
അമിതമായി മദ്യപിച്ച് എത്തിയയാൾ സ്കൂളിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലാണ് അമിതമായി മദ്യപിച്ചെത്തിയ ഒരാൾ അക്രമം അഴിച്ച് വിട്ടത്. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കോടാലിയുമായി സ്കൂൾ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കയറിയ ഇയാളെ കണ്ട് വിദ്യാർത്ഥികൾ നിലവിളിക്കുന്നതിന് ശബ്ദം വീഡിയോയിൽ വ്യക്തമാണ്. എന്നാണ് സംഭവം നടന്നത് എന്നതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളൊന്നും വീഡിയോയ്ക്ക് ഒപ്പം ചേർത്തിട്ടില്ല.
സ്കൂൾ കോമ്പൗണ്ടിനുള്ളിലേക്ക് കോടാലിയുമായി കടന്നുവരുന്ന മദ്യപാനിയായ മനുഷ്യൻ മൈതാനത്ത് സ്ഥാപിച്ചിരുന്ന വാട്ടർ ടാപ്പ് കോടാലി ഉപയോഗിച്ച് വെട്ടി പൊളിക്കുന്നു. ഇതുകൊണ്ട് അയാൾക്ക് അരികിലേക്ക് ഒരു സ്കൂൾ ജീവനക്കാരൻ നടന്ന് ചെല്ലുന്നു. അപ്പോൾ കോടാലി ഉയർത്തിക്കൊണ്ട് സ്കൂൾ ജീവനക്കാരന് നേരെ ഇയാൾ ഭീഷണി മുഴക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന് ദൃക്സാക്ഷികളായ അധ്യാപകരും വിദ്യാർത്ഥികളും ഭയന്ന് നിലവിളിക്കുന്നതിന്‍റെ ശബ്ദവും വീഡിയോയിൽ വ്യക്തമായി കേൾക്കാം.
3,000 വർഷം പഴക്കമുള്ള ഉൽക്കാ ശിലയിൽ നിർമ്മിച്ച അപൂർവ ലോഹം കണ്ടെത്തി !
200 അടി ഉയരത്തിൽ വച്ച് റോളർ കോസ്റ്റർ നിശ്ചലമായി, താഴോട്ട് നടന്നിറങ്ങി റൈഡർമാർ !
വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ സംഭവത്തിന് ശേഷം കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഭയമാണെന്നും പ്രധാന അധ്യാപകൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പറയുന്നു. ലോക്കൽ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും കുറ്റവാളിയെ തെരഞ്ഞു കൊണ്ടിരിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ, വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം ദ്രുതഗതിയിലാക്കിയെന്നും അക്രമകാരി പിടിയിലായെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ശിവപ്രസാദ് എന്ന ആളെയാണ് സംഭവമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി ബരാബങ്കി പോലീസ് വീഡിയോയ്ക്ക് താഴെ എഴുതി. \