത്തിയത്. നിയമവിരുദ്ധമായി പല അതിർത്തികളും താൻ കടന്നു. അവൾ തന്നെ കാണാൻ വന്നില്ല എന്ന് മാത്രമല്ല ഇപ്പോൾ ഫോണിലൂടെ ഈ ബന്ധം അവസാനിപ്പിച്ചതായും പറയുന്നു എന്നും മൈൽസ് പറഞ്ഞു. ഏതായാലും കുറച്ച് ദിവസങ്ങൾക്ക് ശേഷം താൻ മാനസികമായി മെച്ചപ്പെട്ട് വരുന്നുണ്ട് എന്നും മൈൽസ് സാമൂഹിക മാധ്യമങ്ങളിലൂടെ ഫോളോവേഴ്സിനെ അറിയിച്ചു. 

അപകടകരമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മൈൽസ്. ഏതായാലും ഈ ഉപേക്ഷിക്കപ്പെട്ടതിലുള്ള വേദനയും മറ്റും മറക്കാൻ വേണ്ടി ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ദ്വീപായി അറിയപ്പെടുന്ന നോർത്ത് സെന്റിനൽ ദ്വീപിലേക്ക് യാത്ര ചെയ്യുമെന്നാണ് ഇയാൾ ഇപ്പോൾ പറയുന്നത്. 

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ വളരെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് ആണ് നോർത്ത് സെന്‍റിനൽ ദ്വീപ്. അവിടെ ജീവിക്കുന്ന ഗോത്രമനുഷ്യർ സെന്‍റിനൽസ് എന്നും അറിയപ്പെടുന്നു. ഏതാണ്ട് അറുപതിനായിരം വർഷങ്ങളായി ഈ ദ്വീപിൽ സെന്‍റിനൽസ് വംശം നിലനിൽക്കുന്നുവെന്നാണ് പറയുന്നത്. ഒരു അമേരിക്കൻ മിഷനറി അവിടെ കൊല്ലപ്പെട്ടതിനെ തുടർന്ന് സെന്റിനൽ ദ്വീപ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നിലനിൽപ്പിനെ ചൊല്ലിയുള്ള ഭയം കൊണ്ടു തന്നെ ഇവിടുത്തുകാർ പുറം ലോകവുമായി യാതൊരു ബന്ധത്തിനും ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല, പുറത്ത് നിന്നും വരുന്നവരെ അമ്പും വില്ലും കൊണ്ടാണ് ഇവർ നേരിടുന്നതും. 

ഏതായാലും, മൈൽസ് സെന്റിനൽ ദ്വീപിലേക്ക് പോകുമോ, പോയാൽ ജീവനോടെ തിരികെ വരുമോ എന്ന കാര്യത്തിലൊന്നും ഉറപ്പില്ല. 

വായിക്കാം: സെന്‍റിനെൽസിനെ കൊണ്ട് അമ്പും വില്ലും താഴെവെപ്പിച്ച വനിത: മധുമാല ചതോപാധ്യായ

click me!