സൈനികവാഹനം മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ

Published : May 14, 2023, 02:00 PM IST
സൈനികവാഹനം മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ

Synopsis

മറ്റൊരു കേസിൽ പൊലീസ് പിടിയിലായിരുന്നു ഇയാൾ ഏതാനും ദിവസങ്ങൾ മുൻപാണ് പുറത്തിറങ്ങിയത്. തൊട്ടു പിന്നാലെയാണ് സ്റ്റീവൻസ് മേരി ലാൻഡിലെ ബെൽ എയറിലെ ഒരു വീട്ടിൽ നിന്ന് 5 ടൺ ഭാരമുള്ള M923A1 സൈനിക കാർഗോ ട്രക്ക് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമം നടത്തിയത്.

സൈനിക വാഹനം മോഷ്ടിച്ച് കടന്നു കളയുന്നതിനിടയിൽ മേരിലാൻഡ് സ്വദേശിയായ ആളെ പൊലീസ് പിടികൂടി. ശനിയാഴ്ചയാണ് സംഭവം. അഞ്ച് ടൺ ഭാരമുള്ള സൈനിക വാഹനമാണ് ഇയാൾ മോഷ്ടിച്ചു കടന്നു കളയാൻ ശ്രമിച്ചത്. എന്നാൽ, പിന്തുടർന്നെത്തിയ പൊലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇയാളെ പിടികൂടി. പൊലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ നടത്തിയ പരാക്രമത്തിനിടയിൽ മറ്റു നിരവധി വാഹനങ്ങൾക്കും അപകടം സംഭവിച്ചു. മൈക്കൽ സ്റ്റീവൻസ് എന്ന 38 -കാരനാണ് പൊലീസിന്റെ പിടിയിലായത്. വാഹനമോഷണം, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് മേരി ലാൻഡ് ഷെരീഫ് ഓഫീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മറ്റൊരു കേസിൽ പൊലീസ് പിടിയിലായിരുന്നു ഇയാൾ ഏതാനും ദിവസങ്ങൾ മുൻപാണ് പുറത്തിറങ്ങിയത്. തൊട്ടു പിന്നാലെയാണ് സ്റ്റീവൻസ് മേരി ലാൻഡിലെ ബെൽ എയറിലെ ഒരു വീട്ടിൽ നിന്ന് 5 ടൺ ഭാരമുള്ള M923A1 സൈനിക കാർഗോ ട്രക്ക് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമം നടത്തിയത്. മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ട ഉടമയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാൾട്ടിമോറിൽ നിന്ന് ഏകദേശം 20 മൈൽ വടക്കുകിഴക്കായി ഇന്റർസ്റ്റേറ്റ് 95 -ലേക്ക് തിരിയുന്നതിന് മുമ്പായി വാഹനം ഒരു പ്രാദേശിക റോഡിൽ കണ്ടെത്തിയത്.

നിരവധി തവണ പൊലീസ് വാഹനം മോഷ്ടിച്ച ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഒരു പ്രാദേശിക റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. പൊലീസ് വാഹനം പിന്തുടർന്ന് എത്തിയപ്പോൾ രക്ഷപ്പെടാൻ ഇയാൾ നടത്തിയ അപകടകരമായ ഡ്രൈവിങ്ങിനിടയിൽ നിരവധി വഴിയാത്രക്കാർക്ക് പരിക്കേറ്റതായാണ് പൊലീസ് പറയുന്നത്.

 
 

PREV
Read more Articles on
click me!

Recommended Stories

'എനിക്ക് കരച്ചിൽ വരുന്നു'; തമാശ പറഞ്ഞതിന് പിന്നാലെ ഇന്‍ഡിഗോ പൈലറ്റ് ഡേറ്റിംഗ് ആപ്പിൽ 'അൺമാച്ച്' ചെയ്തെന്ന് യുവതി
കുഞ്ഞുമനസ് നോവിക്കാനാകില്ല; കൂട്ടുകാരൻറെ വിയോഗം മറച്ചുവെച്ച് കുട്ടികളെ കൊണ്ട് അവന് ഓർമ്മക്കുറിപ്പ് എഴുതിപ്പിച്ച് അധ്യാപിക