4 മണിക്ക് മുമ്പ് ജോലി തീർത്തില്ലെങ്കിൽ പിരിച്ചുവിടും, മാനേജറുടെ ഭീഷണി, രാജിവച്ചെന്ന് യുവാവ്, വൈറൽ പോസ്റ്റ് 

Published : Apr 11, 2025, 09:07 PM IST
4 മണിക്ക് മുമ്പ് ജോലി തീർത്തില്ലെങ്കിൽ പിരിച്ചുവിടും, മാനേജറുടെ ഭീഷണി, രാജിവച്ചെന്ന് യുവാവ്, വൈറൽ പോസ്റ്റ് 

Synopsis

'അതുപോലെ, 4 മണിക്ക് മുമ്പ് ജോലി ചെയ്ത് തീർത്തില്ലെങ്കിൽ പിരിച്ചുവിടും എന്നായിരുന്നു ഒരുദിവസം പറഞ്ഞത്. അതോടെ താൻ ജോലി രാജി വയ്ക്കാൻ തീരുമാനിച്ചു. അക്കാര്യം പറഞ്ഞപ്പോൾ മാനേജർ അമ്പരക്കുകയായിരുന്നു.'

ജോലിസ്ഥലത്തെ ടോക്സിസിറ്റിയെ കുറിച്ചും മറ്റ് പ്രശ്നങ്ങളെ കുറിച്ചുമെല്ലാം ആളുകൾ സാധാരണയായി ആശങ്കകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമാണ് റെഡ്ഡിറ്റ്. അവിടെ ഒരു യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ്. ജോലിക്ക് ചേർന്ന് വെറും ഒന്നരമാസം കൊണ്ട് താൻ ജോലി രാജിവച്ചു എന്നാണ് പ്രോ​ഗ്രാം മാനേജറായ യുവാവ് പറയുന്നത്. 

മാനേജർ തന്നെ അപമാനിച്ചു, ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി. അതുപോലെ മറ്റ് ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ കാരണമായ വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രൊജക്ട് തന്നെ ഏല്പിച്ചു എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു. 

വൈറലായിരിക്കുന്ന പോസ്റ്റിൽ യുവാവ് പറയുന്നത്, 'മാനേജർ പലപ്പോഴും തന്നെ താഴ്ത്തിക്കെട്ടി, മാനേജർ പറയുന്നത് എനിക്ക് എല്ലാം അറിയണം എന്നാണ്. തനിക്ക് യാതൊരുവിധ മാർ​​ഗനിർദ്ദേശവും തന്നിട്ടില്ല. താൻ പല കാര്യങ്ങളിലും പെട്ട് കിടക്കുകയാണ്. അതിനാൽ ഈ ജോലികൾ ചെയ്യാനാണ് തന്നെ നിയമിച്ചത് എന്നാണ് മാനേജർ തന്നോട് പറഞ്ഞത്' എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു. 

'അതുപോലെ, 4 മണിക്ക് മുമ്പ് ജോലി ചെയ്ത് തീർത്തില്ലെങ്കിൽ പിരിച്ചുവിടും എന്നായിരുന്നു ഒരുദിവസം പറഞ്ഞത്. അതോടെ താൻ ജോലി രാജി വയ്ക്കാൻ തീരുമാനിച്ചു. അക്കാര്യം പറഞ്ഞപ്പോൾ മാനേജർ അമ്പരക്കുകയായിരുന്നു. പിറ്റേന്ന് മാനേജർ വന്നിട്ട് പറഞ്ഞത് ശരിക്കും ഞാൻ പിരിച്ചുവിടാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല. ഇതാണ് തന്റെ രീതി. അത് മറ്റ് ജീവനക്കാരുടെ അടുത്ത് ഫലപ്രദമായിട്ടുണ്ട് എന്നാണ്' എന്നും യുവാവ് കുറിക്കുന്നു. 

എന്നാൽ താൻ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നുവെന്നും ജോലി രാജിവച്ചുവെന്നും യുവാവ് പറയുന്നുണ്ട്. റെഡ്ഡിറ്റിലെ ഈ പോസ്റ്റിന് ഒരുപാടുപേർ കമന്റുകൾ നൽകി. ഇതുപോലെ ടോക്സിക് ആയിട്ടുള്ള ബോസുണ്ടായിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ട് സ്വന്തം അനുഭവം പങ്കുവച്ചവരും ഉണ്ട്. 

ആർക്കും വരാം ഇങ്ങനെയൊരു സന്ദേശം, സൂക്ഷിച്ചോളൂ, ഇത് ലക്ഷങ്ങൾ തട്ടാനുള്ള തട്ടിപ്പ്, അനുഭവം പങ്കുവച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ