സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി, ഒരാൾ ഉത്തര കൊറിയയിൽ നിന്നും സോക്സിൽ കടത്തിയത്...

Published : Jul 30, 2022, 10:40 AM IST
സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി, ഒരാൾ ഉത്തര കൊറിയയിൽ നിന്നും സോക്സിൽ കടത്തിയത്...

Synopsis

പലരും ജോണിനോട് എന്തിനാണ് ജീവൻ തന്നെ പണയപ്പെടുത്തി ഇങ്ങനെ ഒരു നോട്ട് അവിടെ നിന്നും കടത്തി കൊണ്ടു വന്നത് എന്ന് അന്വേഷിച്ചു.

ഉത്തരകൊറിയയിലെ ഒരു കറൻസി ഇപ്പോൾ റെഡ്ഡിറ്റിൽ വലിയ ശ്രദ്ധ ആകർഷിച്ചിരിക്കയാണ്. അതിൽ മുൻ നോർത്ത് കൊറിയൻ നേതാവും ഇപ്പോഴത്തെ നോർത്ത് കൊറിയയുടെ പ്രസിഡണ്ട് കിം ജോങ് ഉന്നിന്റെ മുത്തശ്ശനുമായ കിം ഇൽ സങ്ങിന്റെ ചിത്രം കാണാം. 

ന്യൂസിലൻഡിൽ നിന്നുള്ള ജോൺ എന്നയാളാണ് റെഡ്ഡിറ്റിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. Hos_In_Chi_Minh എന്ന പേരിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് താൻ ഉത്തര കൊറിയ സന്ദർശിച്ചിരുന്നു. ആ സമയത്താണ് ഈ നോട്ട് കിട്ടിയത്. അത് താൻ സോക്സിൽ ഒളിപ്പിച്ചു കൊണ്ടു വന്നു എന്നും അയാൾ പറഞ്ഞു. 

ഈ നോട്ട് കിട്ടാൻ എന്താണ് പകരം നൽകിയത് എന്നത് പലരും കൗതുകത്തോടെ അയാളോട് ചോദിച്ചു. ടൂറിസ്റ്റ് ഷോപ്പിൽ വച്ചാണ് ഇത് കിട്ടിയത്. ആ കിട്ടിയ നോട്ടിന്റെ മൂല്യം വരുന്ന 10 നോട്ടുകൾ പകരം നൽകിയാണ് മുൻ നേതാവിന്റെ ചിത്രമുള്ള ഈ നോട്ട് കിട്ടിയത്. ആ ചിത്രമുള്ള നോട്ട് നോക്കി വാങ്ങുകയായിരുന്നു എന്നും ഇയാൾ പറഞ്ഞു. 10 മടങ്ങ് പണം നൽകി എന്നത് കൊണ്ടുതന്നെ കടക്കാരനും സന്തുഷ്ടനായിരുന്നു എന്നും അയാൾ പറഞ്ഞു. 

പലരും ജോണിനോട് എന്തിനാണ് ജീവൻ തന്നെ പണയപ്പെടുത്തി ഇങ്ങനെ ഒരു നോട്ട് അവിടെ നിന്നും കടത്തി കൊണ്ടു വന്നത് എന്ന് അന്വേഷിച്ചു. വെറും ഒരു സ്മാരകത്തിന് വേണ്ടി ഇത്രയും വലിയ റിസ്ക് എടുക്കെടുക്കേണ്ടത് ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് പലരും ചോദിച്ചത്. 

ഏതായാലും ജോൺ സ്വന്തം ജീവൻ പണയപ്പെ‌ടുത്തി ഉത്തര കൊറിയയിൽ നിന്നും കടത്തി കൊണ്ടുവന്ന നോട്ട് റെഡ്ഡിറ്റിൽ വൻ ഹിറ്റായി. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ