ഒരു നൂറ്റാണ്ടിന് ശേഷം പൂർവ്വികരുടെ മണ്ണിലേക്ക്, 8 കോടിയുടെ ഫാം ഹൗസ് വാങ്ങി യുവാവ് !

Published : Feb 13, 2026, 09:32 PM IST
italian farm house

Synopsis

ഇറ്റലിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പൂർവ്വികരുടെ മണ്ണിലേക്ക് ഒരു അമേരിക്കൻ അഭിഭാഷകൻറെ മടക്കം. വിറ്റോ ആൻഡ്രിയ റാക്കനെല്ലി എന്ന യുവാവ് 8 കോടിയിലധികം രൂപ മുടക്കി ഇറ്റലിയിലെ ടസ്കാനിയിൽ ചരിത്രപ്രസിദ്ധമായ ഒരു ഫാം ഹൗസ് സ്വന്തമാക്കിയിരിക്കയാണ്.

തങ്ങളുടെ പൂർവികർ ജീവിച്ചിരുന്ന മണ്ണ് ഏതൊരു മനുഷ്യനെ സംബന്ധിച്ചും വളരെ വൈകാരികമായ ഒന്നാണ്. തങ്ങളുടെ വേരുകൾ അവിടെയാണ് എന്ന് പലരും വിശ്വസിക്കുന്നു. അത് തെളിയിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കോടികൾ കൊടുത്ത് തന്റെ പൂർവികർ താമസിച്ചിരുന്ന മണ്ണിൽ ഒരു ഫാംഹൗസ് സ്വന്തമാക്കുകയാണ് ഈ യുവാവ് ചെയ്തത്. നൂറു വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പൂർവികരുടെ വഴിയേ തിരികെ സഞ്ചരിക്കുകയാണ് വിറ്റോ ആൻഡ്രിയ റാക്കനെല്ലി എന്ന അമേരിക്കൻ അഭിഭാഷകൻ.

ഡെൻവറിലെ തിരക്കേറിയ ജീവിതം ഉപേക്ഷിച്ച് റാക്കനെല്ലിയും കുടുംബവും ഇറ്റലിയിലെ ഗ്രാമീണ ഭംഗിയിലേക്ക് ചേക്കേറി കഴിഞ്ഞു. ഇറ്റലിയിലെ ടസ്കാനിയിലുള്ള ചരിത്രപ്രസിദ്ധമായ ഒരു ഫാം ഹൗസ് 10 ലക്ഷം ഡോളറിലധികം (ഏകദേശം 8.3 കോടി രൂപ) ചിലവിട്ടാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

കുറഞ്ഞ വിലയ്ക്ക് വീടുകൾ തേടി വിദേശികൾ ഇറ്റലിയിലേക്ക് എത്താറുണ്ടെങ്കിലും റാക്കനെല്ലി തിരഞ്ഞെടുത്തത് സിയീനയ്ക്ക് അടുത്തുള്ള 'റാഡിക്കോണ്ടോളി' എന്ന ഗ്രാമത്തിലെ ഒരു പ്രഭു കുടുംബത്തിന്റെ എസ്റ്റേറ്റാണ്. 1750 -കളിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ വലിയ ബംഗ്ലാവിൽ നിലവിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. സുരക്ഷിതവും സമാധാനപരവുമായ ജീവിതം ആഗ്രഹിച്ചാണ് തങ്ങൾ ഇവിടേക്ക് മാറിയതെന്ന് റാക്കനെല്ലി പറയുന്നു.

2024 ഓഗസ്റ്റിലാണ് റാക്കനെല്ലിയും ഭാര്യ ലിന്നും മക്കളും ഇറ്റലിയിലേക്ക് താമസം മാറിയത്. ഇറ്റാലിയൻ വംശജയായ തന്റെ മുത്തശ്ശി വഴിയാണ് ഇവർക്ക് പൗരത്വം ലഭിച്ചത്. സ്വിമ്മിംഗ് പൂളും അഞ്ച് ഹെക്ടറോളം ഭൂമിയുമുള്ള ഈ എസ്റ്റേറ്റ് പ്രകൃതിരമണീയമായ ഒരു വനമേഖലയ്ക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത്. പൂർവികരുടെ പാരമ്പര്യത്തിലേക്കുള്ള മടക്കയാത്രയായും പ്രകൃതിയോട് ചേർന്നുള്ള ലളിതജീവിതത്തിലേക്കുള്ള ചുവടുവെപ്പായും ഈ മാറ്റത്തെ റാക്കനെല്ലി കുടുംബം കാണുന്നു.

PREV
Read more Articles on
click me!

Recommended Stories

അമ്മ മടങ്ങി വന്നില്ല, ഹോട്ടൽ മുറിയിൽ തനിച്ചായി 6 വയസുകാരൻ, രണ്ടാഴ്ച പൊന്നുപോലെ നോക്കി ജീവനക്കാർ
നഴ്‌സറിയിൽ വർഷം ഫീസ് 3.7 ലക്ഷം രൂപ! ഇതിലും ഭേദം വീട്ടിലിരുത്തി പഠിപ്പിച്ച് പണം എസ്‍ഐപിയിലിടുന്നത്; പോസ്റ്റുമായി യുവതി